Asianet News MalayalamAsianet News Malayalam

പുത്തന്‍ എഞ്ചിനുമായി വാഗണ്‍ ആര്‍ സിഎന്‍ജി

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് വാഗണ്‍ആറിന്റെ സിഎന്‍ജി വേരിയന്റ്  ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചു. 

BS6 Maruti Wagon R S-CNG Launched
Author
Mumbai, First Published Feb 20, 2020, 8:48 PM IST

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് വാഗണ്‍ആറിന്റെ സിഎന്‍ജി വേരിയന്റ്  ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചു. 5.32 ലക്ഷം രൂപയാണ് എസ്-സിഎന്‍ജി വേരിയന്റിന് ദില്ലി എക്‌സ് ഷോറൂം വില. മൂന്നാം തലമുറ വാഗണ്‍ആറിന്റെ എല്‍എക്‌സ്‌ഐ വേരിയന്റില്‍ മാത്രമായിരിക്കും സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്നത്. 

മാരുതി സുസുക്കിയുടെ എല്ലാ എസ്-സിഎന്‍ജി വാഹനങ്ങളിലേയും പോലെ ഈ മോഡലിലും രണ്ട് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളും (ഇസിയു) ഇന്റലിജന്റ് ഇന്‍ജെക്ഷന്‍ സിസ്റ്റവും നല്‍കിയിരിക്കുന്നു. ഇതോടെ മികച്ച പെര്‍ഫോമന്‍സ്, മെച്ചപ്പെട്ട ഡ്രൈവബിലിറ്റി എന്നിവ ലഭിക്കും.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഗണ്‍ആര്‍ സിഎന്‍ജി വേരിയന്റ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ സിഎന്‍ജി മോഡില്‍ 58 ബിഎച്ച്പി കരുത്തും പെട്രോള്‍ മോഡില്‍ 81 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും. പുറപ്പെടുവിക്കുന്ന ടോര്‍ക്ക് യഥാക്രമം 78 എന്‍എം, 113 എന്‍എം എന്നിങ്ങനെയാണ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

മാരുതി സുസുക്കിയുടെ എസ്-സിഎന്‍ജി സാങ്കേതികവിദ്യ ലഭിക്കുന്ന മൂന്നാമത്തെ ബിഎസ് 6 മോഡലാണ് വാഗണ്‍ആര്‍. ആദ്യ രണ്ട് മോഡലുകള്‍ ഓള്‍ട്ടോ 800, എര്‍ട്ടിഗ എംപിവി എന്നിവയാണ്.

2019 ജനുവരയില്‍ അവതരിപ്പിച്ച പുതിയ വാഗണ്‍ ആറിന്‍റെ സിഎന്‍ജി വകഭേദത്തെ അതേവര്‍ഷം മാര്‍ച്ചിലാണ് കമ്പനി ആദ്യമായി വിപണിയിലെത്തിച്ചത്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. 

Follow Us:
Download App:
  • android
  • ios