Asianet News MalayalamAsianet News Malayalam

ഇലക്ട്രിക്ക് കരുത്തില്‍ ഹീറോ മാസ്‍ട്രോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തുന്ന സ്‌കൂട്ടറിന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ഇത്.

Hero Maestro electric scooter spotted
Author
Mumbai, First Published May 4, 2020, 2:40 PM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ഹീറോ മോട്ടോകോര്‍പ്പ് നിലവിലെ ഹീറോ മാസ്‌ട്രോ എഡ്‍ജ് 125 സ്‌കൂട്ടര്‍ അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് വികസിപ്പിസിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇപ്പോഴിതാ ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തുന്ന സ്‌കൂട്ടറിന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ഇത്.

മാഗ്നെറ്റ് മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററിയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ന്യൂട്രല്‍, ഡ്രൈവ്, റിവേഴ്‌സ് എന്നീ റൈഡിങ്ങ് മോഡുകള്‍ ഈ സ്‌കൂട്ടറില്‍ നല്‍കുമെന്നാണ് സൂചന. ഹാന്‍ഡില്‍ ബാറിന്റെ ഇടതുവശത്ത് മോഡ് മാറുന്നതിനും വലത് വശത്ത് സാധാരണ പോലെ ആക്‌സിലറേറ്ററുമായിരിക്കും നല്‍കുക. 

കാഴ്ചയില്‍ മാസ്‌ട്രോയുടെ റെഗുലര്‍ പതിപ്പിന് സമാനമാണ് ഇലക്ട്രിക് മോഡലും. എന്നാല്‍, ഇലക്ട്രിക് പതിപ്പില്‍ ക്ലൗഡ് കണക്ട്ഡ് ഫീച്ചറുകള്‍ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്മാര്‍ട്ട് കീലെസ് ഓപ്പറേഷന്‍ എന്നിവയും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചറുകളാകും. 

ബജാജിന്റെ ഇ-ചേതക്ക്, ടിവിഎസ് ഐക്യൂബ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളായിരിക്കും ഹീറോ ഇ-മാസ്‌ട്രോയുടെ പ്രധാന എതിരാളികള്‍. റണ്ണിങ്ങ് റേഞ്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്‌കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരുമെന്നാണ് സൂചന. 

ജയ്പൂരിലെ ഹീറോയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് ഹീറോ ഇ-മാസ്‌ട്രോയുടെ കണ്‍സെപ്റ്റ് വികസിപ്പിച്ചെടുത്തത്.  ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതയായിരിക്കും ശേഷിയേറിയ ലിഥിയം അയണ്‍ ബാറ്ററി, പെര്‍മനന്റ് മാഗ്നറ്റ് മോട്ടോര്‍ എന്നിവ ഉപയോഗിക്കും ക്ലൗഡ് കണക്റ്റിവിറ്റി.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മികച്ച മാറ്റങ്ങളാണ് നടക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പ്, ഹീറോ ഇലക്ട്രിക് എന്നീ കമ്പനികള്‍ അവരുടേതായ ഉല്‍പ്പന്നങ്ങള്‍ വെവ്വേറെയാണ് വികസിപ്പിക്കുന്നത്.

ഇന്ത്യയിലെ വില്‍പ്പന കൂടാതെ, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ ആവശ്യകത പ്രകടമാകുന്ന വിദേശ വിപണികളിലേക്ക് ഹീറോ മോട്ടോകോര്‍പ്പിന് ഇ-മാസ്‌ട്രോ കയറ്റുമതി ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിന് ഒരു ലക്ഷം രൂപയില്‍ താഴെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. അതേസമയം, ഈ വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഹീറോ പുറത്തുവിട്ടിട്ടില്ല. 2021-ഓടെ മാത്രമേ ഈ വാഹനം നിരത്തുകളിലെത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇലക്ട്രിക്ക് സ്‍കൂട്ടര്‍ മാത്രമല്ല ഇതാദ്യമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിളും വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. എഇ–47 എന്ന് പേരുള്ള ബൈക്ക് അടുത്തിടെ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios