Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ വില്‍പ്പനയുമായി ഔഡിയും

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ ഉപഭോക്തക്കൾക്കായി ഡിജിറ്റൽ വിൽപ്പന, സേവന പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 

Audi India launches online sales
Author
Mumbai, First Published May 13, 2020, 9:47 PM IST

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ ഉപഭോക്തക്കൾക്കായി ഡിജിറ്റൽ വിൽപ്പന, സേവന പ്ലാറ്റ്ഫോം അവതരിപ്പിച്ചു. തങ്ങളുടെ വാഹനങ്ങളുടെ ഓൺലൈൻ ബുക്കിംഗുകളും ഔഡി സ്വീകരിച്ചുതുടങ്ങി. നിലവിൽ ഇന്ത്യൻ നിരയിൽ A6 സെഡാൻ, മുൻനിര A8 L സെഡാൻ, Q8 എസ്‌യുവി എന്നീ മൂന്ന് വാഹനങ്ങൾ ആണ് ഉള്ളത്.

ഔഡി നിലവിൽ ഒരു ശ്രേണി പുതുക്കൽ പ്രക്രിയ്ക്കിടയിലാണ്. വരും നാളുകളിൽ കൂടുതൽ മോഡലുകളുടെ ലോഞ്ചുകൾക്കായി നിർമ്മാതാക്കൾ തയ്യാറെടുക്കുകയാണ്. A4 സെഡാൻ, Q5, Q7 എസ്‌യുവികൾക്കായുള്ള ഫെയ്‌സ്‌ലിഫ്റ്റിനുപുറമെ, പുതിയ-പുതിയ Q3, e-ട്രോൺ ഇലക്ട്രിക് എസ്‌യുവി എന്നിവയും ഉടൻ തന്നെ ഇന്ത്യൻ നിരയിൽ അണി നിരക്കും.

 360 ഡിഗ്രി, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവയിലൂടെ വാഹനത്തിന്റെ വിശദാംശങ്ങൾ ഔഡി വെബ്സൈറ്റിൽ ഉപഭോക്താവിനായി ഒരുക്കിയിട്ടുണ്ട്. www.audiindia.in/audishop എന്ന വെബ്സൈറ്റിലൂടെ കാറുകൾ വാങ്ങാം. വിൽപന, വിൽപനാനന്തര സേവനം എന്നിവ ഓൺലൈൻ ആയി ലഭ്യമാകും. കൊവിഡ് 19 ലോക്ക് ഡൌണിനെ തുടര്‍ന്ന് രാജ്യത്തെ മിക്ക വാഹന നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ വില്പ്പനയിലേക്ക് കടന്നിരിക്കുകയാണഅ. 

Follow Us:
Download App:
  • android
  • ios