ഇപ്പോൾ അതേ വിലയിൽ സ്വകാര്യ വാങ്ങുന്നവർക്കായി ഊ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. എംപിവി GL, GLX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 

ചൈനീസ് കാർ നിർമ്മാതാക്കളായ ബിവൈഡി സ്വകാര്യ ഉപഭോക്താക്കൾക്കായി 29.15 ലക്ഷം രൂപയ്ക്ക് ഇ6 ഇലക്ട്രിക് എംപിവി പുറത്തിറക്കി. മുമ്പ് വാണിജ്യ ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു ഇവി ലഭ്യമായിരുന്നത്. ഇപ്പോൾ അതേ വിലയിൽ സ്വകാര്യ വാങ്ങുന്നവർക്കായി ഊ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. എംപിവി GL, GLX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 29.15 ലക്ഷം രൂപയ്ക്കാണ് ഈ എംപിവി എത്തുന്നത്. നിലവില്‍ ഇന്ത്യൻ വിപണിയിൽ ഇന്ന് വാങ്ങാനാകുന്ന ഒരേയൊരു ഇലക്ട്രിക് എംപിവി ആണ് E6.

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

സോങ് മാക്‌സ് എന്ന് വിളിക്കപ്പെടുന്ന ICE പവർഡ് കാറിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് 5 സീറ്റർ എംപിവി ആണ് ഇ6. 4695 എംഎം നീളവും 1810 എംഎം വീതിയുമുള്ള ഈ മോഡലിന്റെ വീല്‍ ബേസ്2800 എംഎം ആണ്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവയാണ് എംപിവിയുടെ സവിശേഷതകൾ. ഇതിന് 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. സിംഗിൾ-ടോൺ ബ്ലാക്ക് തീമിൽ ലളിതമായി തയ്യാറാക്കിയ ഡാഷ്‌ബോർഡാണ് ഇന്റീരിയറിന്റെ സവിശേഷത. ക്യാബിൻ ഉയർത്താൻ പാസഞ്ചർ സൈഡിലും ഡോർ പാഡുകളിലും പിയാനോ ബ്ലാക്ക് ഇൻസെർട്ടുകൾ ലഭിക്കുന്നു. 

60kW ഡിസി ചാർജറും 40kW എസി ചാർജറും ഉപയോഗിച്ച് ഇ6 ചാർജ് ചെയ്യാൻ കഴിയും. ഡിസി ചാർജർ ഉപയോഗിച്ച് വാഹനം 90 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാം. ഒരു ഏസി ചാർജർ ഉപയോഗിച്ച് 108 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാം. GLX ട്രിം ഒരു 40kW വാൾ-മൗണ്ടഡ് എസി ഫാസ്റ്റ് ചാർജറിന്റെ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു, ഇത് രണ്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും.

അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!

ആൻഡ്രോയിഡ് ഓട്ടോ സഹിതമുള്ള 10.1 ഇഞ്ച് ടച്ച് സ്‌ക്രീൻ, റോട്ടറി ഗിയർ സെലക്ടർ, മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാൽ നിറഞ്ഞതാണ് ബിവൈഡി ഇ6. സുരക്ഷാ ഫീച്ചറുകളായി BYD E6-ൽ 4 എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 94 ബിഎച്ച്പി പവറും 180 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് BYD E6 ന് കരുത്ത് പകരുന്നത്. 71.7kWh ബാറ്ററിയാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്, ഒറ്റത്തവണ ചാർജ് ചെയ്‍താൽ 522 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

ഇ6-ന് മൂന്ന് വർഷം/1,25,000 കിലോമീറ്റർ വാറന്റിയും എട്ട് വർഷം/5,00,000 ബാറ്ററി സെൽ വാറന്റിയും കമ്പനി ഉറപ്പുനൽകുന്നു. ഇന്ത്യൻ വിപണിയിൽ ഇന്ന് വാങ്ങാനാകുന്ന ഒരേയൊരു ഇലക്ട്രിക് എംപിവി E6 ആയതിനാൽ ഇതിന് നിലവില്‍ നേരിട്ടുള്ള എതിരാളികളില്ല. 

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!