ഫെയിം II മാനദണ്ഡങ്ങൾ പാലിച്ചാണ് എച്ച്ഓപി ഓക്സോ തദ്ദേശീയമായി രൂപകൽപ്പന ചെയ്‍തിരിക്കുന്നത് എന്നും 14 സംസ്ഥാനങ്ങളിലായി 75,000 കിലോമീറ്റർ റോഡ് ടെസ്റ്റിംഗ് ഓക്സോ പൂർത്തിയാക്കി എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എച്ച്ഓപി ഇലക്ട്രിക്കിന്റെ (HOP Electric)ന്‍റെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ഓക്സോ (OXO). ഈ സ്‍കൂട്ടറിന്‍റെ ബാറ്ററികൾക്കായുള്ള AIS 156, അതിന്റെ വിശ്വാസ്യത, പ്രകടനം, ഗുണനിലവാരം, സുരക്ഷ എന്നിവ ഉൾപ്പെടുന്ന ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ട്.
'കൊമ്പന്‍റെ വമ്പിന് ഇടിവ്'; റോയൽ എൻഫീൽഡിന് പണി കൊടുത്തത് 'ചിപ്പ്'
ഫെയിം II മാനദണ്ഡങ്ങൾ പാലിച്ചാണ് എച്ച്ഓപി ഓക്സോ തദ്ദേശീയമായി രൂപകൽപ്പന ചെയ്‍തിരിക്കുന്നത് എന്നും 14 സംസ്ഥാനങ്ങളിലായി 75,000 കിലോമീറ്റർ റോഡ് ടെസ്റ്റിംഗ് ഓക്സോ പൂർത്തിയാക്കി എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തുടനീളമുള്ള HOP OXO-യുടെ വാണിജ്യ ഉൽപ്പാദനത്തിനായി കമ്പനി ഇപ്പോൾ ഒരുങ്ങുകയാണ്. ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിരിക്കുകയാണ് എന്നും കമ്പനി പറഞ്ഞു.
ജയ്‍പൂർ ആസ്ഥാനമായുള്ള ഇവി കമ്പനിയായ എച്ച്ഓപി 10 മില്യൺ ഡോളർ പ്രീ-സീരീസ് ഫണ്ട്റൈസറിന്റെ ഭാഗമായി 2.6 മില്യൺ ഡോളർ സമാഹരിച്ചു. കൂടാതെ, 2021-ൽ 6200ല്‍ അധികം ഓൺ-റോഡ് സ്‌കൂട്ടറുകളുള്ള 130 റീട്ടെയിൽ ടച്ച് പോയിന്റുകൾ കമ്പനി സ്ഥാപിച്ചു. ഏറ്റവും പുതിയ ധനസമാഹരണത്തോടെ, കമ്പനി ഈ വർഷം 10X വളർച്ചയാണ് ലക്ഷ്യമിടുന്നത്.
ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി നടുറോഡില്‍, യുവതാരത്തെ പൊലീസ് കുടുക്കിയത് ഇങ്ങനെ!
അറായ് സർട്ടിഫിക്കേഷനും പിഎല്‍ഐ സ്‍കീമിന്റെ കരുത്തും ലഭിച്ചത് അങ്ങേയറ്റം സന്തോഷകരമായ നേട്ടമാണെന്ന് HOP ഇലക്ട്രിക് സിഇഒയും സഹസ്ഥാപകനുമായ കേതൻ മേത്ത പറഞ്ഞു. ഈ നേട്ടം സൂചിപ്പിക്കുന്നത്, ഒരു സ്ഥാപനം എന്ന നിലയിൽ, ഇന്ത്യയിൽ നിർമ്മിച്ച വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്നതിനുള്ള ഇന്ത്യൻ ഗവേഷണ-വികസന മികവോടെ ഒരു യഥാർത്ഥ തദ്ദേശീയ ബ്രാൻഡ് വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങൾ ട്രാക്കിലാണെന്ന് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബ്രാൻഡഡ് ബ്രാൻഡുകളൊന്നിക്കുന്നു' കൈകോർത്ത് റോയല്‍ എൻഫീൽഡും ആൽപിൻസ്റ്റാർസും
മാറ്റങ്ങൾ പലത് വന്നിട്ടും ഇന്ത്യൻ യുവത്വത്തിന്റെ എക്കാലത്തെയും സ്വപ്‍ന ടൂ വീലർ ഇന്നും ഒന്നേയുള്ളൂ. അത് റോയൽ എൻഫീൽഡ് തന്നെയാണ്. എത്രയോ കാലമായി ഈ ഇഷ്ടം അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യുന്നു.കൂടുന്നതല്ലാതെ അതൊട്ട് കുറയുന്നില്ല. തലമുറകളെ ത്രസിപ്പിച്ച് ആ കുടുകുടു ശബ്ദം ഇന്ത്യക്കാരോട് കൂട്ടുകൂടിയിട്ട് ദശാബ്ദങ്ങളായി.എവിടെ വെച്ച് എപ്പോൾ കേട്ടാലും ആ ശബ്ദം കേട്ടയിടത്തേക്ക് ഒന്ന് പാളി നോക്കും ഇന്നും നമ്മൾ. എന്തോ, അത്രയ്ക്കും ഇഷ്‍ടമാണ് ബുള്ളറ്റിനോട് നമുക്ക്.
