Asianet News MalayalamAsianet News Malayalam

കൂട്ടിയിടിയില്‍ പറന്നു പൊങ്ങി സ്‍കൂട്ടര്‍ യാത്രികര്‍; ഞെട്ടിക്കും വീഡിയോ!

ഇടിയുടെ ആഘാതത്തിൽ സ്‍കൂട്ടർ യാത്രികര്‍ വായുവിൽ ഉയർന്നു പൊങ്ങുന്നതും താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. 

Car Hit On Scooter On Kerala Road Viral Video
Author
Trivandrum, First Published Mar 2, 2020, 4:10 PM IST

അടുത്തകാലത്തായി നടക്കുന്ന പല അപകടങ്ങളും സിസിടിവി ക്യാമറകളില്‍ പതിയാറുണ്ട്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും. 

യാതൊരു ശ്രദ്ധയുമില്ലാതെ ഇടറോഡുകളിൽ നിന്നും പ്രധാന റോഡുകളിലേക്ക് പാഞ്ഞു കയറുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധേക്കേണ്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇടറോഡിൽ നിന്നും അശ്രദ്ധമായി പ്രധാനറോഡിലൂടെ മുന്നോട്ടെടുത്ത സ്‍കൂട്ടറിനെ ഒരു എസ്‍യുവി ഇടിച്ചു തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍. 

സ്‍കൂട്ടർ കയറി വരുന്നതുകണ്ട് എസ്‍യുവി വലത്തേക്ക് വെട്ടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പക്ഷേ എന്നിട്ടും അപകടം ഒഴിവാക്കാൻ സാധിച്ചില്ല. ഇടിയുടെ ആഘാതത്തിൽ സ്‍കൂട്ടർ യാത്രികര്‍ വായുവിൽ ഉയർന്നു പൊങ്ങുന്നതും താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. അപകടം നടന്ന സ്ഥലമോ, കൂടുതൽ വിശദാംശങ്ങളോ ലഭ്യമല്ലെങ്കിലും വൈറലാകുകയാണ് ഈ വീഡിയോ. 

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • പ്രധാന റോഡിലേക്ക് പ്രവേശിക്കും മുൻപ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.
  • നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.
  • മീഡിയനിൽ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.  വലതുവശം
മുന്നിലെ വാഹനത്തിന്‍റെ വലതുവശത്തുകൂടിയല്ലാതെ ഓവര്‍ടേക്ക് ചെയ്യരുത്. മാത്രമല്ല മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാതെ വേണം മറികടക്കാന്‍

2.  റോഡ് കാണാന്‍ കഴിയണം
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനു മുമ്പ് സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാമെന്ന് ഉറപ്പാക്കണം

3. വളവുകളില്‍ അരുതേയരുത്
വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് ഒരിക്കലും പാടില്ല

4. പിന്നിലെ വാഹനങ്ങള്‍
പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം

5. എതിര്‍ദിശയിലെ വാഹനങ്ങള്‍
എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. 

6. കണക്കുകൂട്ടല്‍ പിഴച്ചാല്‍
ഓവര്‍ടേക്കിങ് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്. അമിതമായ ആത്മവിശ്വാസം വേണ്ടേ വേണ്ട. കാരണം കണക്കുകൂട്ടല്‍ അല്‍പമൊന്നു പിഴച്ചാല്‍ മതി വന്‍ ദുരന്തം സംഭവിക്കാന്‍.

Follow Us:
Download App:
  • android
  • ios