ദില്ലി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി രൂപ സംഭാവന ചെയ്ത് ഹ്യുണ്ടായ്. ഇന്ത്യയിലെ ജനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടപടി. തിങ്കളാഴ്ചയാണ് ധനസഹായത്തേക്കുറിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി സിഇഒ എസ് എസ് കിം പറയുന്നു. 

ചുരുക്കം ദിവസങ്ങള്‍; മഹീന്ദ്ര നിര്‍മ്മിച്ചു നല്‍കിയത് 80,000 ഫെയ്‌സ്‍ ഷീല്‍ഡുകള്‍

നേരത്തെ ഹ്യുണ്ടായ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായ് 5 കോടി രൂപ സംഭാവന ചെയ്തിരുന്നു. നാല് കോടി രൂപ വിലമതിക്കുന്ന കൊവിഡ് പരിശോധനാ കിറ്റുകള്‍ 25000 പേര്‍ക്ക്  നേരത്തെ ഹ്യുണ്ടായ് സംഭാവന ചെയ്തിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഹരിയാന എന്നിവിടങ്ങളിലാണ് പരിശോധനാ കിറ്റുകള്‍ സംഭാവന ചെയ്തത്. ലൊക്ക്ഡൌണ്‍ സാരമായി ബാധിച്ച ദില്ലിയിലും തമിഴ്നാട്ടിലും  നിരവധിപ്പേര്‍ക്ക് റേഷനും നല്‍കുന്നുണ്ട് സൌത്ത് കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍. 

'കൊവിഡ് നിയന്ത്രണം തുടര്‍ന്നാല്‍ കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകും'; പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ഗ്രാമീണ രോഗികള്‍ക്ക് രക്ഷകര്‍; ബൈക്ക് ആംബുലന്‍സുകളുമായി ഹീറോ

കൊവിഡ് കാലത്ത് വെന്‍റിലേറ്റര്‍ മാത്രമല്ല, വാഴക്കര്‍ഷകര്‍ക്കും മഹീന്ദ്ര കൈത്താങ്ങാവും

വെന്‍റിലേറ്ററും ഷീല്‍ഡും റെഡി, ഇതാ സാനിറ്റൈസറും; മാസാണ് മഹീന്ദ്ര