യുഎസിലെ മുഴുവനും പൊതു ഇവി ചാർജറുകളെക്കാളും ഏകദേശം മൂന്നിരട്ടി അധികം ഗുവാങ്‌ഡോങ്ങിന് സ്വന്തമായി ഉണ്ടെന്നാണ്.
അമേരിക്കയില്‍ ആകെയുള്ളതിനേക്കാള്‍ ഇവി ചാര്‍ജ്ജിംഗ് ശൃംഖലയുമായി ഒരു ചൈനീസ് നഗരം. ചൈനീസ് പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിനാണ് ഇത്രയും വിപുലമായ വൈദ്യുത വാഹന ചാർജിംഗ് ശൃംഖലയുള്ളത് എന്നും ഇത് യുഎസിനെ അപേക്ഷിച്ച് വളരെ വലുതാണെന്നും ബ്ലൂംബര്‍ഗിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. റേഞ്ച് ഉത്കണ്ഠ ഇല്ലാതാക്കാനും മേഖലയിലെ ഇലക്ട്രിക് കാർ ഉടമസ്ഥതയെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ചൈനീസ് പ്രവിശ്യ ഇലക്ട്രിക് വാഹനങ്ങൾക്കായി ഈ വിപുലമായ ചാർജിംഗ് നെറ്റ്‌വർക്ക് നിർമ്മിച്ചതെന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നത്.
ഇന്ത്യൻ ജനതയുടെ വാങ്ങല്‍ ശേഷി കൂടുന്നോ? വരുന്നത് പ്രീമിയം കാറുകളുടെ നീണ്ട നിര!
ഹോങ്കോങ്ങിനോട് അതിർത്തി പങ്കിടുന്ന ഈ തീരപ്രദേശം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്ട്രിക് വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് പൊതു ചാർജിംഗ് പോയിന്റുകൾ നിർമ്മിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 2022 സെപ്റ്റംബർ വരെ, ഈ മേഖലയിൽ 345,126 പൊതു ഇവി ചാർജറുകളും 19,116 ഇവി ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയുള്ള പ്രവിശ്യയായി ഗ്വാങ്‌ഡോങ്ങിനെ മാറ്റുന്നു. പ്രവിശ്യയിലെ ഇവി ചാർജിംഗ് ശൃംഖല ഒരു വർഷം മുമ്പ് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇതിനർത്ഥം യുഎസിലെ മുഴുവനും പൊതു ഇവി ചാർജറുകളെക്കാളും ഏകദേശം മൂന്നിരട്ടി അധികം ഗുവാങ്‌ഡോങ്ങിന് സ്വന്തമായി ഉണ്ടെന്നാണ്.
ഓട്ടോമോട്ടീവ് മേഖലയിൽ ചൈനീസ് സർക്കാർ പുതിയ ഊർജ്ജ വാഹനങ്ങളും ഗ്രീൻ പവർട്രെയിൻ സൊല്യൂഷനുകളും ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ചൈനീസ് സർക്കാർ മാത്രമല്ല, ലോകമെമ്പാടുമുള്ള മറ്റ് നിരവധി സർക്കാരുകളും ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനായി ശക്തമായ ചാർജിംഗ് ശൃംഖല നിർമ്മിക്കുന്നതിന് അവർ ഊന്നൽ നൽകുന്നു.
'ചങ്കിനുള്ളില്‍ നീയാണെന്ന്' അമേരിക്കൻ മുതലാളിയോട് ചൈനാക്കാര്‍!
ബ്ലൂംബര്‍ഗ് വിശകലനം അനുസരിച്ച്, യുഎസിൽ ഉടനീളം 112,900 പൊതു ഇലക്ട്രിക്ക് ചാർജറുകൾ ഇതുവരെ വിന്യസിച്ചിട്ടുണ്ട്. 2021 അവസാനത്തോടെ 442,000 പൊതു ഇവി ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയിൽ ഇത് 1.15 ദശലക്ഷമായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ മാത്രം ചൈന ഇലക്ട്രിക് വാഹനങ്ങൾക്കായി 592,000 പബ്ലിക് ചാർജറുകൾ ചേർത്തിട്ടുണ്ടെന്നും ഈ റിപ്പോർട്ട് അവകാശപ്പെടുന്നു. അമേരിക്കന്‍ ഭരണകൂടം 2030-ഓടെ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന മൊത്തം സംഖ്യയേക്കാൾ കൂടുതലാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്‌ട്രിക് വാഹന ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്ക് വികസനത്തിനായി ലോക രാജ്യങ്ങള്‍ കടുത്ത മത്സരത്തിലാണ്. അടുത്തിടെ അമേരിക്കൻ ഗവൺമെന്‍റ് രാജ്യത്തെ പ്രധാന യാത്രാ ഇടനാഴികളിൽ വൈദ്യുത വാഹന ചാർജിംഗ് പോയിന്‍റുകളുടെ രാജ്യവ്യാപക ശൃംഖല നിർമ്മിക്കുന്നതിന് അടിസ്ഥാന സൗകര്യ നിയമം അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് അഞ്ച് ബില്യൺ ഡോളർ നീക്കിവച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന ചാർജിംഗ് വ്യവസായത്തെ പിന്തുണയ്ക്കാൻ ജർമ്മനി 6.4 ബില്യൺ ഡോളർ നീക്കിവച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്കിനായുള്ള ഇത്രയും വലിയ വിപുലീകരണ തന്ത്രം ഉണ്ടായിരുന്നിട്ടും, അമേരിക്കയും യൂറോപ്പും അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ ചൈനയേക്കാൾ വളരെ പിന്നിലാണെന്നാണ് കണക്കുകള്‍.
പെട്രോള്‍ തീരാറായാല്‍ തനിയെ പമ്പിലേക്ക് പായും, കിടുക്കൻ ഫീച്ചറുമായി ഈ ടിവിഎസ് ബൈക്ക്!
