10,000 രൂപയാണ് ബുക്കിംഗ് തുക. ഈ മാസം 21 ന് വാഹനം വിപണിയില്‍ എത്തും.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുത്തന്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ഓറയുടെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ഈ മാസം 21 ന് വാഹനം വിപണിയില്‍ എത്തും. ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ് പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിലും 12 ട്രിമ്മുകളിലും ഹ്യുണ്ടായ് ഓറ ലഭിക്കും. ഓറയെ ഡിസംബര്‍ 20നാണ് കമ്പനി അവതരിപ്പിച്ചത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആറു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് സൂചന.
ബിഎസ് 6 പാലിക്കുന്ന മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടായ് ഓറയില്‍ നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 83 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് എഎംടി എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ്. ഈ എന്‍ജിന്‍ സഹിതം സിഎന്‍ജി വേര്‍ഷനിലും ഹ്യുണ്ടായ് ഓറ ലഭിക്കും. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് മറ്റൊരു ഓപ്ഷന്‍. ഈ മോട്ടോര്‍ 100 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ഈ മോട്ടോറിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 1.2 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 75 എച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ഓപ്ഷനുകള്‍.
ഹ്യുണ്ടായി എക്‌സ്‌സെന്റ്, നിയോസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വാഹനമാണ് ഓറ. ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച പുതിയ ഗ്രാന്‍ഡ് ഐ10 നിയോസിനോട് സാമ്യമുള്ള രൂപമാണ് ഓറക്കും. നിയോസിന്‍റെ സ്‌പോര്‍ട്ടി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്‍തവും ആധുനികവുമായ ഡിസൈനാണ് ഓറക്ക്.
മുൻ ഭാഗത്തിന് ഗ്രാൻഡ് ഐ10 നിയോസിന് സമാനമായ കേസ്‌കേഡ് ഗ്രില്ല്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡിആര്‍എല്‍ എന്നിവയാണ്. പക്ഷേ ഐ10 നിയോസിന്റേതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളാണ് ഓറയിൽ. അലോയ് വീലുകളുടെ ഡിസൈനും വ്യത്യസ്തമായിരിക്കും.
കറുപ്പ് നിറത്തിലുള്ള സി-പില്ലർ, കൂപെ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന റൂഫ് ലൈൻ, റാപ് എറൗണ്ട് ടൈൽ-ലൈറ്റുകൾ, ലൈറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പ് ലൈൻ, ഫോക്‌സ് വെന്റുകൾ ചേർന്ന് സ്പോട്ടിയായ ബമ്പറുകൾ തുടങ്ങിയവയെല്ലാം ചേർന്ന് ഓറയുടെ പിൻഭാഗത്തെ വേറിട്ടതാക്കുന്നു. ഫോഗ്‌ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയും നിയോസിനോട് സാമ്യമുള്ളവയാണ്. ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, പുതിയ മിറര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡ്യുവല്‍ ടോണ്‍ റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയും ഇതിലുണ്ട്.
പുതിയ ഗ്രാന്‍ഡ് ഐ10 നിയോസിന് സമാനമായ ക്യാബിൻ ആയിരിക്കും ഓറയ്ക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഈ വാഹനത്തില്‍ ഹ്യുണ്ടായി നല്‍കിയേക്കും. ഇരട്ട പോഡ്‌സ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ എംഐഡി ഡിസ്‌പ്ലേ, ഡാഷ്‌ബോർഡിൽ ഇന്റഗ്രേറ്റ് ചെയ്ത ഗിയർ ഷിഫ്റ്റ് ലിവർ തുടങ്ങിയവയും ഓറയിലുണ്ടാകും. ഗ്രാൻഡ് ഐ 10 നിയോസിന്റെ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി ഈ വാഹനത്തിലും തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോര്‍ഡ് ഫിഗോ ആസ്പയറുമായി സാമ്യമുള്ള പിന്‍വശമാണ് ഓറയുടേത്. ഹാച്ച്‌ഡോറിലേക്ക് കയറിയ ടെയില്‍ ലാമ്പ്, ഡോറിന്റെ മധ്യഭാഗത്തെ ഓറ ബാഡ്ജിങ്ങ്, ക്രോമിയം സ്ട്രിപ്പ് എന്നിവ പിന്‍വശത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ അലോയി, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും ഒറയിലുണ്ട്
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരം പുലര്‍ത്തുന്ന രണ്ട് പെട്രോൾ എൻജിനോടെയും ഒരു ഡീസൽ എൻജിൻ ഓപ്ഷനോടെയുമാകും ഓറ വിപണിയിലെത്തുക. ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും അവ.
1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകള്‍ നല്‍കും. എന്നാല്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ നല്‍കൂ. ഭാവിയില്‍ ഈ എന്‍ജിനില്‍ ഡ്യുവല്‍ ക്ലെച്ച് പ്രതീക്ഷിക്കാം. പ്രകടനത്തിലെ കാര്യക്ഷമത ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയിലും വാഹനം മികച്ചു നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
നിയോസിലെ ഫീച്ചറുകള്‍ ഈ വാഹനത്തിലും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 8.0-ഇഞ്ച് ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഇരട്ട പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ എംഐഡി ഡിസ്‌പ്ലേ, ഡാഷ്‌ബോർഡിൽ ഇന്റഗ്രേറ്റ് ചെയ്ത ഗിയർ ഷിഫ്റ്റ് ലിവർ തുടങ്ങിയവയും വാഹനത്തിലുണ്ടാകും.
മാരുതി ഡിസയര്‍, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഫോക്‌സ്‌വാഗൺ അമിയോ തുടങ്ങിയവരാണ് ഓറയുടെ എതിരാളികള്‍. ജനുവരി അവസാനത്തോടെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിച്ചേക്കും.
