ഡ്രൈവര്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ ഓടിച്ച ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികനായ ഫുഡ് ഡെലിവറി ബോയിക്ക് ദാരുണാന്ത്യം. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മുംബൈയിലെ ഓശ്‌വാരയില്‍ കഴിഞ്ഞ ദിവസം നടന്ന ഞെട്ടിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അമിതവേഗതയില്‍ നിയന്ത്രണം നഷ്‍ടമായ മെഴ്‍സിഡസ് ബെന്‍സ് 20കാരനായ ഡെലിവറി ബോയിയുടെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മദ്യ ലഹരിയിൽ ആയിരുന്ന ഡ്രൈവർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ മറികടന്ന് അപ്പുറത്തെ ഭാഗത്തെ റോഡിലേക്ക് പാഞ്ഞുകയറുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ ഏറെ ദൂരം മുന്നോട്ടു പോകുന്നതും വീഡിയോയില്‍ കാണാം. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ യുവാവ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 

കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോയുടെ അടിയില്‍ നിരവധി പേര്‍ പ്രത്ഷേധവുമായി എത്തിയിട്ടുണ്ട്. കുറ്റക്കാരനെതിരെ കര്ന‍ശന നടപടി സ്വീകരിക്കണമെന്നാണ് കമന്‍റുകളിലൂടെ പലരുെ ആവശ്യപ്പെടുന്നത്.