ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ടാറ്റ മോട്ടോർസും ചേർന്ന് ജെനുവിൻ ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് വിപണിയിലിറക്കി. ഇത് വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും പരിസ്ഥിതി ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളമുള്ള എച്ച്പിസിഎൽ പമ്പുകളിൽ ഇത് ലഭ്യമാകും.

ഹാരത്ന ഓയിൽ കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് സംയുക്തമായി ചേർന്നുകൊണ്ട് ജെനുവിൻ ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് വിപണിയിലിറക്കി. ഉന്നത നിലവാരമുള്ള ഈ ഡി ഇ എഫ് സൊല്യൂഷൻ വാഹനങ്ങളുടെ ഒപ്ടിമൽ പ്രകടനത്തെ ഉയർത്തുകയും ഡ്രൈവ് ട്രെയിൻ കാര്യക്ഷമമാക്കുകയും ഒപ്പം വാഹനങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നതിനും സഹായിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള 23,000 ഇന്ധന സ്റ്റേഷനുകളിൽ ഉള്ള എച്ച് പിസിഎല്ലിന്റെ വിപുലമായ റീട്ടെയിൽ ശൃംഖല വഴി ബി ഐ എസ് അംഗീകൃത സൗകര്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഡി ഇ എഫ് ഉപഭോക്താക്കളിലേക്ക് വളരെ വേഗത്തിൽ ലഭ്യമാക്കുന്നുവെന്നും കമ്പനി പറയുന്നു. 

ആധുനിക ബി എസ് 6- കംപ്ലൈന്റ് ഡീസൽ വാഹനങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഘടകമെന്ന നിലയിൽ ഡി ഇ എഫ് പ്രകൃതിക്ക് ദോഷകരമായ നൈട്രജൻ ഓക്സൈഡുകളെ വിഘടിപ്പിച്ച് സുരക്ഷിതവും ശുദ്ധവും ആയ നൈട്രജനും വെള്ളവും ആക്കി മാറ്റുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല അതുവഴി പാരിസ്ഥിതിക ആഘാതങ്ങളെ കുറയ്ക്കുന്നതിൽ ഉപഭോക്താക്കളെ പങ്കാളികളാക്കുകയും ചെയ്യുന്നുണ്ട്.

എച്ച് പി സി എല്ലിൽ മൊബിലിറ്റി മേഖലയിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരാനും അത് സുസ്ഥിരതയോടെ മുൻപോട്ടു കൊണ്ടുപോകാനും പ്രതിജ്ഞാബദ്ധരാണെന്ന് കോ ബ്രാൻഡഡ് ഡീസൽ എക്സോസ്റ്റ് ഫ്ലൂയിഡിന് വേണ്ടിയുള്ള ടാറ്റാ മോട്ടോഴ്സുമായുള്ള ഈ ഒരു ഒത്തുചേരൽ കാർബൺ പുറന്തള്ളലിനെ കുറയ്ക്കുകയും മെച്ചപ്പെട്ട ഗതാഗത സംവിധാനം ഉറപ്പുവരുത്തുന്നതിന് സഹായിക്കുകയും ചെയ്യുമെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ഡയറക്ടർ അമിത് ഗാർഗ് പറഞ്ഞു.

വാണിജ്യ വാഹന വ്യവസായത്തിന് നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ നൽകാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധമായ കാഴ്ചപ്പാടിന്റെ മറ്റൊരു ചുവടുവെപ്പാണ് എച്ച് പിസി എല്ലുമായുള്ള ഈ സഹകരണം അടയാളപ്പെടുത്തുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഘ് പറഞ്ഞു. ടാറ്റയുടെ ഡീസൽ എക്സ് ഹോസ്റ്റ് തുടക്കം തന്നെ ടാറ്റാ മോട്ടോഴ്സ് ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളം ഇത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുമെന്നും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും എന്നും ഉറപ്പാക്കിക്കൊണ്ടുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുമയുള്ളതും സുസ്ഥിരവും ഉപഭോക്ത കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പാക്കുന്നതിലും പ്രതിജ്ഞാബദ്ധമായ എച്ച്പിസിഎൽ, മികച്ച ഇന്ധനം, റിന്യൂവബിൾ എനർജി, ഇന്ധന വ്യാപാര മേഖലയിലെ ഡിജിറ്റൽ മുന്നേറ്റങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ പുരോഗതിക്ക് കൂടുതൽ സംഭാവനകൾ നൽകുകയും ചെയ്യുന്നുണ്ട്. കമ്പനിയുടെ ശക്തമായ വിതരണ ശൃംഖലയും റിഫൈനറികളും ടെർമിനലുകളും ഉൾപ്പെടെ അത്യാധുനിക ഇൻഫ്രാസ്ട്രക്ചറും നഗര- ഗ്രാമ വിപണികളിൽ തടസ്സമില്ലാതെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിൽ സഹായിക്കുന്നു.

ബ്രേക്ക്ഡൗൺ സഹായം, ഗ്യാരണ്ടീഡ് ടേണറൗണ്ട് ടൈംസ്, വാർഷിക മെയിൻറനൻസ് കോൺട്രാക്ടുകൾ, മികച്ച സ്പെയർപാർട്സ് എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ വെഹിക്കിൾ ലൈഫ് സൈക്കിൾ മാനേജ്മെൻറ് ഉറപ്പാക്കിക്കൊണ്ട് സമ്പൂർണ്ണ സേവ 2.0 എന്ന പുത്തൻ തുടക്കവും ടാറ്റാ മോട്ടോഴ്സ് പ്രധാന സംഭാവനകളിൽ ഒന്നാണ്. കൂടാതെ ഫ്‌ളീറ്റ് മാനേജ്മെൻറ് ഒപ്ടിമൈസ് ചെയ്യുന്നതിനും വാഹനത്തിന്റെ പ്രവർത്തനസമയം പരമാവധി ആക്കുന്നതിനും ടാറ്റ മോട്ടോഴ്സ് അതിൻറെ കണക്ടഡ് വെഹിക്കിൾ പ്ലാറ്റ്ഫോം ആയ ഫ്ളീറ്റ് എഡ്ജിനെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രവർത്തനസമയം വാഗ്ദാനം ചെയ്ത് 2500 ൽ അധികം സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിന്റുകളാണ് രാജ്യത്തെങ്ങും ഉള്ളത്.