Asianet News MalayalamAsianet News Malayalam

തടവില്‍ കിടന്ന വണ്ടിക്കമ്പനി മുതലാളി മുങ്ങിയത് പെട്ടിയില്‍ കിടന്ന്!

ഹോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ​​​​ക​​​​ളെ അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന തരത്തിലായിരുന്നു ഈ 'ര​​​​ക്ഷാ​​​​ദൗ​​​​ത്യം' 

How did the Nissan ex boss Carlos Ghosn flee from Japan?
Author
Tokyo, First Published Jan 3, 2020, 9:47 AM IST
  • Facebook
  • Twitter
  • Whatsapp

അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നിസാന്‍ കമ്പനിയുടെ മുന്‍ മേധാവി കാര്‍ലോസ് ഘോന്‍ ജപ്പാനെ വെട്ടിച്ച് ലെബനനിലേക്ക് കടന്നത് സിനിമാ സ്റ്റൈലില്‍.  100 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി പൊലീസ് കാവലിൽ വീട്ടുതടങ്കലിലായിരുന്ന ഘോന്‍ കഴിഞ്ഞദിവസമാണ് സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് രാജ്യം വിട്ടത്.

സാമ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ര​​​​ണ്ടു കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​യ ഘോന്‍റെ വീടിന് അതിശക്തമായ പൊലീസ് കാവലുണ്ടായിരുന്നു. എന്നാല്‍ രണ്ട് രാജ്യങ്ങളിലെ പൊലീസിന്‍റെയും സുരക്ഷാ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച ഘോന്‍ രണ്ടു വിമാനങ്ങള്‍ കയറിയാണ് ജപ്പാനില്‍ നിന്നും ലബനനിലേക്ക് കടന്നത്. കനത്തസുരക്ഷയെ മറികടന്ന് ഘോന്‍ വിമാനത്താവളത്തില്‍ എത്തിയ രീതിയാണ് രസകരം. 

ഹോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ​​​​ക​​​​ളെ അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന തരത്തിലായിരുന്നു ഈ 'ര​​​​ക്ഷാ​​​​ദൗ​​​​ത്യം' എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ​​​​രു ഗാ​​​​യ​​​​ക​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ സം​​​​ഗീ​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ​​​​യ്ക്കു​​​​ന്ന പെ​​​​ട്ടി​​​​യി​​​​ൽ കി​​​​ട​​​​ന്നാണത്രെ ഘോ​​​​ൻ വീട്ടില്‍ നിന്നും പുറത്തുവന്നത്. ക്രി​​​​സ്‍മസ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 29 നു രാത്രി ഘോ​​​​ൻ താ​​​​മ​​​​സി​​​​ക്കു​​​​ന്ന വീ​​​​ട്ടി​​​​ല്‍ ഒരു ഗായകസംഘം ക​​​​ച്ചേ​​​​രി ന​​​​ട​​​​ത്താനെത്തി. ക​​​​ച്ചേ​​​​രി​​​​യു​​​​ടെ ഒ​​​​ടു​​​​വി​​​​ൽ അ​​​​ഞ്ച​​​​ര​​​​യ​​​​ടി മാ​​​​ത്രം ഉ​​​​യ​​​​ര​​​​മു​​​​ള്ള 65കാ​​​​ര​​​​നാ​​​​യ ഘോ​​​​ൻ സം​​​​ഗീ​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ​​​​യ്ക്കു​​​​ന്ന വ​​​​ലി​​​​യ പെ​​​​ട്ടി​​​​യി​​​​ൽ ക​​​​യ​​​​റി​​​​ക്കി​​​​ട​​​​ന്നു. ആ ​​​​പെ​​​​ട്ടി വ​​​​ഴി വീ​​​​ടി​​​​നു പു​​​​റ​​​​ത്തെ​​​​ത്തി.  തുടര്‍ന്ന് ജ​​​​പ്പാ​​​​നി​​​​ലെ തി​​​​ര​​​​ക്കു കു​​​​റ​​​​ഞ്ഞ ഒ​​​​രു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെത്തി. അവിടെ നിന്നും  രാത്രി 11 ന് സ്വകാര്യ ജെറ്റിൽ തുർക്കിയിലെ ഇസ്‍താംബൂളിലെത്തി. ഫ്രഞ്ച് പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു ഈ യാത്ര. ഇസ്‍താംബൂളില്‍ നിന്നും പിന്നീട് മറ്റൊരു വിമാനത്തില്‍ ല​​​​ബ​​​​ന​​​​നി​​​​ലും എത്തി. 

ജപ്പാന്റെയും തുര്‍ക്കിയുടെയും സുരക്ഷാ കണ്ണുകള്‍ക്ക് ഘോനിന്റെ പൊടി പോലും കാണാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം. ഘോ​​​​ന്‍റെ ഭാ​​​​ര്യ കാ​​​​ര​​​​ളും അ​​​​വ​​​​രു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രുമായിരുന്നു ഈ രക്ഷാ പരിപാടിയുടെ ആസൂത്രകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ക​​​​മാ​​​​ൻ​​​​ഡോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ള്ള ചി​​​​ല മു​​​​ൻ പൊ​​​​ലീ​​​​സു​​​​കാ​​​​രും ഈ രക്ഷാദൗത്യത്തിന്‍റെ ഭാഗമായതായാണ് സൂചന. എന്നാല്‍ പെട്ടിയില്‍ ഒളിച്ചിരുന്നാണ് ഘോന്‍ ജപ്പാനില്‍ നിന്നു കടന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ഘോന്‍റെ ഭാര്യ കാരള്‍ പറഞ്ഞു. അതേസമയം ലെബനനിലെ വീട്ടില്‍ ഭാര്യയുമൊത്ത് ഘോന്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ചിത്രം പുറത്തു വന്നു.

