വർദ്ധിച്ചുവരുന്ന പ്രവർത്തന, ഇൻപുട്ട് ചെലവുകൾ തുടങ്ങിയവയാണ് വില വര്‍ദ്ധനവിന് കാരണണായി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് ചൂണ്ടിക്കാട്ടുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

ഹ്യുണ്ടായി ഇന്ത്യ ഈ വർഷം രണ്ടാം തവണയും തങ്ങളുടെ കോംപാക്ട് എസ്‌യുവിയായ വെന്യൂവിന്റെ വില വർധിപ്പിച്ചു. വർദ്ധിച്ചുവരുന്ന പ്രവർത്തന, ഇൻപുട്ട് ചെലവുകൾ തുടങ്ങിയവയാണ് വില വര്‍ദ്ധനവിന് കാരണണായി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് ചൂണ്ടിക്കാട്ടുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വെന്യൂ കോംപാക്ട് എസ്‌യുവിയുടെ ഒരു പ്രധാന അപ്‌ഡേറ്റ് വരും മാസങ്ങളിൽ വരാനിരിക്കുകയാണ്.

30 മാസത്തിനുള്ളിൽ രണ്ടര ലക്ഷം, വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായി വെന്യു വേരിയന്റ് തിരിച്ചുള്ള വില വർദ്ധനവ്: മെയ് 2022
ജനുവരിയിലാണ് ഇതിനുമുമ്പ് വില വർധന പ്രഖ്യാപിച്ചത്. വെന്യു ഇ വേരിയന്റിന്റെ അടിസ്ഥാന വില 7.11 ലക്ഷം രൂപയായും പെട്രോളിൽ പ്രവർത്തിക്കുന്ന മറ്റ് വേരിയന്റുകൾക്ക് 12,000 രൂപയും വർധിച്ചു. യഥാക്രമം 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 1.0-ലിറ്റർ ടർബോ-പെട്രോൾ ഫീച്ചർ ചെയ്യുന്ന വേരിയന്റുകളും ഇതിൽ ഉൾപ്പെടുന്നു. അതിനാൽ, വെന്യു പെട്രോൾ ഇപ്പോൾ 7.11 ലക്ഷം മുതൽ 11.82 ലക്ഷം രൂപ വരെയാണ്.

ഹ്യുണ്ടായി വെന്യു പെട്രോൾ വിലകൾ (എക്സ്-ഷോറൂം, ദില്ലി)
വകഭേദങ്ങൾ, പുതിയ വില, പഴയ വില, വ്യത്യാസം എന്ന ക്രമത്തില്‍
1.2 ഇ 7.11 ലക്ഷം രൂപ 6.99 ലക്ഷം രൂപ 12,000 രൂപ
1.2 എസ് 7.91 ലക്ഷം രൂപ 7.79 ലക്ഷം രൂപ 12,000 രൂപ
1.2 എസ്+ 8.78 ലക്ഷം രൂപ 8.66 ലക്ഷം രൂപ 12,000 രൂപ
1.0 SX 10.21 ലക്ഷം രൂപ 10.09 ലക്ഷം രൂപ 12,000 രൂപ
1.0 SX iMT 10.21 ലക്ഷം രൂപ 10.09 ലക്ഷം രൂപ 12,000 രൂപ
1.0 SX+ DCT 11.82 ലക്ഷം രൂപ 11.70 ലക്ഷം രൂപ 12,000 രൂപ

ഈ വണ്ടി വാങ്ങാന്‍ എത്തുന്നവര്‍ മടങ്ങുക മറ്റൊരു കിടിലന്‍ വണ്ടിയുമായി, കാരണം ഇതാണ്!

അതേസമയം, വെന്യൂവിന്റെ ഡീസൽ പതിപ്പുകൾക്ക് ഡീസൽ എസ്എക്സ് ട്രിം ഒഴികെയുള്ള വിലയിൽ 12,100 രൂപയുടെ വർധനവുണ്ടായി. 100 എച്ച്പി, 1.5 ലിറ്റർ എഞ്ചിൻ ഉപയോഗിക്കുന്ന ഡീസൽ ഇപ്പോൾ 9.99 ലക്ഷം രൂപയിൽ തുടങ്ങി 11.83 ലക്ഷം രൂപയായി ഉയരുന്നു. S (O) IMT, Venue S (O) DCT, SX (O) IMT, വെന്യു ഡീസൽ S (O) തുടങ്ങിയ വെന്യൂ കോംപാക്റ്റ് എസ്‌യുവിയുടെ ചില വകഭേദങ്ങൾ ഹ്യൂണ്ടായ് നിർത്തലാക്കിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹ്യുണ്ടായി വെന്യു ഡീസൽ വിലകൾ (എക്സ്-ഷോറൂം, ദില്ലി)
വകഭേദങ്ങൾ, പുതിയ വില, പഴയ വില, വ്യത്യാസം എന്ന ക്രമത്തില്‍
1.5 SX 9.99 ലക്ഷം രൂപ 9.99 ലക്ഷം രൂപ 0 രൂപ
1.5 SX(O) എക്സിക്യൂട്ടീവ് 11.20 ലക്ഷം രൂപ 11.08 ലക്ഷം രൂപ 12,100 രൂപ
1.5 SX(O) 11.83 ലക്ഷം രൂപ 11.71 ലക്ഷം രൂപ 12,100 രൂപ

Hyundai India : 2028ഓടെ ആറ് ഇവികൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഹ്യുണ്ടായി ഇന്ത്യ

ഹ്യുണ്ടായി വെന്യു എതിരാളികളും ഇന്ത്യക്കായുള്ള പദ്ധതികളും
ഇന്ത്യന്‍ വിപണിയിൽ കിയ സോനെറ്റ് , ടാറ്റ നെക്‌സോൺ , മഹീന്ദ്ര XUV300 , നിസാൻ മാഗ്‌നൈറ്റ് , റെനോ കിഗർ, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയവയ്ക്കെതിരെ വെന്യു മത്സരിക്കുന്നു. മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റിന് പുറമെ , i20 N-Line-ന് സമാനമായ സ്‌പോർട്ടിയർ എന്‍ ലൈന്‍ വേരിയന്റും വെന്യുവിന് ലഭിക്കും.