കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിലൊന്നായ ഹീറോ മോട്ടോകോർപ്പിന്റെ ആവേശകരമായ എക്‌സ്‌ട്രാക്സ് - ലൈവ് ദി ത്രിൽ - കൊച്ചിയിൽ നടന്നു. മനകുന്നത്തുള്ള വോൾഫ് ട്രയൽ‌സ് - ഓഫ് റോഡ് ട്രാക്കിലാണ് ആവേശകരമായ എക്സ്ട്രാക്സ് റൈഡിങ് സംഘടിപ്പിച്ചത്. 

300 ഓളം പേരാണ് റൈഡിങ്ങിൽ പങ്കെടുത്തുകൊണ്ട് എക്സ്പൾസ് 200 അനുഭവിക്കുകയും അവരുടെ ഓഫ്-റോഡിംഗ് കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തത്. ഇവന്റിന്  നഗരത്തിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ദില്ലി, ചെന്നൈ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ലഖ്‌നൗ, പൂനെ എന്നിവിടങ്ങളിലെ റൈഡുകൾക്കു ശേഷമാണ് എക്സ്ട്രാക്സ് കൊച്ചിയിൽ എത്തിയത്.

നഗരത്തിലെ ബൈക്ക് പ്രേമികൾക്ക് 2020 ലെ ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ ജേതാവായ ഹീറോ എക്സ്പൾസ് 200ൽ ഒരു ഓഫ്‌ റോഡ് ട്രാക്കിലൂടെ റൈഡ്ചെയ്യാനുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലഭ്യമായത്. ആവേശത്തോടൊപ്പം റൈഡറുടെ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ടുള്ള  നിർദേശങ്ങളും റൈഡിനു മുൻപായി ഹീറോ നൽകുകയുണ്ടായി.