ജപ്പാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കടന്ന് ലെബനനിലെത്താന്‍ ഘോനിനു ഒറ്റയ്ക്കു കഴിയില്ലെന്നും അധികൃതരുടെയും പൊലീസിന്റെയും സഹായം അദ്ദേഹത്തിന് ഉറപ്പായും ലഭിച്ചിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും  4 പൈലറ്റുമാര്‍ ഉള്‍പ്പെടെ 7 പേരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്‍ത് കഴിഞ്ഞു. അതേ സമയം ഘോനെ ബെയ്‍റൂട്ട് വിമാനത്തവാളത്തില്‍ ലബനീസ് പ്രസിഡന്‍റ് നേരിട്ടെത്തി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബ്ര​​​​സീ​​​​ൽ, ല​​​​ബ​​​​ന​​​​ൻ, ഫ്രാ​​​​ൻ​​​​സ് രാജ്യങ്ങളുടെ പാ​​​​സ്പോ​​​​ർ​​​​ട്ടുള്ള ഘോ​​​​നെ സ്വ​​​​ന്ത​​​​ക്കാരനായാണ് ല​​​​ബ​​​​നീ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം കാ​​​​ണു​​​​ന്ന​​​​ത്. ലബനനില്‍ വന്‍ നിക്ഷേപമുള്ളതും കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റം സം​​​​ബ​​​​ന്ധി​​​​ച്ച് ജ​​​​പ്പാ​​​​നും ല​​​​ബ​​​​ന​​​​നു​​​​മാ​​​​യി ക​​​​രാ​​​​ർ ഇ​​​​ല്ലാ​​​​ത്ത​​​​തും ഘോ​​​​നു രക്ഷയാ​​​​യി. മാത്രമല്ല ഫ്രാന്‍സിലെത്തിയാല്‍ ഘോനിനെ ജപ്പാനു കൈമാറില്ലെന്നു ഫ്രഞ്ച് അധികൃതരും വ്യക്തമാക്കി. ഇതിനിടെ ഘോനിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലെബനന് ഇന്റര്‍പോള്‍ നോട്ടിസ് അയച്ചു.

അതിബുദ്ധിമാനെന്നാണ് ബിസിനസ് ലോകത്ത് കാ​​​​ർ​​​​ലോ​​​​സ്  ഘോന്‍ അറിയപ്പെടുന്നത്. ല​​​​ബ​​​​നീ​​​​സ് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കു ബ്ര​​​​സീ​​​​ലി​​​​ൽ ജ​​​​നി​​​​ച്ച ഘോ​​​​ൻ ആ​​​​റാം വ​​​​യ​​​​സി​​​​ൽ ല​​​​ബ​​​​ന​​​​നി​​​​ലെ​​​​ത്തി. സ്‍കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സം മു​​​​ഴു​​​​വ​​​​ൻ അ​​​​വി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടു ഫ്രാ​​​​ൻ​​​​സി​​​​ല്‍ കോ​​​​ള​​​​ജ് പ​​​​ഠ​​​​നം. ജാപ്പനീസ് കാര്‍ കമ്പനി നിസാന്‍, ടയര്‍ കമ്പനി മിഷലിന്‍, ഫ്രഞ്ച് കാര്‍ കമ്പനി റെനോ എന്നിവയെ പ്രതിസന്ധികളില്‍ കരകയറ്റിയത് ഘോനായിരുന്നു. നി​​​​സാ​​​​നെ ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷി​​​​ച്ച​​​​തും റെ​​​​നോ, മി​​​​ത്‍സു​​​​ബി​​​​ഷി 
എ​​​​ന്നീ കമ്പനികളുമായി സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തു​​​​മൊ​​​​ക്കെ ഘോ​​​​നെ ബിസിനസ് ലോകത്ത് വീരനായകനാക്കിയിരുന്നു. 

നികുതി വെട്ടിപ്പും ധനാപഹരണവും ആരോപിച്ച്‌ 2018 ലാണ് ഘോന്‍ അറസ്റ്റിലായത്. എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഘോന്‍ ആവര്‍ത്തിക്കുന്നത്. 24 മ​​​​ണി​​​​ക്കൂ​​​​റും പോ​​​​ലീ​​​​സ് കാ​​​​വ​​​​ലി​​​​ലും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലും ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യോ​​​​ടെ ടോക്കിയോ കോടതി നല്‍കിയ ജാ​​​​മ്യത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. യാ​​​​ത്ര​​​​ക​​​​ളും വി​​​​ല​​​​ക്കി​​​​യി​​​​രു​​​​ന്നു.  കേസിന്‍റെ വിചാരണ അനന്തമായി നീണ്ടു പോകുന്നതും ഘോനിനെ അസ്വസ്ഥനാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios