ഏറ്റവും പുതിയ പങ്കാളിത്തത്തോടെ നിർമ്മാണ സൗകര്യങ്ങളിലുടനീളം ഐടി, സുരക്ഷാ പരിവർത്തനം ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ലോകത്തിലെ ഏറ്റവും വലിയ ഐടി ഇൻഫ്രാസ്ട്രക്ചർ സേവന ദാതാക്കളായ കിൻഡ്രിലുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ പങ്കാളിത്തത്തോടെ നിർമ്മാണ സൗകര്യങ്ങളിലുടനീളം ഐടി, സുരക്ഷാ പരിവർത്തനം ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

നിലവിൽ, എല്ലാ ഡീലർമാർക്കും വേണ്ടിയുള്ള പ്ലാന്‍റ് പ്രൊഡക്ഷൻ ആപ്ലിക്കേഷനുകൾ, എന്‍റർപ്രൈസ്, ഡീലർ മാനേജ്മെന്റ് സിസ്റ്റങ്ങൾ എന്നിവയ്ക്കുള്ള ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ കിന്‍ഡ്രല്‍ കൈകാര്യം ചെയ്യുന്നു. കിന്‍ഡ്രൈലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ, ഇൻഫ്രാ മാനേജ്‌മെന്റ് വർദ്ധിപ്പിക്കുന്ന ഓട്ടോമേഷനും സൈബർ സുരക്ഷയും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ കമ്പനി പ്രതീക്ഷിക്കുന്നതായി എന്ന് എച്ച്എംഎസ്ഐ പറയുന്നു.

എച്ച്എംഎസ്ഐയുടെ പ്രൈമറി ഡാറ്റാ സെന്ററിനെ ബാധിക്കുന്ന പ്രതിസന്ധിയുടെ സാഹചര്യത്തിൽ കുറഞ്ഞ ഉൽപ്പാദന നഷ്ടത്തിലേക്ക് നയിക്കുന്ന ഓൺ-ഡിമാൻഡ് ഡിസാസ്റ്റർ റിക്കവറി-ആസ്-എ-സർവീസ് (ഡിആർഎഎസ്) സജ്ജീകരണത്തെ അതിന്റെ ഏറ്റവും പുതിയ പങ്കാളിത്തം സമന്വയിപ്പിക്കുമെന്ന് കമ്പനി കൂട്ടിച്ചേർക്കുന്നു.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

“എച്ച്എംഎസ്ഐയിൽ, കിന്‍ഡ്രൈല്‍ ഇന്ത്യയുമായുള്ള ഞങ്ങളുടെ പ്രത്യേക സാങ്കേതിക പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സങ്കീർണ്ണമായ ഐടി സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള എച്ച്എംഎസ്ഐയുടെ ബിസിനസ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് അവരെ ഇന്ത്യയിലെ ഞങ്ങളുടെ പ്രവർത്തനങ്ങളുടെ വിശ്വസ്‍ത ഉപദേശകനാക്കുന്നത്. മുന്നോട്ട് പോകുമ്പോൾ, ഞങ്ങളുടെ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും മികച്ച സേവനം നൽകുന്ന കൂടുതൽ ചടുലമായ ഐടി അന്തരീക്ഷം നൽകുന്നതോടൊപ്പം മികച്ച ബിസിനസ്സ് ലഭ്യതയും പ്രവർത്തനങ്ങളുടെ പ്രവചനാത്മകതയും ഞങ്ങളെ പ്രാപ്‍തരാക്കും.." ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ, പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

“വളരെയധികം മത്സരാധിഷ്ഠിത ആവാസവ്യവസ്ഥയിൽ ബിസിനസ്സ്, പ്രവർത്തനപരമായ വെല്ലുവിളികൾ പ്രതീക്ഷിക്കുന്നതും പരമപ്രധാനമാണ്. ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, ഓട്ടോമേഷൻ, ക്ലൗഡ് ട്രാൻസ്‌ഫോർമേഷൻ എന്നിവയിൽ കിന്‍ഡ്രൈലിന്‍റെ തെളിയിക്കപ്പെട്ട വൈദഗ്ദ്ധ്യം, എച്ച്എംഎസ്ഐയുടെ നിർണായക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയോടൊപ്പം ഭാവിയിലേക്കുള്ള ഒരു സുസ്ഥിരവും ചടുലവുമായ ചട്ടക്കൂട് മുൻകൂട്ടി കാണാനും രൂപപ്പെടുത്താനും ഞങ്ങളെ അനുവദിക്കുന്നു. എച്ച്‌എം‌എസ്‌ഐയുമായുള്ള ഞങ്ങളുടെ സഹകരണം വിപുലീകരിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, കാരണം അവർ അവരുടെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ യഥാർത്ഥ ഡിജിറ്റൽ പരിവർത്തനത്തിന്റെ സാധ്യതകൾ കൂടുതൽ അൺലോക്ക് ചെയ്യുന്നു.." കിൻഡ്രിൽ ഇന്ത്യ പ്രസിഡന്റ് ലിംഗരാജു സാവ്കർ പറഞ്ഞു.