നാലു മാസം, ഒരുലക്ഷം യൂണിറ്റുകള്‍, കുതിച്ചുപാഞ്ഞ് ക്ലാസിക് 350
റോയൽ എൻഫീൽഡെന്ന ബ്രാന്‍ഡ് നെയിം നൽകുന്ന ആത്മവിശ്വാസവും വിശ്വാസ്യതയും അത്ര വലുതാണ്. ഇംഗ്ലണ്ടിൽ ജനിച്ച എൻഫീൽഡ് ശരിക്കും റോയൽ ആയത് ഇന്ത്യയിൽ എത്തിയതോടെയാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ഇപ്പോഴിതാ റോയല്‍ എൻഫീൽഡ് പ്രേമികൾക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി വരുന്നു. ലോക പ്രശസ്‍ത റൈഡിംങ് ആക്സസറീസ് ഉത്പന്ന നിർമ്മാതാക്കളായ ആൽപിൻസ്റ്റാർസും എൻഫീൽഡും കൈകോർക്കുന്നു.
റൈഡർമാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്‍ത റൈഡിംങ് ആക്സസറീസാണ് ആൽപിൻസ്റ്റാർസ് നിർമ്മിക്കുന്നത്. 1963 ൽ സ്ഥാപിതമായതാണ് റേസിംങ് ഉത്പന്ന നിർമ്മാതാക്കളായ ഇറ്റാലിയൻ കമ്പനി ആൽപിൻസ്റ്റാർ. ഫോർമുല 1, NASCAR, AMA, വേൾഡ് മോട്ടോർക്രോസ് , മോട്ടോ ജിപി തുടങ്ങിയവയിലെ ലോകപ്രശസ്‍ത റേസിംങ്ങ് താരങ്ങൾ ഉപയോഗിക്കുന്ന ബ്രാൻഡാണ് ആൽപിൻസ്റ്റാർസ്.
ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റൈഡിംങ് ജാക്കറ്റ്, റൈഡിംങ് ഗ്ലൗസ്,റൈഡിംങ് ട്രൗസറുകൾ എന്നിവയെല്ലാം നിർമ്മിച്ചിരിക്കുന്നത്. പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് റെഗുലേഷനുകൾക്ക് കീഴിൽ ക്ലാസ് എ സർട്ടിഫിക്കറ്റ് ഉള്ളവയാണ് ആൽപിൻസ്റ്റാർസ് ഉത്പന്നങ്ങൾ. കൂടാതെ നെക്കിൾ പ്രൊട്ടക്ഷൻ, പാം പ്രൊട്ടക്ഷൻ, പാഡിംഗ്, കഫ് അഡ്‍ജസ്റ്ററുകൾ, സ്‌ക്രീൻ -ഫ്രണ്ട്‌ലി ഫിംഗർടിപ്‌സ്, അക്കോഡിയൻ സ്‌ട്രെച്ച് പാനലുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തവ കൂടിയാണ് ഓരോ റൈഡിംങ് ഉത്പന്നവും. നാപ്പ ലെതർ, പോളിസ്റ്റർ എയർ മെഷ്, ഡ്രൈസ്റ്റാർ വാട്ടർപ്രൂഫ് മെംബ്രൺ എന്നിവയാണ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള റോയൽ എൻഫീൽഡ് സ്റ്റോറുകൾ, ആമസോൺ, റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലുടെയാണ് വിൽപ്പന. 5,200 രൂപ മുതൽ 18,900 രൂപ വരെ വിവിധ കാറ്റഗറികളിലായി ആൽപിൻസ്റ്റാർസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ ലഭ്യമാകും.റോയൽ എൻഫീഡിന്റെക ലോഗോയും ആൽപിൻസ്റ്റാർസ് ലോഗോയും ഉത്പന്നങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 'റോയൽ എൻഫീൽഡ് എക്‌സ് ആൽപിൻസ്റ്റാർസ് എന്നാണ് ബ്രാൻഡ് നെയിം.
ഗ്രാവിറ്റി ഡ്രൈസ്റ്റാർ റൈഡിംഗ് ജാക്കറ്റാണ് കൂട്ടത്തിൽ ഏറ്റവും ആകർഷകമായത്.എല്ലാ സീസണിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ നിർമ്മാണം. നൂതന എയർബാഗ് സാങ്കേതിക വിദ്യ കൂടി ഉൾക്കൊള്ളുന്നതാണ് ഗ്രാവിറ്റി ഡ്രൈസ്റ്റാർ റൈഡിംഗ് ജാക്കറ്റ്. കറുപ്പ്, കാക്കി നിറങ്ങളിൽ രാജ്യത്ത് ജാക്കറ്റ് ലഭ്യമാകും. 17,500 രൂപയാണ് ജാക്കറ്റിന്റെ വില.
പൂർണ്ണമായും വാട്ടർപ്രൂഫായ സോളാനോ വാട്ടർപ്രൂഫ് റൈഡിംഗ് ജാക്കറ്റാണ് രണ്ടാമത്തേത്.കാഷ്വൽ ശൈലിയിലുള്ള സോളാനോ നിലവിൽ കറുപ്പ് നിറത്തിൽ മാത്രമാണ് ലഭ്യമാകുന്നത്. 18,900 രൂപയാണ് ജാക്കറ്റിന്റെ വില. അതായത്, ഇനി സ്വപ്‍ന വാഹനത്തിനൊപ്പം പുത്തൻ സ്റ്റൈലും... ശരിക്കും മെയ്‍ഡ് ലൈക്ക് എ ഗൺ..!
