ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തുടനീളമുള്ള കമ്പനിയുടെ ആറ് പ്ലാന്റുകളിലായി 3,000-ത്തില്‍ അധികം സ്ത്രീകൾ ചെറിയ പാസഞ്ചർ കാറുകൾ മുതൽ ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ വരെ നിര്‍മ്മിക്കുന്ന വിവിധ റോളുകളിൽ ജോലി ചെയ്യുന്നു.
വാഹന വ്യവസായമേഖലയില്‍ വളരെക്കാലമായി പുരുഷന്മാരുടെ ആധിപത്യമാണ്. എന്നാൽ കാലം മാറുകയാണ്. ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോർ, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ തുടങ്ങിയ വാഹന നിർമ്മാതാക്കൾ മുമ്പെങ്ങുമില്ലാത്തവിധം ലിംഗ വൈവിധ്യത്തിന് ഊന്നൽ നൽകുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തുടനീളമുള്ള കമ്പനിയുടെ ആറ് പ്ലാന്റുകളിലായി 3,000-ത്തില്‍ അധികം സ്ത്രീകൾ ചെറിയ പാസഞ്ചർ കാറുകൾ മുതൽ ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ വരെ നിര്‍മ്മിക്കുന്ന വിവിധ റോളുകളിൽ ജോലി ചെയ്യുന്നു.
ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!
ഫാക്ടറി തൊഴിൽ ശക്തിയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്താൻ ടാറ്റ മോട്ടോഴ്‌സിന് പദ്ധതിയുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനികൾക്ക് പ്രധാന പദവികൾക്കായി സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ചട്ടക്കൂട് ഉണ്ടെങ്കിലും, കണക്കുകൾ ഇപ്പോഴും അനുയോജ്യമായ മാനദണ്ഡങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ വിടവ് കാണിക്കുന്നു എന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസിഡന്റും ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറുമായ രവീന്ദ്ര കുമാർ പറഞ്ഞതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, ഈ പ്രശ്‍നം പരിഹരിക്കാൻ വാഹന നിർമ്മാതാക്കൾ അതിന്റേതായ രീതിയിൽ ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പൂനെയിൽ പൂർണ്ണമായും ഒരു സ്ത്രീ തൊഴിലാളികളെ ഉൾക്കൊള്ളുന്ന ഒരു ഷോപ്പ് നിർമ്മിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യവും ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്, നിലവിൽ 1,100 സ്ത്രീകൾ ഈ ഷോപ്പിൽ ജോലി ചെയ്യുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് 1,500 ആയി ഉയർത്താൻ ഞങ്ങൾ പദ്ധതിയിടുന്നു.. ” അദ്ദേഹം വ്യക്തമാക്കുന്നു.
ഈ ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യം ഉടമ ഞെട്ടി, പിന്നാലെ എംവിഡിയും!
എംജി മോട്ടോർ ഇന്ത്യയും തങ്ങളുടെ തൊഴിൽ ശക്തിയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ലക്ഷ്യമിടുന്നു, അതിനാൽ അടുത്ത വർഷം ഡിസംബറോടെ ഫാക്ടറികളിൽ ഉൾപ്പെടെ മൊത്തം തൊഴിൽ ശക്തിയുടെ 50 ശതമാനം സ്ത്രീകളാക്കാൻ ലക്ഷ്യമിടുന്നു. നിലവിൽ, ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ഹാലോൾ പ്ലാന്റിലെ കമ്പനിയുടെ ഫാക്ടറി തൊഴിലാളികളുടെ 2,000 ത്തിൽ 34 ശതമാനവും സ്ത്രീകളാണ്.
