പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവിയുടെ നിർമ്മാണം 2023 ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

2023 മാർച്ചോടെ ജാസ്, ഡബ്ല്യുആർ-വി, നാലാം തലമുറ സിറ്റി സെഡാൻ തുടങ്ങിയവ നിർത്തലാക്കാൻ ഹോണ്ട പദ്ധതിയിടുന്നതായി റിപ്പോർട്ട്. ജാസും നാലാം തലമുറ സിറ്റിയും 2022 ഡിസംബറോടെ നിർത്തലാക്കുമ്പോൾ, WR-V വിൽപ്പനയിൽ തുടരും എന്നും 2023-ൽ 3US/31XA എന്ന കോഡ് നാമത്തിൽ പുതിയ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുമെന്നും ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വേട്ടക്കാരനുമായി എന്‍ഫീല്‍ഡ്, വലിയതെന്തോ കരുതിവച്ച് ഹോണ്ട; കണ്ടറിയണം ഇനി ബൈക്ക് വിപണിയില്‍ സംഭവിക്കുന്നത്!

പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവിയുടെ നിർമ്മാണം 2023 ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ വർഷത്തിൽ ഏകദേശം 40,000 മോഡലുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹോണ്ട രണ്ട് പുതിയ എസ്‌യുവികൾ വികസിപ്പിക്കുന്നതായി ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഒരു സബ്-4 മീറ്ററും ഒരു കോംപാക്റ്റ് എസ്‌യുവിയും. മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ എന്നിവയെ ആദ്യത്തെ മോഡല്‍ നേരിടും. ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരായി കോംപാക്റ്റ് എസ്‌യുവി സ്ഥാനം പിടിക്കും.

2023-ൽ പുതിയ സബ്-4 മീറ്റർ എസ്‌യുവി ഹോണ്ട ആദ്യമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കോം‌പാക്റ്റ് എസ്‌യുവി 2024-ൽ എത്തും. സിറ്റിയുമായി സാമ്യമുള്ള പുതിയ ഹോണ്ട അമേസിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ എസ്‌യുവികൾ. പ്ലാറ്റ്ഫോം. വ്യത്യസ്ത ബോഡി ശൈലികളും എഞ്ചിൻ ഓപ്ഷനുകളും ഉൾക്കൊള്ളാൻ അനുയോജ്യമായ ഒരു ബഹുമുഖ പ്ലാറ്റ്‌ഫോമാണ് ഇത്.

30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവി ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അമേസ്, സിറ്റി, ജാസ്/ഡബ്ല്യുആർ-വി എന്നിവയ്ക്ക് കരുത്തേകുന്ന ഇൻ-ഹൗസ് വികസിപ്പിച്ച 1.5-ലിറ്റർ i-DTEC ഡീസൽ എഞ്ചിനുമായി എസ്‌യുവി വരുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി, ടൊയോട്ട, നിസാൻ, റെനോ എന്നിവ ഇതിനകം തന്നെ ഇന്ത്യയിലെ ഡീസൽ ഉൽപ്പാദനം പൂർണ്ണമായും നിർത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഡീസൽ ഓപ്ഷൻ പുതിയ എസ്‌യുവിക്ക് മത്സരത്തെക്കാൾ ഒരു മത്സര നേട്ടം നൽകും.

90 ബിഎച്ച്പി പവറും 110 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇത് വാഗ്‍ദാനം ചെയ്യുന്നത്. ഈ എഞ്ചിന് ഹൈബ്രിഡ് പിന്തുണയും ലഭിച്ചേക്കാം. ജാപ്പനീസ് വാഹന നിർമ്മാതാവിന് പുതിയ എസ്‌യുവിക്കായി മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയോ ഉപയോഗിക്കാം. സിറ്റി സെഡാനെ ശക്തിപ്പെടുത്തുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനും എസ്‌യുവിക്ക് ലഭിച്ചേക്കാം. ഈ എഞ്ചിന് 118 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഒന്നുപോരാ, 3.15 കോടിയുടെ ലംബോര്‍ഗിനി രണ്ടാമതും വാങ്ങി ജനപ്രിയ ഗായകന്‍!