Asianet News MalayalamAsianet News Malayalam

ഇനി ബൈക്ക് ലൈസൻസിന് കാലിൽ ഗിയറുള്ള വണ്ടി നിർബന്ധം, സിഗ്‍സാഗ് പരീക്ഷയാണെങ്കിൽ ഇങ്ങനെ പാടുപെടണം!

എന്താണ് സിഗ് സാഗ് പരീക്ഷ? ഇതാ പാമ്പ് പോകും പോലെ വളഞ്ഞുപുളഞ്ഞു പോകുന്ന രീതിയിൽ ടൂവീലറുകൾക്കുള്ള സിഗ്‍സാഗ് പരീക്ഷയപ്പെറ്റി ചില കാര്യങ്ങൾ.   

Details of zigzag driving test for Kerala driving license
Author
First Published Feb 23, 2024, 11:14 PM IST

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ അടിമുടി മാറുകയാണ്. ഫോർവീലിനും ടൂവീലറിനുമൊക്കെ പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന സർക്കുലർ മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഇതിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് എച്ചിന് പകരം സിഗ് സാഗ് ഡ്രൈവിംഗ്. ഈ പരീക്ഷ ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിൽ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല. നിലവിൽ ടൂവീലറുകൾക്ക് എട്ട് ആണ് എടുക്കേണ്ടത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ എട്ടിന് പകരം ടൂവീലറുകൾക്ക് സിഗ് സാഗ് പരീക്ഷണം ഉപയോഗിക്കുന്നുണ്ട്. എന്താണ് സിഗ് സാഗ് പരീക്ഷ? ഇതാ ടൂവീലറുകൾക്കുള്ള സിഗ്‍സാഗ് പരീക്ഷയപ്പെറ്റി ചില കാര്യങ്ങൾ.   

ഒരു ശൂന്യമായ ചതുരാകൃതിയിലുള്ള ഗ്രൗണ്ടിലായിരിക്കും ടെസ്റ്റ്. ഇവിടെ ഒരു നേർരേഖയിൽ ട്രാക്കും നടുവിൽ നാല് കോണുകളും ഉണ്ടാകും. നിങ്ങൾ ഒരു നേർരേഖയിൽ നിന്ന് ബൈക്കുമായി മുമ്പോട്ട് പോകണം. നിലത്തിൻ്റെ അരികിലൂടെ ഡ്രൈവ് ചെയ്യുകയും ആദ്യം സിഗ്നൽ കാണിച്ച് വലത് തിരിയണം. പിന്നെ ആദ്യത്തെ കോണിന്‍റെ ഇടയിലൂടെ വീണ്ടും വലതു തിരിയണം. തുടർന്ന് ഇടത് തരിഞ്ഞ് ബാക്കി കോണുകളുടെ ഇടിലൂടെ സിഗ് സാഗ് ചെയ്യുകയും ചെയ്യുന്നു. ഇത് വിശദീകരിക്കുന്നതാണ് മുകളിൽ ചേർത്തിരിക്കുന്ന ചിത്രം . 

ഇനി ഈ ടെസ്റ്റിൽ എംവിഡി ഉദ്യോഗസ്ഥർ ശ്രദ്ധിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങൾ നോക്കാം

1 . ടെസ്റ്റിന് മുമ്പ്, ഇൻസ്പെക്ടർ നിങ്ങളോട് ബൈക്കിന്‍റെ അടിസ്ഥാനകാര്യങ്ങൾ ചോദിച്ചേക്കാം. ഉദാഹരണത്തിന് എവിടെയാണ് ക്ലച്ച്, ബ്രേക്ക് ലിവർ തുടങ്ങിയവയെക്കുറിച്ചാവാം ചോദ്യങ്ങൾ. 

2. ടെസ്റ്റ് സമയത്ത് നിങ്ങൾ കുറഞ്ഞത് രണ്ടോ മൂന്നോ ഗിയർ മാറ്റങ്ങളെങ്കിലും വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾ ഗിയർ മാറ്റുന്നുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ നിരന്തരം നിങ്ങളുടെ കാലുകളിലേക്ക് നോക്കുന്നു.

3 . ഹാൻഡ് സിഗ്നലുകൾ തീർച്ചായും പരീക്ഷണ വിധേയമാക്കും. ഉദാഹരണത്തിന്, കോണുകൾക്കിടയിൽ സിഗ്-സാഗിംഗിന് തൊട്ടുമുമ്പ് നിങ്ങൾ വലത്തേക്ക്  തിരിയുമ്പോഴും അതുപോലെ, പരിശോധനയുടെ അവസാനം വേഗത കുറയ്ക്കുമ്പോഴും ഉള്ള ഹാൻഡ് സിഗ്നൽ തീർച്ചയായും നിങ്ങളുടെ പരീക്ഷാ വിധി നിർണ്ണയിക്കും.

4 വാഹനം നിർത്തി ഇറങ്ങുമ്പോൾ, കഴിയുന്നത്ര സുഗമമായി ചെയ്യുക. നിങ്ങൾ ധൃതിപ്പെട്ട് പെട്ടെന്ന് ഇറങ്ങരുത്. നിങ്ങൾ ആക്സിലേറ്റർ അമിതമായി തിരിക്കുകയും പിന്നീട് ആക്രമണാത്മകമായി ക്ലച്ച് വിടുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിങ്ങളെ നെഗറ്റീവായി ബാധിച്ചേക്കാം.

Courtesy : Team BHP

Latest Videos
Follow Us:
Download App:
  • android
  • ios