രാജ്യത്തുടനീളമുള്ള ഡീലർ നെറ്റ്‌വർക്കിലുള്ള ഉപഭോക്താക്കൾക്ക് എക്‌സ്റ്റൻഡഡ് കെയർ+ സർവീസ് ക്യാംപെയിൻ അവതരിപ്പിച്ച് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. ഇപ്പോൾ സമഗ്രമായ ആഫ്റ്റർ സെയിൽസ് സർവീസുകൾ, പ്രീ-മൺസൂൺ, ഇലക്ട്രിക്കൽ ഫംഗ്ഷൻ ചെക്ക്അപ്പ് എന്നിവയിലൂടെ ബിഎംഡബ്ല്യു ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനം എപ്പോഴും തയ്യാറാണെന്ന് ഉറപ്പാക്കാനാകും.

33 പോയിന്‍റ് ചെക്ക് സർവീസാണ് ബിഎംഡബ്ല്യു എക്‌സ്‍റ്റൻഡഡ് കെയർ+. വർഷത്തിലുടനീളം ബിഎംഡബ്ല്യു വാഹനങ്ങളെ തയാറാക്കി നിർത്തുന്നതിന് രൂപകൽപ്പന ചെയ്‌തതാണിത്. ഈ അടുത്തകാലത്ത് അവതരിപ്പിച്ച ബിഎംഡബ്ല്യു കോണ്ടാക്റ്റ്‌ലെസ് എക്‌സ്‍പീരിയൻസ്' ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സൌകര്യപ്രദമായ തീയതിയും സമയവും തിരഞ്ഞെടുത്ത് വീട്ടിലിരുന്ന് തന്നെ എക്‌സ്‌റ്റെൻഡഡ് കെയർ+ സർവീസ് ബുക്ക് ചെയ്യാം. സർവീസുമായി ബന്ധപ്പെട്ട പേയ്മെന്‍റുകൾ സുരക്ഷിതമായി ഓൺലൈനിലൂടെ നടത്തുകയും ചെയ്യാം. സർവീസിന് ശേഷം കാർ സാനിറ്റൈസ് ചെയ്ത് ഉപഭോക്താക്കൾ പറയുന്നിടത്ത് എത്തിച്ച് നൽകും.

‘ബിഎംഡബ്ല്യുയില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ബിഎംഡബ്ല്യു വാഹനങ്ങള്‍ക്ക് ബെസ്റ്റ് ഇന്‍ ക്ലാസ് കെയര്‍ ലഭ്യമാക്കുന്ന സര്‍വീസുകള്‍ നല്‍കാനും അതുവഴി ഒത്തുതീര്‍പ്പുകളില്ലാത്ത ഡ്രൈവിംഗ് എക്സ്പീരിയന്‍സ് നല്‍കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ബിഎംഡബ്ല്യു എക്സ്റ്റെന്‍ഡഡ് കെയര്‍+ സര്‍വീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മൊത്തത്തിലുള്ള വാഹന സുരക്ഷാ, വാഹനത്തെ എപ്പോഴും തയാറാക്കി നില്‍ക്കുക എന്നിവ മനസ്സില്‍ കണ്ടാണ്. അനുഭവസമ്പത്ത്, മികച്ചപരിശീലനം ലഭിച്ച ടെക്നീഷ്യന്മാര്‍, അതിനൂതന വര്‍ക്ക്ഷോപ് സാങ്കേതികവിദ്യകള്‍, ഒറിജിനല്‍ ബിഎംഡബ്ല്യു പാര്‍ട്ട്സ് എന്നിവയാല്‍ ഉപഭോക്താക്കള്‍ക്ക് സംമ്പൂര്‍ണ്ണ മനഃസമാധാനത്തോടെ പരമാവധി ഡ്രൈവിംഗ് പ്ലഷര്‍ ആസ്വദിക്കാം,’ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ, ആക്റ്റിംഗ് പ്രസിഡന്റ് അര്‍ലിന്‍ ഡോടെക്സീര വ്യക്തമാക്കി.