പേറ്റന്റ് 2021 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്‍തു. ഇപ്പോൾ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഉടൻ തന്നെ ഇന്ത്യൻ നിരത്തുകളിലേക്ക് താങ്ങാനാവുന്ന ഒരു ഇലക്ട്രിക് സ്‍കൂട്ടർ കൊണ്ടുവന്നേക്കും. യു-ഗോ എന്ന ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ഹോമ്ട കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഹോണ്ടയുടെ ചൈനീസ് വിഭാഗമായ വുയാങ് ആണ് ഹോണ്ട യു-ഗോ അവതരിപ്പിച്ചത്. ഇതിനു തൊട്ടുപിന്നാലെ, ജാപ്പനീസ് നിർമ്മാതാവ് ഇന്ത്യയിലും സ്‍കൂട്ടറിനായി പേറ്റന്റ് ഫയൽ ചെയ്‍തിരുന്നു. പേറ്റന്റ് 2021 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്‍തു. ഇപ്പോൾ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആക്ടിവയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ, 507 ശതമാനം വളര്‍ച്ചയുമായി ഹോണ്ട!

ഇന്ത്യയിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഇവികൾ കൊണ്ടുവരുന്നതിനുമുള്ള തങ്ങളുടെ ഉദ്ദേശ്യങ്ങൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. താങ്ങാനാവുന്ന വിലയിൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾ കൊണ്ടുവരാനും ഈ ഹരിത സാങ്കേതികവിദ്യയ്‌ക്കായി ഒരു ഇക്കോസിസ്റ്റം നിർമ്മിക്കാനുമുള്ള പദ്ധതികളുടെ ഭാഗമാകാൻ യു-ഗോയ്‌ക്ക് കഴിയും എന്നും ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

ഹോണ്ട യു ഗോ ഒരു ചെറിയ ഡിസൈൻ ഫിലോസഫി ഉള്ള മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഇ-സ്‍കൂട്ടറാണ്. ആധുനിക രൂപത്തിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ഏപ്രണിൽ ഉണ്ട്. അതിന് ചുറ്റും എല്‍ഇഡി ഡിആര്‍എല്‍ ഉണ്ട്. സ്ലിം ടോപ്പ് സെക്ഷനിൽ ടേൺ ഇൻഡിക്കേറ്ററുകൾ ഉണ്ട്. യു-ഗോയ്‌ക്ക് വളരെ ലളിതമായി തോന്നുന്ന പ്രൊഫൈലുണ്ട്, മാത്രമല്ല അത് ഉപയോഗപ്രദമായി തോന്നുന്നു. എന്നിരുന്നാലും, ഇത് സ്‍മാർട്ട് അലോയ് വീലുകളിൽ സഞ്ചരിക്കുന്നു, മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട സ്പ്രിംഗുകളുമുണ്ട്.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

അന്താരാഷ്ട്രതലത്തിൽ, യു ഗോ രണ്ട് വേരിയന്റുകളിൽ വരുന്നു. ഒന്ന് 1.6bhp ഇലക്ട്രിക് മോട്ടോറും മറ്റൊന്ന് താഴ്ന്ന പവർ ഉള്ള 1bhp മോട്ടോറും ആണ്. ഹബ് മൗണ്ടഡ് മോട്ടോറുമായി വരുന്ന സ്ലോ-സ്പീഡ് സ്‍കൂട്ടര്‍ ആണിത്. രണ്ട് വേരിയന്റുകളും നീക്കം ചെയ്യാവുന്ന 1.44kWh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഇത് ക്ലെയിം ചെയ്‍ത 65 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, ഇത് ഇപ്പോൾ ഇന്ത്യയിലെ മിക്ക മുൻനിര ഇവികളുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപ്പം കുറവാണ്. രണ്ടാമത്തെ ബാറ്ററി പാക്ക് ചേർക്കുന്നതിലൂടെ, റേഞ്ച് 130 കിലോമീറ്ററായി ഇരട്ടിയാക്കും. നീക്കം ചെയ്യാവുന്ന ബാറ്ററിയും പരമാവധി ടോപ് സ്പീഡ് 53 കിലോമീറ്ററും ചെറിയ യാത്രകൾക്ക് തടസമില്ലാത്ത തിരഞ്ഞെടുപ്പായി മാറും.

