ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിച്ചു കൊണ്ടിരിക്കുകയാണ് രാജ്യം. ഇതിനുള്ള പദ്ധതിയായ വന്ദേ ഭാരത് മിഷന്റെ ആദ്യ വിമാനം ഇന്നലെ രാത്രി നെടുമ്പാശേയിൽ ഇറങ്ങി.  യാത്രക്കാരെ ഇറക്കിയതിന് ശേഷം അണുവിമുക്തമാക്കിയ ശേഷമാണ് വിമാനങ്ങള്‍ അടുത്ത യാത്രയ്ക്ക് തയാറെടുക്കുന്നത്. കൊവിഡ് 19 ലക്ഷണങ്ങള്‍ ളഉള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെങ്കിലും ലക്ഷണങ്ങളില്ലാത്ത രോഗികളുണ്ടാകുനുള്ള സാധ്യതയുള്ളതു കൊണ്ട് വളരെ സൂക്ഷ്‍മമായിട്ടാണ് ഓരോ വിമാനവും അണുവിമുക്തമാക്കുക. 

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളേയും കൊവിഡ് 19 ബാധിച്ചതിനാൽ വിമാനയാത്ര സുരക്ഷിതമാക്കുന്നതിന് യാത്രക്കാരും വിമാന കമ്പനികളും പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഡബ്ല്യുഎച്ച്‌ഒയും കേന്ദ്ര വ്യാമയാന മന്ത്രാലയവും പുറത്തിറക്കിയിട്ടുണ്ട്. അതനുസരിച്ചാണ് പ്രവാസികളെ എത്തിക്കുന്ന വിമാനങ്ങളും അണുവിമുക്തമാക്കുക.

പ്രത്യേകം പരിശീലനം ലഭിച്ച ജോലിക്കാരാണ് വിമാനങ്ങലെ അണുവിമുക്തമാക്കുന്നത്. സുരക്ഷ കിറ്റുകൾ ധരിച്ച് പൂർണ്ണസുരക്ഷിതത്വം  ഉറപ്പാക്കിയാണ് ഈ ശുചീകരണത്തൊഴിലാളികള്‍ വിമാനത്തിനുള്ളിൽ പ്രവേശിക്കുക.  

വൈറസുകളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്ന പ്രത്യേക ലായിനികൾ ഉപയോഗിച്ചാണ് ശുദ്ധീകരണം.  കൊവിഡ് 19 വൈറസുകളെ മാത്രമല്ല എല്ലാത്തരം വൈറസുകളേയും ബാക്ടീരിയകളേയും ഈ ലായനി നശിപ്പിക്കും. ചില വിമാനക്കമ്പനികള്‍ വിമാനത്തിനകം മുഴുവൻ ഈ ലായിനി സ്പ്രെ ചെയ്യും.

ടോയിലറ്റുകളും വാഷ് ഏരിയയും അതിലെ വെയ്സ്റ്റുകളും അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ എന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. പാസഞ്ചര്‍ ഏരിയ മാത്രമല്ല കാര്‍ഗോ സ്‌പെയ്‌സുകളും ക്ലീന്‍ ചെയ്യണം. ടോയിലറ്റ് ഡോറിന്റെ കൈപ്പിടികളും വിമാനത്തിന്റെ എയര്‍കണ്ടീഷനിങ് സിസ്റ്റവുമൊക്കെ അണുവിമുക്തമാക്കണമെന്നാണ്  ഡബ്ല്യുഎച്ച്ഒ പറയുന്നത്. 

ഇതനുസരിച്ച് കൊറോണ വൈറസുകളെ നശിപ്പിക്കുന്ന ലായിനികള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ഓരോ സീറ്റുകളും ഇന്റീരീയർ ഘടകങ്ങളും വൃത്തിയാക്കും. ഓരോ സീറ്റുകളും സീറ്റ് കവറുകളും ഹാൻഡ് റെസ്റ്റുകളും ഹെഡ്റൈസ്റ്റുകളും തുടങ്ങി യാത്രക്കാർ സ്പർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം വൃത്തിയാക്കും. അണുനാശിനി സ്പ്രേ ചെയ്‍ത തുണി ഉപയോഗിച്ച് ഓരോ സീറ്റുകളും പ്രതലങ്ങളും തുടയ്ക്കും. നേരിട്ട് കോണ്ടാക്റ്റ് വരാത്ത ബാഗേജ് സ്റ്റോറേജ് സ്‌പെയ്‌സുകളും മറ്റു സ്‌റ്റോറേജ് സ്‌പെയ്‌സുകളിലുമെല്ലാം ഈ ലായിനി സ്പ്രേ ചെയ്യും.