തിരഞ്ഞെടുത്ത മോഡലുകൾക്ക് ഏകദേശം 50,000 രൂപ വരെ കിഴിവ് ലഭിക്കും.
ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ (Hyundai Motor India) ഈ മാസം ഇന്ത്യൻ ഉപഭോക്താക്കൾക്കായി തിരഞ്ഞെടുത്ത മോഡലുകളിൽ കിഴിവ് ഓഫറുകൾ പ്രഖ്യാപിച്ചു. ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകൾക്ക് ദക്ഷിണ കൊറിയൻ കാർ നിർമ്മാതാവ് കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത മോഡലുകൾക്ക് ഏകദേശം 50,000 രൂപ വരെ കിഴിവ് ലഭിക്കും.
സാൻട്രോ, ഐ20, ഗ്രാൻഡ് ഐ10 എൻഐഒഎസ് എന്നിവയാണ് ഓഫറിൽ ഉൾപ്പെടുന്ന കാറുകൾ. ഹ്യുണ്ടായിയുടെ മുൻനിര മോഡലുകളായ ക്രെറ്റ കോംപാക്ട് എസ്‌യുവി, അൽകാസർ മൂന്ന്-വരി എസ്‌യുവി എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വെന്യു, ട്യൂസൺ, എലാൻട്ര, വെർണ തുടങ്ങിയ മറ്റ് എസ്‌യുവികളും സെഡാനുകളും ഈ ആനുകൂല്യങ്ങളുള്ള മോഡലുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാഷ് ഡിസ്‌കൗണ്ട്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ അല്ലെങ്കിൽ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിലാണ് ഹ്യൂണ്ടായി ഈ കിഴിവ് വാഗ്‍ദാനം ചെയ്യുന്നത്. മാസാവസാനം വരെയാണ് ഓഫറുകൾ. ഈ ഓഫറുകളെപ്പറ്റി വിശദമായി അറിയാം.
ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ്
ഇന്ത്യൻ വിപണിയിൽ ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ഗ്രാൻഡ് i10 NIOS പ്രീമിയം ഹാച്ച്ബാക്ക്. ഫെബ്രുവരിയിൽ ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസിൽ പരമാവധി 48,000 രൂപ കിഴിവ് ലഭിക്കും. പെട്രോൾ, ഡീസൽ എൻജിനുകളും സിഎൻജി പതിപ്പുകളുമുള്ള ഉപഭോക്താക്കൾക്ക് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഗ്രാൻഡ് i10 NIOS-ന് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ട്രാൻസ്മിഷൻ ഓപ്ഷനുകളായി ലഭിക്കുന്നു. ഗ്രാൻഡ് ഐ10 നിയോസിന്റെ എക്സ്-ഷോറൂം വില 5.29 ലക്ഷം രൂപ മുതല്‍ 8.51 ലക്ഷം വരെയാണ്.
ഹ്യുണ്ടായ് സാൻട്രോ:
ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പഴയ മോഡലുകളിലൊന്നായ സാൻട്രോയും കിഴിവുകളുള്ള കാറുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതലമുറ സാൻട്രോയ്ക്ക് 40,000 രൂപ വരെ കിഴിവ് ലഭിക്കും. എന്നിരുന്നാലും, ഈ ഓഫർ ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പിന് മാത്രമേ സാധുതയുള്ളൂ. അഞ്ച് സ്‍പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച 5-സീറ്റർ കാറാണ് ഹ്യുണ്ടായ് സാൻട്രോ. 4.86 ലക്ഷം രൂപ മുതൽ 6.44 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് സാൻട്രോയുടെ എക്‌സ് ഷോറൂം വില.
ഹ്യുണ്ടായ് i20:
ഹ്യുണ്ടായിയിൽ നിന്നുള്ള ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് സമാന കിഴിവുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഐ20 ഹാച്ച്ബാക്കുകളുടെ ഡീസൽ പതിപ്പിന് മാത്രമേ ഓഫർ ബാധകമാകൂ. 6.98 ലക്ഷം മുതൽ രൂപ മുതല്‍ 11.47 ലക്ഷം വരെയാണ് ഹ്യുണ്ടായ് i20 യുടെ എക്സ്-ഷോറൂം വില.
പരസ്യ ചിത്രീകരണത്തിനിടെ താരമായി പുത്തന്‍ മാരുതി വാഗൺആർ
രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) ഈ വർഷാവസാനം കമ്പനിയുടെ ജനപ്രിയ ഹാച്ച്ബാക്ക് വാഗൺആറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വാഗൺആർ മോഡൽ കഴിഞ്ഞ ദിവസം ഒരു പരസ്യ ചിത്രീകരണത്തിനിടെ കണ്ടെത്തിയതായും വാഹനത്തിന്‍റെ ഉടന്‍ നടക്കാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ചുള്ള സൂചന ആണിതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
"നിങ്ങളുടെ കാർ കത്താന്‍ സാധ്യത, തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക.."ഉടമകളോട് ഈ വണ്ടിക്കമ്പനികള്‍!
പരസ്യ ചിത്രീകരണത്തിനിടയിൽ ഷൂട്ട് ചെയ്യുന്ന മോഡൽ, കറുപ്പ് നിറത്തിലുള്ള മേൽക്കൂര ഒഴികെ പുറത്ത് വളരെയധികം മാറ്റങ്ങൾ സൂചിപ്പിക്കുന്നില്ല, ഇത് ഒരു പുതിയ ഡ്യുവൽ-ടോൺ എക്സ്റ്റീരിയറിനെ സൂചിപ്പിക്കുന്നു. കൂടാതെ പുതിയ സെറ്റ് അലോയ് വീലുകളും ഈ മോഡലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന 2022 ബലേനോ ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്ത മാരുതി അകത്തളത്തിൽ നിരവധി മാറ്റങ്ങൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പുതിയ ബലേനോയിൽ കാണുന്ന പുതിയ 9 ഇഞ്ച് ഡിജിറ്റൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ചെയ്യുമ്പോൾ അപ്ഹോൾസ്റ്ററി ഉൾപ്പെടെയുള്ള ഇന്റീരിയർ ഫീച്ചറുകളുടെ കാര്യത്തിൽ മറ്റ് മാറ്റങ്ങൾ പ്രതീക്ഷിക്കുക.