ഒരു കൊച്ചുസുന്ദരിയാണ് ഹോണ്ടയുടെ ഈ ഇലക്ട്രിക് സ്‍കൂട്ടര്‍. ഭംഗിയുള്ളതും ചുരുങ്ങിയതുമായ ഡിസൈൻ സമീപനമാണ് സ്‍കൂട്ടറിനായി കമ്പനി സ്വീകരിച്ചിരിക്കുന്നത്. മുൻവശത്തെ ആപ്രോണിൽ ട്രിപ്പിൾ ബീമുകളും മെയിൻ ക്ലസ്റ്ററിന് ചുറ്റുമുള്ള ഒരു എൽഇഡി ഡിആർഎൽ സ്ട്രിപ്പും ഉള്ള ഒരു മിനുസമാർന്ന എൽഇഡി ഹെഡ്‌ലൈറ്റാണ് കുഞ്ഞൻ സ്‌കൂട്ടറിന്. 

ഹോണ്ട CB500X-ന്റെ വില ഒരു ലക്ഷം രൂപ കുറച്ചു

ടേൺ ഇൻഡിക്കേറ്ററുകൾ ഹാൻഡിൽബാറിന്റെ വശങ്ങളിൽ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. പിൻഭാഗത്ത് മെലിഞ്ഞ എൽഇഡി ടെയിൽലൈറ്റും സിംഗിൾ-പീസ് പില്യൺ ഗ്രാബ് റെയിലും ബോഡിയിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഹാൻഡിൽബാർ, ഫ്ലോർബോർഡ്, അണ്ടർബെല്ലി, ടെയിൽ സെക്ഷൻ, റിയർ സസ്പെൻഷൻ, റിയർ മഡ്ഗാർഡ് എന്നിവയിലെ ബ്ലാക്ക് ഔട്ട് പാനലുകൾ സ്പോർട്ടി കോൺട്രാസ്റ്റിന്റെ സൂചനയാണ് പറഞ്ഞുവെക്കുന്നതും. സിംഗിൾ-പീസ് ഫ്ലാറ്റ് സീറ്റ് വളരെ ലളിതമായ റൈഡിംഗ് എർണോണോമിക്സാണ് വാഗ്ദാനം ചെയ്യുന്നത്. 350 മില്ലീമീറ്റർ നീളമുള്ള ഫ്ലോർബോർഡാണ് യു-ഗോയുടെ മറ്റൊരു പ്രത്യേകത. 26 ലിറ്റർ ആണ് അണ്ടർ സീറ്റ് സംഭരണ ശേഷി. പൂർണ-എൽഇഡി ലൈറ്റിംഗ്, യൂട്ടിലിറ്റി ഗ്ലൗവ് ബോക്സ്, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയാണ് ഈ വൈാഹനകത്തെ വേറിട്ടതാക്കുന്നു. വേഗത, റേഞ്ച്, ബാറ്ററി നില, റൈഡിംഗ് മോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുന്ന ഒരു എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും സ്‍കൂട്ടറില്‍ ഉണ്ട്. 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകളിലാണ് സ്കൂട്ടർ ഒരുങ്ങിയിരിക്കുന്നത്.

മുന്നിൽ ഒരു ഡിസ്‍ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം ബ്രേക്കും ഉൾപ്പെടുത്തിയിരിക്കുന്നു. 740 മില്ലീമീറ്ററാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റ് ഉയരം. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരണത്തോടെയുള്ള ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് സസ്‍പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. യു-ഗോ ലോ-സ്‍പീഡ് പതിപ്പിന് 7,999 യുവാന്‍ അഥവാ ഏകദേശം 91,700 രൂപ, റെഗുലർ പതിപ്പിന് 7,499 യുവാന്‍ അഥവാ ഏകദേശം 86,000 രൂപ എന്നിങ്ങനെയാണ് വിലകള്‍. 

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പുതിയ ഇ-സ്‍കൂട്ടർ നിർമ്മാതാക്കൾ ഇന്ത്യന്‍ വിപണിയില്‍ ഉയർന്നുവന്നിട്ടുണ്ട്. പരമ്പരാഗത കമ്പനികളും ICE-യിൽ നിന്ന് ഇവികളിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ്. ഇക്കാര്യത്തിൽ ഇതുവരെ ശക്തമായ നടപടികളൊന്നും കൈക്കൊള്ളാത്ത നിർമ്മാതാക്കളിൽ ഒരാളാണ് ഹോണ്ട. ഇന്ത്യയിലെ ഹോണ്ടയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായിരിക്കുമോ യു ഗോ അല്ലെങ്കിൽ അത് പുറത്തിറക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഈ നീക്കം കാണിക്കുന്നത് കമ്പനിയുടെ പണിപ്പുരയില്‍ ഇവികള്‍ ഒരുങ്ങുന്നുണ്ട് എന്നാണ്.