10 നിറങ്ങളിലും മൂന്ന് പായ്ക്കുകളിലും 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് പുത്തന്‍ സി3 എത്തുന്നത്. C5 എയര്‍ക്രോസ് ലക്ഷ്വറി എസ്‌യുവിക്ക് ശേഷം കമ്പനിയുടെ നിരയിലെ രണ്ടാമത്തെ മോഡലായാണ് C3 പുറത്തിറങ്ങുന്നത്.  

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോൺ ഇന്ത്യ ക്രോസ്ഓവർ എസ്‌യുവി ആയ സി3യുടെ വില പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം ഇന്ത്യയിൽ അനാച്ഛാദനം ചെയ്യപ്പെട്ട കാറിന്‍റെ വില 5.70 ലക്ഷം രൂപയില്‍ ആരംഭിച്ച് 8.05 ലക്ഷം വരെ നീളുന്നു. (എല്ലാ വിലകളും ദില്ലി എക്‌സ്‌ഷോറൂം). സിട്രോണിൽ നിന്നുള്ള C3 ക്രോസ്ഓവർ എസ്‌യുവി 90 ശതമാനവും പ്രാദേശികവൽക്കരിച്ചിരിക്കുന്നു. 10 നിറങ്ങളിലും മൂന്ന് പായ്ക്കുകളിലും 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് പുത്തന്‍ സി3 എത്തുന്നത്. C5 എയര്‍ക്രോസ് ലക്ഷ്വറി എസ്‌യുവിക്ക് ശേഷം കമ്പനിയുടെ നിരയിലെ രണ്ടാമത്തെ മോഡലായാണ് C3 പുറത്തിറങ്ങുന്നത്. 

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!

ക്യാബിനും സവിശേഷതകളും
ക്യാബിനിനുള്ളിൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന വലിയ 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ 2022 C3യില്‍ കമ്പനി വാഗ്‍ദാനം ചെയ്‍തിരിക്കുന്നത്. കൂടാതെ, ഇതിന് നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയും ലഭിക്കുന്നു. സുരക്ഷാ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, കാറിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിവേഴ്‍സ് പാർക്കിംഗ് സെൻസറുകൾ, എബിഎസ്, ഇബിഡി എന്നിവ വാഗ്ദാനം ചെയ്‍തിട്ടുണ്ട്. 

എഞ്ചിനും ട്രാൻസ്‍മിഷനും 
രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് സിട്രോൺ സി3 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 81 ബിഎച്ച്പി പരമാവധി കരുത്തും 115 എന്‍എം പീക്ക് ടോർക്കും നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുണ്ട്. ഇതുകൂടാതെ, 109 bhp കരുത്തും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ മിൽ രൂപത്തിൽ ടർബോ പെട്രോൾ ഓപ്ഷനും കാറിന് ലഭിക്കുന്നു. ട്രാൻസ്‍മിഷൻ ചുമതലകൾക്കായി, കാർ യഥാക്രമം അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിക്കുന്നു.

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

പൂർണ്ണ വിലവിവര പട്ടിക
1.2P ലൈവ് - 5,70,500
1.2P ഫീൽ - 6,62,500
1.2P ഫീൽ വൈബ് പാക്ക് - 6,77,500
1.2P ഫീൽ ഡ്യുവൽ ടോൺ - 6,77,500
1.2P ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക് - 6,92,500
1.2P ടർബോ ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക് - 8,05,500

ബുക്കിംഗ് 
ഉപഭോക്താക്കൾക്ക് 19 നഗരങ്ങളിലെ ബ്രാൻഡിന്റെ 20 ഓളം ഷോറൂമുകളിൽ നിന്ന് വാഹനം വാങ്ങാം. കൂടാതെ 90-ലധികം നഗരങ്ങളിൽ ഡോർസ്റ്റെപ്പ് ഡെലിവറി സഹിതം ഫാക്ടറിയിൽ നിന്ന് നേരിട്ട് ഓർഡർ ചെയ്യാവുന്നതാണ്. വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് ജൂലൈ ഒന്നിന് ആരംഭിച്ചു. നിലവിൽ, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അവരുടെ അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിച്ചോ ടോക്കൺ തുകയായ 21,000 രൂപ നൽകി ബുക്കിംഗ് നടത്താം. ജൂലൈയിൽ കാർ മുൻകൂട്ടി ബുക്ക് ചെയ്‍ത ഉപഭോക്താക്കൾക്കായി മോഡലിന്റെ ഡെലിവറി ഉടന്‍ ആരംഭിക്കും.

2022 സിട്രോൺ C3 : നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന 5 കാര്യങ്ങൾ

എതിരാളികള്‍
ടാറ്റ പഞ്ച് , നിസ്സാൻ മാഗ്‌നൈറ്റ്, കിയ സോനെറ്റ് , റെനോ കിഗർ തുടങ്ങിയ എതിരാളികൾ മത്സരിക്കുന്ന ചൂടേറിയ സബ്-ഫോർ മീറ്റർ വിഭാഗത്തിലാണ് പുത്തന്‍ സി3 എത്തുന്നത്.