ടെസ്‌ല ഷോറൂമുകൾ നശിപ്പിക്കുന്നവരെ ആഭ്യന്തര ഭീകരരായി കണക്കാക്കണമെന്ന് ഡൊണാൾഡ് ട്രംപ്. ടെസ്‌ല സിഇഒ എലോൺ മസ്‌കിന് പിന്തുണ പ്രഖ്യാപിച്ചു ട്രംപ് ടെസ്‌ല കാർ വാങ്ങി.

ടെസ്‌ല ഷോറൂമുകളും ചാർജിംഗ് സ്റ്റേഷനുകളും നശിപ്പിക്കുന്നവരെ ആഭ്യന്തര ഭീകരരായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അടുത്തിടെ, ടെസ്‌ല കമ്പനിക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർദ്ധിച്ചിരുന്നു. ടെസ്‍ല സിഇഒ എലോൺ മസ്‌ക്, ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായതിന് ശേഷം സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കൽ നയം പ്രഖ്യാപിച്ചതിനെ തുട‍ന്നാണ് ഈ പ്രതിഷേധം എന്നാണ് റിപ്പോ‍ട്ടുകൾ. ഇതേ തുട‍ന്നാണ് ട്രംപ് മസ്‍കിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 

മസ്‍കിന് ഐക്യദാ‍ഡ്യം പ്രഖ്യാപിച്ച് ട്രംപ് ഒരു ടെസ്‍ല കാ‍ർ സ്വന്തമാക്കിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന ടെസ്‌ല മോഡൽ എസ് കാറിന് സമീപം നിൽക്കുകയായിരുന്ന ട്രംപിനോട് ടെസ്‌ല ഡീലർഷിപ്പ് ആക്രമിച്ചവരെക്കുറിച്ച് ഒരു മാധ്യനമ പ്രവ‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അക്രമികളെ ആഭ്യന്തര ഭീകരരായി കണക്കാക്കണമെന്ന് ട്രംപ് മറുപടി പറഞ്ഞത്. ഇത്തരം ആക്രമണങ്ങൾ താൻ തടയുമെന്നും ഈ ആക്രമണകാരികൾ ഒരു വലിയ അമേരിക്കൻ കമ്പനിയെ വേദനിപ്പിക്കുകയായിരുന്ന എന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആക്രമണങ്ങളിൽ ഉൾപ്പെട്ട ചിലരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. "ഇവർ മോശം ആളുകളാണ്. നമ്മുടെ സ്‍കൂളുകളിലും സർവകലാശാലകളിലും കുഴപ്പങ്ങൾ സൃഷ്‍ടിക്കുന്നത് ഇവരാണ്.." സിസിടിവി ക്യാമറ ദൃശ്യങ്ങളെ ഉദ്ധരിച്ച് ട്രംപ് പറഞ്ഞു. 

വാക്കുപാലിച്ച് ട്രംപ്, വാങ്ങിയത് കട്ടിച്ചുവപ്പൻ കാർ, ടെസ്‍ല ഓഹരികൾ കുതിക്കുന്നു!

എലോണ്‍ മസ്‌കിനെ ഒരു മികച്ച വ്യക്തിയെന്നും രാജ്യസ്‌നേഹിയെന്നും വിളിച്ച് ഡൊണാൾഡ് ട്രംപ് മസ്‌കിനെ പ്രശംസിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, "എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ കണ്ടു, അതുകൊണ്ട് ഞാൻ ഒരു ടെസ്‌ല വാങ്ങാമെന്ന് പറഞ്ഞു. ഞങ്ങൾ അവിടെ എത്തിയപ്പോൾ മസ്കിന് നാല് മികച്ച കാറുകൾ ഉണ്ടായിരുന്നു, ഞാൻ മാധ്യമങ്ങളുടെ മുന്നിൽ വെച്ച് ഒരെണ്ണം വാങ്ങി. ഇത് വളരെ പൊതുജനങ്ങൾക്കായി നടത്തിയ ഒരു വാങ്ങലായിരുന്നു, ആ കാറുകൾ വളരെ മനോഹരവും ആഡംബരപൂർണ്ണവുമാണ്.."

മഹാനായ മസ്‍കിനെ ഇടതുഭ്രാന്തന്മാർ തകർക്കാൻ ശ്രമിക്കുന്നെന്ന് ട്രംപ്; പുതിയ ടെസ്‍ല കാർ വാങ്ങി നെഞ്ചോടു ചേർക്കും!

അതേസമയം അമേരിക്കയിൽ ടെസ്‌ല ഷോറൂമുകൾക്ക് നേരെയുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങളും വർദ്ധിച്ചുവരികയാണ്. സമീപ ആഴ്ചകളിൽ, യുഎസിലെയും യൂറോപ്പിലെയും ടെസ്‌ല ഷോറൂമുകളിൽ നിരവധി പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. മിക്ക പ്രതിഷേധങ്ങളും സമാധാനപരമായിരുന്നെങ്കിലും, ചില സംഭവങ്ങൾ അക്രമാസക്തമായി. ഫ്രാൻസിലെ ഒരു ടെസ്‌ല ഷോറൂമിൽ ഡസൻ കണക്കിന് വാഹനങ്ങൾ അഗ്നിക്കിരയായിരുന്നു. വാഷിംഗ്ടണിലെ ലിൻവുഡിൽ ആറ് ടെസ്‌ല കാറുകൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ചു. ഈ സംഭവങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. 

ചൈനയിൽ ടെസ്‌ല തകർന്നടിയുന്നു, ഇലോൺ മസ്‍കിനെ തൂക്കിയടിച്ച് ഈ കമ്പനി!