ഇപ്പോള്‍ ഈ ജിഎസ്‍ടി നികുതി കുത്തനെ കുറയാനുള്ള സാഹചര്യം ഒരുങ്ങാന്‍ പോകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്‍ടി) പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയെ കണ്ടതോടെയാണ് ഈ പ്രതീക്ഷയ്ക്ക് തിളക്കം വച്ചിരിക്കുന്നത്. 

ന്ത്യയിലെ ഗ്രാമീണ വിപണികളുടെ ഇഷ്‍ട വാഹനങ്ങളാണ് എൻട്രി-ലെവൽ മോട്ടോർസൈക്കിളുകള്‍. സാധാരണക്കാരന്‍റെ കീശയ്ക്കും മനസിനും ഇണങ്ങുന്ന ഗതാഗത മാര്‍ഗമാണ് ഇതെന്നതാണ് ഈ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണം. സാധാരണഗതിയിൽ രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗം കൂടിയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. എന്നാല്‍ അടുത്ത കാലത്തായി ഈ വിഭാഗത്തില്‍ കച്ചവടം കുറവാണ്. ഇത്തരം ബൈക്കുകളുടെ വില വര്‍ദ്ധനവും ഇന്ധന വിലയിലെ വര്‍ദ്ധനവും മറ്റും കാരണം ഈ സെഗ്മെന്റില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുന്നു.

ഒരു എന്‍ട്രി ലെവല്‍ ബൈക്ക് വാങ്ങണമെങ്കില്‍ ഇക്കാലത്ത് പലര്‍ക്കും താങ്ങാനാവാത്ത അവസ്ഥയാണ്. എൻട്രി-ലെവൽ മോട്ടോർസൈക്കിള്‍ ടൂവീലറുകളുടെ ജിഎസ്‍ടി നികുതി വളരെ കൂടുതലായതിനാലാണ് സാധാരണക്കാര്‍ക്കുപോലും താങ്ങാനാകാത്ത സ്ഥിതിയിലേക്ക് ഈ ടൂവീലര്‍ സെഗ്മെന്‍റ് എത്തിയത്. നിലവില്‍ എന്‍ട്രി ലെവല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്‍ടിയാണ് ഈടാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ജിഎസ്‍ടി നികുതി കുത്തനെ കുറയാനുള്ള സാഹചര്യം ഒരുങ്ങാന്‍ പോകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

തമ്മില്‍ക്കണ്ട് ഗഡ്‍കരിയും പിണറായിയും, ദേശീയപാതാ വികസനത്തിന് ഇതൊക്കെ ഒഴിവാക്കാൻ തയ്യാറെന്ന് കേരളം

എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്‍ടി) പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയെ കണ്ടതോടെയാണ് ഈ പ്രതീക്ഷയ്ക്ക് തിളക്കം വച്ചിരിക്കുന്നത്. ടൂവീലര്‍ വിൽപ്പന വർധിപ്പിക്കാൻ ജിഎസ്‍ടി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡീലര്‍മാരുടെ സംഘടനയുടെ ഒരു പ്രതിനിധിസംഘം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്‍കരിയെ കണ്ടത്. ജിഎസ്‍ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എഡിഎ മന്ത്രിക്ക് കത്തും നൽകി. ഏറ്റവും ഉയർന്ന ജിഎസ്‍ടി നിരക്ക് ആകർഷിക്കാൻ മോട്ടോർ സൈക്കിളുകളും സ്‍കൂട്ടറുകളും ആഡംബരമായി കണക്കാക്കാനാവില്ലെന്ന് എഫ്എഡിഎ നേരത്തെയും വ്യക്തമാക്കിയിരുന്നു.

100 സിസിക്കും 125 സിസിക്കും ഇടയിലുള്ള മോഡലുകളുള്ള സെഗ്‌മെന്‍റ്, ഇരുചക്ര വാഹന വിഭാഗത്തിലെ മൊത്തത്തിലുള്ള വിൽപ്പനയുടെ 70 ശതമാനത്തിലധികം സംഭാവന നൽകുന്നതായി ഡീലർമാരുടെ സംഘടന പറഞ്ഞു. എന്നാല്‍ കോവിഡ് മഹാമാരിയും ലോക്ക് ഡൌണുകളും ഈ വിഭാഗത്തിലെ വിൽപ്പനയിൽ സ്ഥിരമായ ഇടിവിന് കാരണമായി. കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങാൻ ഒരു ഉത്തേജനം ആവശ്യമാണെന്നും വില്‍പ്പനയിലെ ഇടിവ് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും എഫ്‍എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇങ്ങനൊരു സൂപ്പര്‍ റോഡ് രാജ്യത്ത് ആദ്യം, ഇനി മിനുക്കുപണികള്‍ മാത്രമെന്ന് ഗഡ്‍കരി!

