തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം ഇക്കോസ്‍പോര്‍ട്ട് വാഹനങ്ങളും നൂറോളം ക്ലബ് അംഗങ്ങളുമാണ് കുടുംബ സമേതം ഇവിടെ ഒത്തുകൂടിയത്.
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഇക്കോസ് ട്രിവാന്‍ഡ്രം' അംഗങ്ങള്‍ ഒത്തുചേര്‍ന്നു. തിരുവനന്തപുരത്തെ ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്ട് വാഹന ഉടമകളുടെ കൂട്ടായ്‍മയാണ് ഇക്കോസ് ട്രിവാന്‍ഡ്രം. ക്ലബ്ബിന്റെ മൂന്നാം വാര്‍ഷികത്തിന് മുന്നോടിയായിട്ട് ആയിരുന്നു ആക്കുളം കായലിന് സമീപത്തെ വാക്ക് വേയില്‍ അംഗങ്ങളുടെ 'ടീ മീറ്റപ്പ്' സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം ഇക്കോസ്‍പോര്‍ട്ട് വാഹനങ്ങളും നൂറോളം ക്ലബ് അംഗങ്ങളുമാണ് കുടുംബ സമേതം ഇവിടെ ഒത്തുകൂടിയത്.
അപകടം, യാത്രികരെ സുരക്ഷിതരാക്കി ഇക്കോസ്‍പോര്‍ട്; 'കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ലെ'ന്ന് ജനം!
2019ല്‍ രൂപീകൃതമായ ഇക്കോസ്‍പോര്‍ട്ട് ഉടമകളുടെ ഈ കൂട്ടായ്‍മയില്‍ ഇപ്പോള്‍ അഞ്ഞൂറോളം അംഗങ്ങളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കാനിരിക്കുന്ന മെഗാ സംഗമത്തിന് മുന്നോടിയായാണ് പരിസ്ഥിതി ദിനത്തില്‍ 'ടീ മീറ്റപ്പ്' സംഘടിപ്പിച്ചതെന്ന് ഇക്കോസ് ട്രിവാന്‍ഡ്രം പ്രസിഡന്റ് നൗഫല്‍ ജെ എസ് പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്ട് വാഹനങ്ങള്‍ അണിനിരക്കുന്ന സംഗമമായിരിക്കും ഈ വര്‍ഷം നടക്കാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വിട്ട് മാസങ്ങള്‍ക്കകം ഫോര്‍ഡ് തിരികെ വരുന്നു, അമ്പരപ്പില്‍ വാഹനലോകം!
2021 ഏപ്രിലില്‍ കഴക്കൂട്ടത്ത് നടത്തിയ ആദ്യ സംഗമത്തില്‍ തിരുനന്തപുരം ജില്ലയില്‍ നിന്നുള്ള 138 ഇക്കോസ്‍പോര്‍ട്ടുകളാണ് പങ്കെടുത്തത്. കൊവിഡ് കാലത്ത് മുന്‍നിര പോരാളികള്‍ക്ക് മാസ്‍ക്കുകള്‍ ഉള്‍പ്പെടെ എത്തിച്ചുനല്‍കി സേവന രംഗത്തും ഈ കൂട്ടായ്‍മ സജീവമായിരുന്നു. തലസ്ഥാനത്തും പുറത്തുമുള്ള വിവിധ ഓട്ടോമോട്ടീവ്, നോണ്‍ ഓട്ടോമോട്ടീവ് സ്ഥാപനങ്ങളുമായി സഹകരിച്ച് അംഗങ്ങള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളും ക്ലബ്ബ് ലഭ്യമാക്കുന്നുണ്ട്.
ഇക്കോസ്പോർട്ടിന്റെ നിർമ്മാണം വീണ്ടും തുടങ്ങി ഫോര്‍ഡ്, കാരണം ഇതാണ്
സംസ്ഥാന അടിസ്ഥാനത്തില്‍ 'ഇക്കോസ്‍പോര്‍ട്ട് ഓണേഴ്‍സ് ക്ലബ് കേരള' എന്ന പേരിലും ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്ട് ഉടമകളുടെ കൂട്ടായ്‍മ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അങ്കമാലിയില്‍ വെച്ച് നടന്ന ഇക്കോസ് കേരള മീറ്റില്‍ 238 കാറുകളാണ് അണിനിരന്നത്. വാഹന രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിപുലമായ പരിപാടിയായിരുന്നു അത്.
എന്താണ് ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്?
ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. സബ് -4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ് എന്നതുകൊണ്ട് തന്നെ മലയാളികളുടെ പ്രിയ വാഹനമായും ഇക്കോസ്പോർട്ട് മാറി. ഫോർഡ് എന്ന കമ്പനിയേക്കാൾ ഇക്കോസ്പോർട്ട് ആയിരുന്നു മലയാളികളുടെ വികാരം. ഈ വിഭാഗത്തിലെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാക്കിയതും ഫോർഡ് ഇക്കോസ്പോർട്ട് ആണ്. ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കുന്നുണ്ട്.
പിന്നിലെ സ്റ്റെപ്പിനി ഒഴിവാക്കി പുത്തന്‍ എക്കോസ്‍പോര്‍ട്ട്, കാരണം ഇതാണ്!
2013-ൽ ഇന്ത്യയിലെത്തിയ എക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റുകളാണ് നിരത്തുകളിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന എക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ ജന്മനാടായ അമേരിക്കയിലേക്കും 2016 മുതൽ ഇന്ത്യയിൽ നിർമിച്ച എക്കോസ്പോർട്ടുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
2018-ൽ ഈ വാഹനം മുഖം മിനുക്കി എത്തിയിരുന്നു. 2020 ജനുവരിയില്‍ ബിഎസ്6 പതിപ്പും എത്തി. 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.
ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!
ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്. മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങിയവരാണ് ഇന്ത്യൻ നിരത്തുകളിൽ എക്കോസ്പോർട്ടിന്‍റെ മുഖ്യഎതിരാളികൾ.
അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഇനി ചൈനീസ് വണ്ടികള്‍ പിറന്നേക്കും!
