ഇലക്ട്രിക് കാറുകളുടെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ വാഹന നിര്‍മാതാക്കളാണ് ടെസ്‌ല. ഈ ടെസ്‍ലയുടെ മോഡല്‍-3 ഇലക്ട്രിക് സെഡാന്‍ സ്വന്തമാക്കിയിരിക്കുകയാണ് ബോളീവുഡ് താരം പൂജാ ബത്ര. 

 
 
 
 
 
 
 
 
 
 
 
 
 

Love my car @teslamotors #nocarbonfootprint #tesla3

A post shared by Pooja Batra Shah (@poojabatra) on Oct 19, 2019 at 2:32am PDT

പൂജ തന്നെയാണ് പുതിയ കാറിന്റെ വിശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ലൗ മൈ കാര്‍ എന്ന കുറിപ്പോടെയാണ് പൂജ കാറിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തത്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിര താമസക്കാരിയായ പൂജ ഈ വര്‍ഷമാദ്യമായിരുന്നു നടന്‍ നവാബ് ഷായെ വിവാഹം കഴിച്ചത്.  2017ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം ആണ് പൂജയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.  മേഘം, ചന്ദ്രലേഖ, ദൈവത്തിന്‍റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പൂജയും കീര്‍ത്തിചക്രയിലെ ഉള്‍പ്പെടെയുള്ള വില്ലന്‍ വേഷങ്ങളിലൂടെ നവാബ് ഷായും മലയാളികള്‍ക്കും പരിചിതരാണ്.  

ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ വാഹനമാണ് മോഡല്‍ 3. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. 238 ബിഎച്ച്പി മുതല്‍ 450 ബിഎച്ച്പി വരെ ഉത്പാദിപ്പിക്കുന്ന മോട്ടോറുകളാണ് വാഹനത്തിന്‍രെ ഹൃദയം. ഈ വര്‍ഷം അവസാനം മാത്രമെ മോഡല്‍ 3 ഇന്ത്യയിലെത്തൂ. ടെസ്‌ലയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന ആദ്യ വാഹനമായിരിക്കും മോഡല്‍-3 എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 70 ലക്ഷം രൂപയായിരിക്കും ഈ വാഹനം ഇന്ത്യയിലെ വില. ബിഎംഡബ്ല്യു ത്രീ സീരീസ്, മെഴ്‌സിഡീസ് സി-ക്ലാസ് ബെന്‍സ്, ജാഗ്വാര്‍ എക്‌സ്‌സി തുടങ്ങിയവരായിരിക്കും ഇന്ത്യയില്‍  വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.