കാഞ്ഞങ്ങാട്: ഗേറ്റ്മാന്റെ വാക്കുകൾ അവഗണിച്ച് റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ പാളത്തിൽ കയറിയ കാർ കുടുങ്ങി. വന്‍ദുരന്തം ഒഴിവായത് ഗേറ്റ്മാന്‍റെ സമയോചിത ഇടപെടല്‍ മൂലം. 

കാസ്ര‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കുശാൽ നഗർ റെയിൽവേ ഗേറ്റിലാണ് സംഭവം. മംഗളൂരു ഭാഗത്ത് നിന്നു വരുന്ന ഗുഡ്‍സ് ട്രെയിൻ കടന്നു പോകുന്നതിന് മിനിട്ടുകള്‍ക്കു മുമ്പായിരുന്നു കാര്‍ ഗേറ്റില്‍ കുടുങ്ങിയത്. ഗുഡ്സ് ട്രെയിൻ കടന്നു പോകാൻ ഗേറ്റ് അടക്കുന്നതിനിടെയാണ് സംഭവം. വാഹനങ്ങള്‍ കടന്നു പോയി ഗേറ്റ് അടക്കുന്നതിനിടെയാണ് ഗേറ്റ്മാന്റെ വാക്കുകൾ അവഗണിച്ച് കാർ പാളത്തിലേക്ക് കടന്നത്.  

ഈ സമയം ഗേറ്റ് പൂർണമായും താണിരുന്നു. കാർ പാളത്തിന് നടുവിൽ കുടുങ്ങുകയും ചെയ്തു.  ഗേറ്റ്മാൻ ഉടൻ തന്നെ ഗേറ്റ് വീണ്ടും തുറന്നു. തുടര്‍ന്ന് പാളത്തിനു നടുവില്‍ കുടുങ്ങിയ കാറിനെ ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുൻപ് കടത്തി വിടുകയായിരുന്നു. കാര്‍ ഡ്രൈവറുടെ പ്രവര്‍ത്തിക്കെതിരെ മറ്റു യാത്രികരില്‍ നിന്നും രൂക്ഷ വിമര്‍ശനമാണഅ ഉയരുന്നത്.