ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുടെ (എച്ച്എംഎസ്‌ഐ) പുതിയ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായി അറ്റ്‌സുഷി ഒഗാത്തയെ നിയമിച്ചു. നിയമനം മെയ് ഒന്നിന് പ്രാബല്യത്തില്‍ വന്നു. ജപ്പാനില്‍ ഹോണ്ട മോട്ടോറിന്റെ ഓപ്പറേറ്റിംഗ് എക്‌സിക്യൂട്ടീവ് കൂടിയാണ് അറ്റ്‌സുഷി ഒഗാത്ത.

മിനോരു കാത്തോയുടെ പകരമാണ് അറ്റ്‌സുഷി ഒഗാത്ത ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയെ നയിച്ചിരുന്നത് മിനോരു കാത്തോയാണ്. ഇദ്ദേഹം ജപ്പാനിലേക്ക് തിരികെ പോകും.

കൂടാതെ, വി. ശ്രീധറിന് സീനിയര്‍ ഡയറക്റ്ററായി സ്ഥാനക്കയറ്റം നല്‍കി. യാദവീന്ദര്‍ സിംഗ് ഗുലേരിയ, വിനയ് ധിന്‍ഗ്ര എന്നിവരെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളായി നിയമിച്ചു.

കസ്റ്റമര്‍ സര്‍വീസ്, ലോജിസ്റ്റിക്‌സ്, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ്, ബ്രാന്‍ഡ് & കമ്യൂണിക്കേഷന്‍, വില്‍പ്പന & വിപണനം എന്നിവയുടെ ചുമതല കൂടി യാദവീന്ദര്‍ സിംഗ് ഗുലേരിയ നിര്‍വഹിക്കും.

സ്ട്രാറ്റജിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എസ്‌ഐഎസ്), ജനറല്‍ & കോര്‍പ്പറേറ്റ് അഫയേഴ്‌സ് എന്നിവ കൂടി വിനയ് ധിന്‍ഗ്ര കൈകാര്യം ചെയ്യും.