Asianet News MalayalamAsianet News Malayalam

കഞ്ഞങ്ങാട് മരത്തിന് നിർത്തിയിട്ട ഇലക്ട്രിക് ബൈക്ക് കത്തി നശിച്ചു

കാഞ്ഞങ്ങാട് പുതിയ കോട്ട പുങ്കാവനം ക്ഷേത്രത്തിനു സമീപത്തെ മരത്തിനു കീഴിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക്ക് സ്ക്കൂൾ കത്തി നശിച്ചു

electric bike parked at a Kanhangad  was destroyed by fire
Author
Kerala, First Published Jul 7, 2022, 12:02 AM IST

കാസർകോട്: കാഞ്ഞങ്ങാട് പുതിയ കോട്ട പുങ്കാവനം ക്ഷേത്രത്തിനു സമീപത്തെ മരത്തിനു കീഴിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ കത്തി നശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുന്നു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി തീഅണച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബെന്നി, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ പിജി. ജീവൻ, എച്ച് ഉമേശൻ, എച്ച് നിഖിൽ, അനന്ദു, അജിത്ത് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹോസ്ദുർഗ് പൊലിസ് സ്റ്റേഷനിലെ ഡ്രൈവർ പ്രദീപിന്റെ വാഹനമാണ് അഗ്നിക്കിരയായത്.

Read more: കണ്ണൂരിൽ ആക്രി പെറുക്കി കിട്ടിയ സ്റ്റീൽപാത്രം വീട്ടിലെത്തി തുറന്നു, പൊട്ടിത്തെറി, അച്ഛനും മകനും മരിച്ചു

ആന്ധ്രയിലെ മാവോയിസ്റ്റ് പ്രദേശങ്ങളിൽ നിന്ന് കഞ്ചാവെത്തിക്കും, അതിഥി തൊഴിലാളികളിലൂടെ വിൽപ്പന, അറസ്റ്റ്

കോഴിക്കോട്:  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഒഡീഷ സ്വദേശിയെ കോഴിക്കോട് ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടി. ഒഡീഷയിലെ കുർദ സ്വദേശിയായ പ്രദീപ്കുമാർ ബഹ്റ(30)  ആണ് പിടിയിലായത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ അക്ബറിന്റെ  നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. സംയുക്ത സംഘം നടത്തിയ പരിശോധനയിൽ മൂന്ന് കിലോ തൊണ്ണൂറു ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. 

Read More : സഹപാഠികൾക്ക് സന്ദേശം അയച്ച് എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി

ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് അധീന പ്രദേശങ്ങളിൽ നിന്നും കഞ്ചാവ് വൻതോതിൽ ശേഖരിച്ച് കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിൽ പെട്ടയാളാണ് പിടിയിലായ പ്രദീപ്കുമാർ ബഹ്റ.  ആന്ധ്രയിൽ നിന്നും തീവണ്ടിയിലാണ് കഞ്ചാവ് കടത്തുന്നത്.  അതിഥി തൊഴിലാളികളെ ഉപയോഗിച്ച് വിൽപന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കോഴിക്കോട് മാങ്കാവിലെ രഹസ്യകേന്ദ്രത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തുവെച്ച്  പ്രതിയെ കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ് ൻ്റെ നേതൃത്വത്തിൽ ടൗൺ സബ്ബ് ഇൻസ്പെക്ടർ ജയശ്രീ അറസ്റ്റ് ചെയ്തു. 

Read more:  കീഴടങ്ങാൻ എത്തിയ പ്രതിയെ എസ്എച്ച്ഒ കോടതി മുറിയിൽ കയറി പിടികൂടാൻ ശ്രമിച്ചു, അഭിഭാഷകർ എതിർത്ത് തിരിച്ചയച്ചു

Follow Us:
Download App:
  • android
  • ios