ഹീറോ മോട്ടോകോർപ്പ് 2021-22 അവസാനത്തോടെ 9.3 ശതമാനം വൈവിധ്യ അനുപാതത്തിൽ 1,500 വനിതാ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സമീപഭാവിയിൽ ഇത് വർദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ബജാജ് ഓട്ടോയ്ക്ക് പൂനെയിലെ ചക്കൻ പ്ലാന്റിൽ ഡോമിനാർ 400 , പൾസർ ആര്‍എസ് 200 തുടങ്ങിയ ഹൈ-എൻഡ് ബൈക്കുകൾ നിർമ്മിക്കുന്ന മുഴുവൻ സ്ത്രീകളുമുണ്ട് . 2014 സാമ്പത്തിക വർഷത്തിൽ 148 ആയിരുന്ന വനിതാ തൊഴിലാളികളുടെ എണ്ണം 222ൽ 667 ആയി നാലിരട്ടിയിലധികം വർധിക്കുന്നതായി വാഹന നിർമ്മാതാവ് നിരീക്ഷിക്കുന്നു.
ഇരുട്ടുവീണാല്‍ ഡ്രൈവര്‍മാര്‍ പോകാന്‍ മടിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഭയാനകമായ 10 റോഡുകൾ
അതേസമയം ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല സ്‍ത്രീകളെ മാത്രമാണ് തങ്ങളുടെ ഫാക്ടറിയില്‍ നിയമിച്ചിരിക്കുന്നത്. ഒല ഇലക്ട്രിക് സ്‍കൂട്ടർ നിർമാണ ഫാക്ടറിയിൽ സ്ത്രീകൾ മാത്രമാകും ജീവനക്കാരെന്ന് സഹ സ്ഥാപകൻ ഭവിഷ് അഗർവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഒല ഫ്യൂച്ചർ ഫാക്ടറി. ഒലയുടെ ഫ്യൂച്ചര്‍ ഫാക്ടറി പൂര്‍ണമായി വനിതകളായിരിക്കും കൈകാര്യം ചെയ്യുക എന്ന് സിഇഒ പറയുന്നു. ഇതിന്‍റെ ഭാഗമായി പതിനായിരം വനിതകളെ നിയമിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറിയായി ഇത് മാറുമെന്നുമാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചത്.
സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കുന്നതിലൂടെ അവരുടെ ജീവിതം മാത്രമല്ല മെച്ചപ്പെടുകയെന്നും മറിച്ച് അവരുടെ കുടുംബത്തിനും സമൂഹത്തിനും നേട്ടമുണ്ടാകുമെന്നും ഭവിഷ് പറഞ്ഞു. തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി ഒല ചെയ്യാന്‍ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നുമാത്രമാണ് ഈ മുന്നേറ്റമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഫാക്ടറിയില്‍ ഒരു വര്‍ഷം ഒരു കോടി ഇലക്ട്രോണിക് സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
വാങ്ങി ഒമ്പത് മാസം, മൂന്നുമാസവും വര്‍ക്ക് ഷോപ്പില്‍, ഒടുവില്‍ തീയും; ഒരു കിയ ഉടമയുടെ കദനകഥ!
വാഹന ടെക്‌നീഷ്യന്മാരും മെക്കാനിക്കുകളും വാഹന ഇലക്ട്രീഷ്യന്മാരുമായി ജോലി ചെയ്യുന്നവരിൽ 99 ശതമാനവും പുരുഷന്മാരാണെന്നാണ് 2020-ലെ 'വർക്കിങ് ഫ്യൂച്ചേഴ്‌സ്' റിപ്പോർട്ടിന്‍റെ കണക്കുകള്‍. വെൽഡിങ്, വലിയ യന്ത്രങ്ങളുടെ ഓപറേഷൻ, ഇലക്ട്രിക്കൽ - ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻ തുടങ്ങിയ ജോലികളിലും ഏറെക്കുറെ സമാനമായ പുരുഷ മേൽക്കോയ്മയാണുള്ളത്. അങ്ങനെ നോക്കുമ്പോള്‍ വമ്പന്‍ ചുവടുവയ്പ്പാണ് ഒലയുടെ ഈ നീക്കം.
