സിയറ്റ് ടയേഴ്സ് ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് ഈ കരാറെന്നാണ് റിപ്പോർട്ട്. ആദ്യത്തെ ക്യാംപെയിന്‍ 2020 സെപ്റ്റംബര്‍ 26 -ന് നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ സംപ്രേഷണം ചെയ്യുമെന്നാണ് സൂചന.

സിയറ്റില്‍ നിന്ന് പുതിയ ശ്രേണി പ്രീമിയം ടയറുകള്‍ അവതരിപ്പിക്കുന്നതിനായി ആമിര്‍ ഖാനെ നടന്നുകൊണ്ടിരിക്കുന്ന രണ്ട് ഐപിഎല്‍ പരസ്യങ്ങളില്‍ കാണും. ഓണ്‍ലൈനിലും ഓഫ്ലൈനിലും വിവിധ മീഡിയ പ്ലാറ്റ്ഫോമുകളിലും ഐപിഎല്ലിന്റെ തുടക്കത്തില്‍ സംപ്രേഷണം ചെയ്യുന്നതുമായ ഈ സിയറ്റിന്റെ സെക്യുറാഡ്രൈവ് ടയര്‍ കാമ്പെയ്നുകളില്‍ ആദ്യത്തേത് 'ഡമ്മി ആകരുത്' എന്ന വിഷയമാണ്.

ഉയര്‍ന്ന വേഗതയിലും വ്യത്യസ്തമായ ഡ്രൈവിംഗ് സാഹചര്യങ്ങളിലുംകൃത്യമായ ബ്രേക്കിംഗിലും സിയാറ്റ് സെക്യുറാഡ്രൈവ് ടയറുകള്‍ എങ്ങനെ മികച്ച സുരക്ഷ നല്‍കുന്നുവെന്ന് കാണിക്കുക എന്നതാണ് പരസ്യത്തിന്റെ ഉദ്ദേശം. 

ഇറ്റലിയില്‍ വേരുകളുള്ള ഇന്ത്യന്‍ കമ്പനിയാണ് സിയറ്റ്. 1924 -ല്‍ ഇറ്റലിയിലെ ടൂറിനിലാണ് കമ്പനി ആദ്യമായി രൂപീകരിച്ചത്. 1958 -ല്‍ ഇത് ഇന്ത്യയില്‍ സംയോജിപ്പിച്ചു. ടാറ്റ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ ഇന്ത്യയിലെ തുടക്കം. 1982 -ല്‍ കമ്പനിയെ RPG ഗ്രൂപ്പ് ഏറ്റെടുത്തു. അന്നുമുതല്‍ സിയറ്റ് ടയറുകളുടെ മാതൃ കമ്പനിയാണ് RPG ഗ്രൂപ്പ്.