ബ്രേക്കിനു പകരം അബദ്ധത്തിൽ  ആക്സിലേറ്ററിൽ ചവിട്ടിയതിനാല്‍ നിയന്ത്രണം വിട്ട കാറുമായി സ്‍ത്രീ ഓടിയിറങ്ങിയത് പുഴയിലേക്ക്. ന്യൂജേഴ്‍സിയിലാണ് സംഭവം. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കാർ വാഷ് ചെയ്‍തതിനു ശേഷം തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഹാക്കൻസാക് നദിയിലേക്കാണ് മറിഞ്ഞത്. ഡ്രൈവര്‍ ബ്രേക്കിനു പകരം ആക്സിലേറ്ററില്‍ കാല്‍ കൊടുത്തതാണ് അപകട കാരണമെന്നാണ് കരുതുന്നത്. 64 കാരിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  കാറിൽ ഇവർക്കൊപ്പം മകളും ഉണ്ടായിരുന്നതായും ഇരുവർക്കും പരുക്കേറ്റതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍.