Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് വ്യാജ അക്കൗണ്ട്; പിടിച്ചെടുത്തത് 12 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍

  • വ്യാജ അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നടത്തുന്ന സംഘം പിടിയില്‍.
  • പിടിച്ചെടുത്തത് 12 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റുകള്‍.
fake account for online train ticket booking caught 12 lakhs worth tickets
Author
Bengaluru, First Published Nov 3, 2019, 8:51 AM IST

ബെംഗളൂരു: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി വന്‍ തട്ടിപ്പ്. റെയില്‍വേ സംരക്ഷണസേന(ആര്‍പിഎഫ്) നടത്തിയ റെയ്ഡില്‍ 12,57,500 രൂപയുടെ ടിക്കറ്റുകളാണ് പിടിച്ചെടുത്തത്. 

തട്ടിപ്പ് സംഘത്തിന്‍റെ പീനിയ വ്യവസായമേഖലയിലെ കേന്ദ്രത്തില്‍ നിന്നാണ് ടിക്കറ്റുകള്‍ പിടിച്ചെടുത്തത്. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 37 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ആര്‍പിഎഫ് സൈബര്‍ സെല്ലാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീനിയിലെ കേന്ദ്രത്തക്കുറിച്ച് വിവരം ലഭിച്ചത്. ഇന്‍സ്പെക്ടര്‍മാരായ ആര്‍ഡി സമുദ്രെ, അഖിലേഷ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍പിഎഫ് സംഘമാണ് പരിശോധന നടത്തിയത്. 

Follow Us:
Download App:
  • android
  • ios