പെട്രോൾ‌, ഡീസൽ എൻജിനുകളിൽ വിപണിയില്‍ എത്തുന്ന സ്പോർക്സ് എക്സ് പ്ലസ് വകഭേദത്തിന്റെ പെട്രോൾ പതിപ്പിന് 77.90 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 79.50 ലക്ഷം രൂപയുമാണ് വിലയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎം‍ഡബ്ല്യു ആഡംബര എസ്‍യുവി എക്സ് 5ന് സ്പോർട്‍സ് എക്സ് പ്ലസ് വകഭേദം അവതരിപ്പിച്ചു. പെട്രോൾ‌, ഡീസൽ എൻജിനുകളിൽ വിപണിയില്‍ എത്തുന്ന സ്പോർക്സ് എക്സ് പ്ലസ് വകഭേദത്തിന്റെ പെട്രോൾ പതിപ്പിന് 77.90 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 79.50 ലക്ഷം രൂപയുമാണ് വിലയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

265 ബിഎച്ച്പി കരുത്തുള്ള 3 സിലിണ്ടർ ഡീസൽ എൻജിനാണ് എക്സ്5 എക്സ് ഡ്രൈവ് 30 ഡി സ്പോർട്സ് എക്സ് പതിപ്പിന്‍റെ ഹൃദയം . 620 എൻഎം ടോർക്ക് ഈ എൻജിൻ സൃഷ്‍ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.5 സെക്കന്റ് മാത്രം മതി. പെട്രോൾ പതിപ്പിൽ 3 ലീറ്റർ എൻജിൻ തന്നെയാണ്. 340 എച്ച്പി കരുത്തും 450 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.5 സെക്കന്റ് മതി.

എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് ഗ്ലാസ് റൂഫ്, പവർഡ് ടെയിൽ ഗേറ്റ്, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവർക്കുള്ള മെമ്മറി ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് സീറ്റ്, ഇരട്ട 12.3 ഇഞ്ച് ഡിസ്പ്ലേകൾ, ഹാൻഡ്സ് ഫ്രീ പാർക്കിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്. പ്രാദേശികമായി നിർമിക്കുന്ന എക്സ് 5 ചെന്നൈയിലെ ബിഎംഡബ്ല്യു നിർമാണശാലയിൽ നിന്നാണ് വിപണിയിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona