ഇറ്റാലിയന്‍ ബ്രാന്‍ഡായ പിയാജിയോ പ്രീമിയം സ്‌കൂട്ടറായ അപ്രീലിയ SXR160 ഇന്ത്യയിലെത്തി.  1.26 ലക്ഷം രൂപയാണ് മാക്സി സ്‍കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വിലയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം, പിയാജിയോ SXR 160 -യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കൂട്ടറിനെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. പിന്നാലെ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അരങ്ങേറ്റം വൈകിപ്പിച്ചു. 

ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 160 സിസി ബി‌എസ്‌ VI കംപ്ലയിന്റ് ത്രീ-വാൽവ് ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിനാണ് ഇതിന്‍റെ ഹൃദയം. 7000 rpm -ൽ പരമാവധി 11 bhp കരുത്ത് ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ഡിസ്ക് ബ്രേക്ക്, ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷൻ എന്നിവയും മാക്സി സ്കൂട്ടറിൽ വരുന്നു.

അപ്രീലിയയുടെ ഏറ്റവും പുതിയ ആഗോള ഡിസൈൻ ശൈലി ഇത് സംയോജിപ്പിക്കുന്നു. ഉയരമുള്ള ബ്ലാക്ക് വിൻഡ്‌സ്ക്രീനോടുകൂടിയ ഷാർപ്പ് ഫെയ്സും, മോട്ടോർ സൈക്കിൾ വൈബ് നൽകുന്ന റാപ്പ്എറൗണ്ട് ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും പിന്നിൽ എൽഇഡി ടെയിൽ ലാമ്പ് യൂണിറ്റുകളും SXR 160 നൽകുന്നു

മാക്‌സി സ്‌കൂട്ടറില്‍ ധാരാളം ലഗേജുകളും ലെഗ് സ്‌പേസും ഉണ്ട്. മികച്ച സവാരിക്ക് ഒരു വലിയ സീറ്റ്, RS660 -യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ആപ്രോണ്‍ എന്നിവ ലഭിക്കുന്നു. ഇന്റഗ്രേറ്റഡ് റിയര്‍ ബ്ലിങ്കറുകളുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് പിന്‍വശത്തെ ഡിസൈന്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. തൂവല്‍ ടച്ച് സ്വിച്ചുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, വലിയ വിന്‍ഡ്സ്‌ക്രീന്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അപ്രീലിയ SXR160-യ്ക്ക് ലഭിക്കുന്നു. 12 ഇഞ്ച് അലോയ് വീലുകള്‍, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ഉയര്‍ത്തിയ ഹാന്‍ഡ്ബാറുകള്‍, എന്നിവ സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ സവിശേഷതകളില്‍ എബിഎസ് ഉള്‍പ്പെടുത്തിയേക്കും. 

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റാണ് വിപണിയിലും നിരത്തിലും SXR160-യുടെ പ്രധാന എതിരാളി.