Asianet News MalayalamAsianet News Malayalam

സഹപാഠികൾക്ക് സന്ദേശം അയച്ച് എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി

സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷം എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി.

engineering student committed suicide by sending a message to her classmates
Author
Kerala, First Published Jul 5, 2022, 7:42 PM IST

കോഴിക്കോട്:  സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷം എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി. വടകര മണിയൂർ എൻജിനീയറിങ് കോളേജ് വിദ്യാർഥിനി തുറയൂർ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ചയായിരുന്നു  സംഭവം. എൻജിനീയറിങ്  കോളേജിൽനിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയിരിക്കുന്നത്. മൊബൈൽഫോൺസന്ദേശം കിട്ടിയ  സഹപാഠികൾ വീട്ടിലേക്കുവന്നെങ്കിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. സജിയുടേയും  ഇന്ദുലേഖയുടേയും  (ഡോക്ടേഴ്സ് ലാബ്, പയ്യോളി) മകളാണ് നൈസ. നേഹ സഹോദരിയാണ്.

നിക്ഷേപകരിൽനിന്ന് പിരിച്ചെടുത്ത പണവുമായി മുങ്ങിയ കളക്ഷൻ ഏജൻറ് അറസ്റ്റിൽ

മലപ്പുറം: നിക്ഷേപകരിൽനിന്നു പിരിച്ചെടുത്ത പണം ബാങ്കിൽ അടക്കാതെ മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപിരിവുകാരൻ കക്കാട് സ്വദേശി പങ്ങിണിക്കാടൻ സർഫാസിനെ (42)ആണ് കർണാടകയിൽനിന്ന് പിടികൂടിയത്. 

കഴിഞ്ഞ മാസം 28നാണ് ഇയാളെ കാണാതായത്. ഇടപാടുകാരിൽനിന്ന് വാങ്ങിയ തുക ബാങ്കിൽ അടച്ചില്ലെന്ന് ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പാസ് ബുക്കുകൾ പരിശോധനയ്ക്ക് കൊണ്ടു വരാൻ ആവശ്യപ്പെട്ടിരുന്നു. 

Read more:  രാത്രി മുഴുവന്‍ ആഢ്യന്‍പ്പാറയിലെ വനത്തിനുള്ളില്‍ കുടുങ്ങി യുവാവ്, രക്ഷപ്പെടുത്തി

ഇതിനിടെയാണ് ഇയാളെ കാണാതായത്. 160 അക്കൗണ്ടുകളിൽ നിന്നായി 64.5 ലക്ഷം രൂപ തിരിമറി നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. കാണാതായതായി ബന്ധുക്കളും പണം തിരിമറി നടത്തി മുങ്ങിയതായി ബാങ്കും പൊലീസിൽ പരാതി നൽകിയിരുന്നു. യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റി വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഓർഡിനേറ്ററുമായിരുന്നു സർഫാസ്.

Read more: ഇടുക്കിയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവ് മരിച്ചനിലയിൽ

Follow Us:
Download App:
  • android
  • ios