Asianet News MalayalamAsianet News Malayalam

50 മാസം, അരലക്ഷം സ്‍കൂട്ടറുകള്‍, നാഴിക്കല്ല് പിന്നിട്ട് ഏഥര്‍ എനര്‍ജി

ഏകദേശം 50 മാസങ്ങൾ അഥവാ നാല് വർഷത്തിലധികം സമയമെടുത്താണ് ബെംഗളൂരു ആസ്ഥാനമായുള്ള ഈ ഇലക്ട്രിക് വാഹന ബ്രാൻഡ് ഈ നാഴികക്കല്ല് സ്വന്തമാക്കിയത്. 

Ather Energy rolls out 50000th unit of its electric scooters from Hosur plant
Author
First Published Aug 31, 2022, 10:12 AM IST

രാജ്യത്തെ പ്രമുഖ ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഏഥർ എനർജി ഹൊസൂരിലെ തങ്ങളുടെ നിർമാണ കേന്ദ്രത്തിൽ നിന്ന് 50,000-ാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി. ഏകദേശം 50 മാസങ്ങൾ അഥവാ നാല് വർഷത്തിലധികം സമയമെടുത്താണ് ബെംഗളൂരു ആസ്ഥാനമായുള്ള ഈ ഇലക്ട്രിക് വാഹന ബ്രാൻഡ് ഈ നാഴികക്കല്ല് സ്വന്തമാക്കിയത്. 

2018-ൽ ആണ് ഏഥര്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ  ആയ ഏതര്‍ 450നെ  പുറത്തിറക്കിയത്. ഹീറോ മോട്ടോകോർപ്പിന്റെ പിന്തുണയുള്ള ആതർ എനർജി, 2020-ൽ തങ്ങളുടെ രണ്ടാമത്തെ മോഡൽ ആഥര്‍ 450X പുറത്തിറക്കി.  കഴിഞ്ഞ മാസം കമ്പനി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ആതര്‍ 450X ജെൻ 3 ഇലക്ട്രിക് സ്‍കൂട്ടറും പുറത്തിറക്കി.

മൈലേജ് 105 കിമീ, മോഹവില; ആ കിടുക്കന്‍ സ്‍കൂട്ടര്‍ കേരളത്തിലും!

രണ്ട് വർഷത്തിന് ശേഷം, കമ്പനി ഏറ്റവും പുതിയ തലമുറ 450X Gen 3 ഉപയോഗിച്ച് മോഡൽ അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. 1.39 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇത് അവതരിപ്പിച്ചത്. (എക്സ്-ഷോറൂം, ഡൽഹി). 1.17 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) വിലയുള്ളആതര്‍ 450X പ്ലസ് ജെൻ 3  സ്കൂട്ടറും കമ്പനി പുറത്തിറക്കിയിട്ടുണ്ട് . 

തമിഴ്‌നാട്ടിലെ ഹൊസൂരിൽ ആണ് ആതർ എനർജിയുടെ നിർമ്മാണ കേന്ദ്രം. ഇവിടെ പ്രതിവർഷം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഹീറോ മോട്ടോര്‍ കോര്‍പ്പിന്‍റെ പിന്തുണയുണ്ട് ആതര്‍ എനര്‍ജിക്ക്. കൂടാതെ ഈ പ്ലാന്‍റിന് തമിഴ്‌നാട് സർക്കാരിന്റെ ഇവി പോളിസി അനുസരിച്ചുള്ള പിന്തുണയും ഉണ്ട്.

ആതർ ഗ്രിഡ് എന്ന് വിളിക്കുന്ന അതിവേഗ ഇവി ചാർജിംഗ് സൗകര്യവും ഏതർ എനർജി രാജ്യത്തുടനീളം നൽകുന്നു. മഹാരാഷ്ട്രയിൽ കമ്പനി 60-ലധികം ഇവി ചാർജിംഗ് ഗ്രിഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ 38 നഗരങ്ങളിലായി 350 ലധികം ചാർജിംഗ് സ്റ്റേഷനുകളുണ്ട്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5,000 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു.

