ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ 2021 ഔഡി A4 -ന്റെ ബുക്കിംഗ് ആരംഭിച്ചു
ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ 2021 ഔഡി A4 -ന്റെ ബുക്കിംഗ് ആരംഭിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഏകദേശം 45 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് അഞ്ചാം തലമുറ A4 എത്തുമെന്ന് കരുതുന്നത്. ഔഡി വെബ്‌സൈറ്റിലോ ഏതെങ്കിലും ഡീലർഷിപ്പിലോ സെഡാൻ ബുക്ക് ചെയ്യാം. പ്രീ-ബുക്കിംഗ് ഓഫറായി നിർമാതാക്കൾ നാല് വർഷത്തെ സമഗ്ര സർവ്വീസ് പാക്കേജും വാഗ്ദാനം ചെയ്യുന്നു.
2021 -ൽ ഔഡി ഇന്ത്യ പുറത്തിറക്കാനിരിക്കുന്ന ആദ്യത്തെ മോഡൽ ലോഞ്ചാണ് അഞ്ചാം തലമുറ A4 എന്നാണ് റിപ്പോര്‍ട്ടുകള്‍. 7.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയും വാഹനം കൈവരിക്കുന്നു. പുതിയ 2.0 ലിറ്റർ TFSI പെട്രോൾ എഞ്ചിനാണ് 2021 ഔഡി A4ന്റെ ഹൃദയം. ഇത് 192 bhp കരുത്ത് പുറപ്പെടുവിക്കുന്നു.
ജർമ്മൻ സെഡാൻ കൂടുതൽ സ്പോർട്ടി ലുക്കാണ്. കട്ടിംഗ് എഡ്ജ് സവിശേഷതകൾ ഇതിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ പുതിയ MMI ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി പൂർണ്ണമായും കണക്റ്റഡ് കാറാണിത്. കാറിന്റെ രൂപകൽപ്പന, കംഫർട്ട്, ആഢംബര ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം സെഡാന്റെ ഡ്രൈവിബിലിറ്റിയും കൂടി. 2021 ജനുവരിയിൽ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 24, 2020, 9:23 PM IST
Post your Comments