ഇരുചക്രവാഹനങ്ങളുടെ വിൽപ്പന പുനരുജ്ജീവിപ്പിക്കാൻ, കുറഞ്ഞത് 100 മുതല്‍ 125 സിസി വിഭാഗത്തിലെങ്കിലും ജിഎസ്‍ടി നിരക്കുകൾ കുറയ്ക്കണമെന്ന് എഫ്‍എഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഭാഗത്തിൽ നിലവിൽ 28 ശതമാനം ജിഎസ്‍ടി എന്നത് രാജ്യത്ത് വിൽക്കുന്ന ഏറ്റവും വിലകൂടിയ ഫോർ വീലർ മോഡലുകൾക്ക് തുല്യമാണെന്നും സിംഘാനിയ പറഞ്ഞു. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്‍ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നത് ഒരു സാമ്പത്തിക തന്ത്രം മാത്രമല്ലെന്നും ഇത് സാധാരണക്കാരെ ശാക്തീകരിക്കുന്നതിനും ഗ്രാമീണ ചലനം വർധിപ്പിക്കുന്നതിനും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡിലെ വളർച്ച രാജ്യത്തെ വിപണിയില്‍ ഒരു തരംഗം സൃഷ്‍ടിക്കുമെന്നും ഇത് പല ആശ്രിത മേഖലകളെയും സഹായിക്കുമെന്നും നികുതി പിരിവ് വർദ്ധിപ്പിക്കുമെന്നും സിംഘാനിയ കൂട്ടിച്ചേർത്തു.

ജിഎസ്‍ടി നിരക്കുകൾ ഇരുചക്രവാഹനങ്ങളുടെ വിലനിർണ്ണയത്തെ എങ്ങനെ ബാധിച്ചുവെന്നും ഫലത്തിൽ ഈ വിഭാഗത്തിലെ വിൽപ്പനയെ എങ്ങനെ ബാധിച്ചുവെന്ന് എഫ്എഡിഎ കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു. ജനപ്രിയ ഹോണ്ട ആക്ടിവ സ്‌കൂട്ടറിന്റെ വില 2016ലെ 52,000 രൂപയിൽ നിന്ന് 2023-ൽ 88,000 രൂപയായി ഉയർന്നു. അതുപോലെ, ബജാജ് പൾസറിന്റെ വില 2016ലെ 72,000 രൂപയിൽ നിന്ന് 1.5 ലക്ഷം രൂപയായി ഉയർന്നു .

2047-ഓടെ 47 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഇരുചക്രവാഹന വിഭാഗം ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാജ്യത്തുടനീളം 26,000 ഡീലർഷിപ്പുകളുള്ള 15,000-ലധികം ഡീലർമാരെ വാഹന ഡീലർമാരുടെ പ്രതിനിധീകരിക്കുന്ന ഈ സംഘടന ഊന്നിപ്പറഞ്ഞു. 2028-ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയാക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്‍കരി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യൻ വാഹന വ്യവസായത്തിന്റെ മൂല്യം 7.5 ലക്ഷം കോടി രൂപയാണ്. ഇത് ഇതുവരെ 4.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്‍ടിച്ചു. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരമാവധി ചരക്ക് സേവന നികുതി (ജിഎസ്‍ടി) നൽകുന്നു. ഇന്ത്യ അടുത്തിടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറിയിരുന്നു. ഇപ്പോൾ ചൈനയ്ക്കും യുഎസിനും തൊട്ടു പിന്നിൽ ആണ് ഇന്ത്യ. 

അതേസമയം 2023 സെപ്റ്റംബർ 14-ന് ന്യൂഡൽഹിയിലെ ലെ മെറിഡിയനിൽ നടക്കാനിരിക്കുന്ന അഞ്ചാമത് ഓട്ടോ റീട്ടെയിൽ കോൺക്ലേവിലേക്ക് നിതിൻ ഗഡ്‍കരിയെ മുഖ്യാതിഥിയായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ക്ഷണിക്കുകയും ചെയ്‍തു. ഈ വർഷത്തെ പ്രമേയം സഹകരിക്കുക - ത്വരിതപ്പെടുത്തുക - ആഘോഷിക്കുക' എന്നതാണെന്നും ഇത് വാഹന മേഖലയുടെ പുനരുജ്ജീവനത്തിനും അഭിവൃദ്ധിയ്ക്കും ആവശ്യമായ തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും ഡീലര്‍മാരുടെ സംഘടന പറയുന്നു. 

youtubevideo