ആരെയും അമ്പരപ്പിക്കും ഈ കാറപകടം
കോട്ടയം: നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു കയറിയ കാർ തൂണിൽ തല കീഴായി നിന്നു. പൊൻകുന്നം – പാലാ റോഡിൽ വഞ്ചിമല കവലയിൽ കഴിഞ്ഞ ദിവസമാണ് അപകടം.
നെടുമ്പാശേരിയിൽ നിന്നു മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 5.45ന് ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തലകീഴായി മറിഞ്ഞ ശേഷം മുൻവശം കുത്തി ചില്ല് തകർന്ന് തൂണിൽ ഉടക്കി നിൽക്കുന്ന നിലയിലായിരുന്നു കാർ. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
അപകടത്തിനു ശേഷം ശബ്‍ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാർ മറിഞ്ഞു വീഴാതാരിക്കാന്‍ തൂണിനോടു ചേർത്ത് കയർ കൊണ്ടു ബന്ധിച്ചു നിര്‍ത്തി. തുടര്‍ന്നാണ് യാത്രക്കാരെ പുറത്ത് ഇറക്കിയത്. അപകടത്തില്‍ രണ്ട് പേർക്കു പരുക്കുണ്ട്. പരുക്കേറ്റ പൊന്തൻപുഴ കൊല്ലരിക്കൽ കെ.എം.ഫിലിപ് (45), ഓതറക്കുന്നേൽ ലാലി കുര്യൻ (63) എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
