ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡ് പുതിയ രണ്ട് മോഡലുകൾ ഇന്ത്യയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ടൂറര്‍ ശ്രേണിയിലെത്തിയിരിക്കുന്ന ബിഎംഡബ്ല്യു എഫ് 900ആര്‍, എഫ് 900Zഎക്‌സ്ആര്‍ എന്നി മോഡലുകളാണ് അവതരിപ്പിച്ചത്. ഈ ബൈക്കുകള്‍ക്ക് യഥാക്രമം 9.9 ലക്ഷവും 10.5 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.

895 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇരു മേഡലിന്‍റെയും ഹൃദയം. ഇത് 105 ബിഎച്ച്പി പവറും 92 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 3.7 സെക്കന്റില്‍ എഫ് 900 ആര്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം, 3.7 സെക്കന്റില്‍ എഫ് 900 എക്‌സ്ആറിന് ഈ വേഗം കൈവരിക്കാനാകും. ട്രൈംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്, കെടിഎം 790 ഡ്യൂക്ക്, ഡുക്കാട്ട് മോണ്‍സ്റ്റര്‍ 821 എന്നീ ബൈക്കുകളോട് ആയിരിക്കും മത്സരിക്കുക. 

ഡുക്കാട്ട് മള്‍ട്ടിസ്ട്രാഡ 950, ഉടന്‍ നിരത്തുകളിലെത്താനൊരുങ്ങുന്ന ട്രൈംഫ് ടൈഗര്‍ 900 ജിടിയുമായിരിക്കും ബിഎംഡബ്ല്യു എഫ് 900ആര്‍ എഫ് 900 എക്‌സ്ആര്‍-ന്റെ എതിരാളികൾ. ബിഎംഡബ്ല്യുവിന്റെ സ്‌പോര്‍ട്‌സ് മോഡലുകളായ എസ് 1000ആര്‍, എസ് 1000 എക്‌സ്ആര്‍ ബൈക്കുകളും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയിൽ എത്തിച്ചിരുന്നു.