ഇവി ചാർജിംഗ് ഗ്രിഡുകൾക്കായി ഏഥർ എനർജിയും മജന്തയും കൈകോര്‍ക്കുന്നു

അതേസമയം പുതിയ ആതര്‍ 450 എക്സ് ജനറേഷന്‍ 3 ഇലക്ട്രിക്ക് സ്‍കൂട്ടറിനെപ്പറ്റി പറയുകയാണെങ്കില്‍ 3.7 കെഡബ്ലിയുഎച്ച് ബാറ്ററിയില്‍ സജ്ജീകരിച്ചിരിക്കുന്ന 450 എക്സ് ജനറേഷന്‍ 3 , 146 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചും, 105 കിലോമീറ്ററിന്റെ യതാര്‍ത്ഥ റേഞ്ചും ഉറപ്പാക്കുന്നു. മുന്‍വശത്ത് യുഐ/യുഎക്സുള്ള പുതിയ  എഥര്‍   450 എക്സില്‍ നവീകരിച്ച ഡാഷ്‌ബോര്‍ഡും റീ-ആര്‍ക്കിടെക്റ്റഡ്  എഥര്‍   സ്റ്റാക്കും അപ്‌ഗ്രേഡുചെയ്‍ത രണ്ട് ജിബി റാമും ഉണ്ട്. ഇത് മെമ്മറി-ഇന്റന്‍സീവ് ആപ്ലിക്കേഷനുകളുടെ പ്രകടനത്തെ വളരെയധികം വര്‍ധിപ്പിക്കുകയും വോയ്‌സ് കമാന്‍ഡുകള്‍, മള്‍ട്ടി-ലാംഗ്വേജ് സപ്പോര്‍ട്ട്, ഗ്രാഫിക്‌സ്, ആഴത്തിലുള്ള ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയും അതിലേറെയും സവിശേഷതകള്‍ ഭാവിയില്‍ അണ്‍ലോക്ക് ചെയ്യും.  നവീകരിച്ച റാം ഉയര്‍ന്ന താപനിലയില്‍ മികച്ച പ്രകടനം ഉറപ്പാക്കുന്നു. സ്മാര്‍ട്ട് ഇക്കോ മോഡ്,22 ലിറ്റര്‍ ബൂട്ട് സ്പേസ്,7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, റീജനോടുകൂടിയ ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, 12 ഇഞ്ച് അലോയ് വീലുകള്‍, ടെലിസ്‌കോപിക് ഫോര്‍ക്ക്, ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം, പുതിയ സൈഡ് സ്റ്റെപ്പ് എന്നിവയും സവിശേഷതകളാണ്. വാര്‍പ്പ്, സ്‌പോര്‍ട്ട്, റൈഡ്, സ്മാര്‍ട്ട് ഇക്കോ, ഇക്കോ എന്നിങ്ങനെ അഞ്ച് റൈഡ് മോഡുകളാണുള്ളത്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥര്‍ എനര്‍ജി ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‍കൂട്ടര്‍ നിര്‍മാതാക്കള്‍ കൂടിയാണ്. ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

വീണ്ടുമൊരു 'ഒല കദനകഥ'; കസ്റ്റമര്‍കെയര്‍ പറ്റിച്ചു, സ്‍കൂട്ടറുമായി ഓട്ടോയില്‍ കയറി യുവാവ്..

രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ് സംവിധാനം പരസ്‍പരം ഉപയോഗിക്കാനാവുന്ന സംവിധാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.  ഇന്ത്യയില്‍ ഉടനീളമുള്ള ഏഥറിന്റെ 200ല്‍ ഏറെ അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഇതുവഴി ലഭ്യമാക്കും.

Follow Us:
Download App:
  • android
  • ios