ടാറ്റ അൾട്രോസിന് ഫെബ്രുവരിയിൽ വമ്പൻ വിലക്കിഴിവ്

ഫെബ്രുവരി മാസത്തിൽ ടാറ്റ ആൾട്രോസ് ഹാച്ച്ബാക്കിന് 65,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.

Big discount on Tata Altroz in 2025 February

രും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ ഹാച്ച്ബാക്ക് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഫെബ്രുവരി മാസത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ ഹാച്ച്ബാക്ക് ആൾട്രോസിന് മികച്ച കിഴിവ് ലഭിക്കുന്നു. ഈ കാലയളവിൽ 2024 ടാറ്റ ആൾട്രോസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 65,000 രൂപ വരെ ലാഭിക്കാൻ കഴിയും. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ടാറ്റ ആൾട്രോസിന്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവ നോക്കാം.

 

 

പവർട്രെയിൻ
ടാറ്റ ആൾട്രോസിൽ ഉപഭോക്താക്കൾക്ക് 3 പവർട്രെയിനുകളുടെ ഓപ്ഷൻ ലഭിക്കും. ആദ്യത്തേതിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്, രണ്ടാമത്തേതിന് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. അതേസമയം 1.5 ലിറ്റർ ഡീസൽ എഞ്ചിനും കാറിൽ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, കാറിൽ സിഎൻജി പവർട്രെയിനിന്റെ ഓപ്ഷനും ലഭ്യമാണ്. ടാറ്റ ആൾട്രോസിന്റെ സിഎൻജി വേരിയന്റ് ഉപഭോക്താക്കൾക്ക് 26 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുന്നു

ഫീച്ചറുകളും വിലയും
മുന്നിലും പിന്നിലും പവർ വിൻഡോകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പവർ ആന്റിന തുടങ്ങിയ സവിശേഷതകൾ ടാറ്റ ആൾട്രോസിൽ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സുരക്ഷയ്ക്കായി, കാറിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ എന്നിവയും ഉൾപ്പെടുന്നു. ടൊയോട്ട ഗ്ലാൻസ, മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി ഐ20, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയോടാണ് ടാറ്റ ആൾട്രോസ് വിപണിയിൽ മത്സരിക്കുന്നത്. ടൊയോട്ട ആൾട്രോസിന്റെ മുൻനിര മോഡലിന് 6.65 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios