Asianet News MalayalamAsianet News Malayalam

പുതിയ എഞ്ചിനുമായി ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയൊരു എഞ്ചിന്‍ വികസിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

Hyundai Will Launch New Engine
Author
Mumbai, First Published Dec 19, 2020, 11:00 AM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയൊരു എഞ്ചിന്‍ വികസിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഉള്ള എഞ്ചിന്‍റെ പണിപ്പുരയിലാണ് കമ്പനിയെന്ന് കൊറിയൻ ദിനപത്രത്തെ ഉദ്ധരിച്ച് കാര്‍ അഡ്‍വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ ബഹുജന വിപണി ഉത്പന്നങ്ങളെ കൂടുതല്‍ ശക്തമായ എഞ്ചിനുകള്‍ ഉപയോഗിച്ച് സജ്ജമാക്കുകയാണ് ഇതിലൂടെ ഹ്യുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ലൈനപ്പില്‍ ഹ്യുണ്ടായി അയോണിക് 5, അയോണിക് 6 തുടങ്ങിയ എല്ലാ പുതിയ മോഡലുകളും അവതരിപ്പിക്കും. വരാനിരിക്കുന്ന രണ്ട് അയോണിക് മോഡലുകള്‍ ഇലക്ട്രിക് വാഹനങ്ങളാണ്. ബ്രാന്‍ഡില്‍ നിന്നും നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഇലക്ട്രിക് വാഹനമായ കോനയ്ക്ക് അടുത്തിടെ ഒരു നവീകരണം ലഭിച്ചു. രണ്ട് അയോണിക് മോഡലുകള്‍ക്ക് പുറമെ, ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകളും ചേര്‍ത്ത് നിലവിലുള്ള ചില മോഡലുകള്‍ നവീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. പെര്‍ഫോമന്‍സ് N-ലൈന്‍ മോഡലിനൊപ്പം അപ്ഗ്രേഡ് ലഭിച്ച എലാന്‍ട്ര, ഈ നിരയില്‍ ഒരു ഹൈബ്രിഡ് മോഡല്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്നു. മറ്റ് ഹൈബ്രിഡ് മോഡലുകളില്‍ ഹ്യുണ്ടായി സേനാറ്റ, ട്യൂസോണ്‍, സാന്റാ ഫെ എന്നിവ ഉള്‍പ്പെടുന്നു. പുതിയ ട്യൂസോണ്‍, സാന്താ ഫെ ലൈനപ്പിനും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റും ലഭിക്കും.

എഞ്ചിന് സമാനമായ സിലിണ്ടര്‍ ഹെഡും സിലിണ്ടര്‍ ബ്ലോക്ക് കാര്‍ക്കശ്യ മെച്ചപ്പെടുത്തലുകളും ഹ്യുണ്ടായിയുടെ WRC വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനര്‍ത്ഥം മെക്കാനിക്കല്‍ ലോഡ് കുറയുമ്പോള്‍, റിവ്യൂ-റേഞ്ച് ഗണ്യമായി വര്‍ദ്ധിച്ചേക്കാം. പവര്‍, ടോര്‍ക്ക് എന്നിവയെക്കുറിച്ച് ഹ്യുണ്ടായി വിശദമായി വ്യക്തമായിട്ടില്ല. എന്നാല്‍ ഹ്യുണ്ടായിയില്‍ നിന്നുള്ള അടുത്ത തലമുറ N ലൈന്‍ ഉത്പ്പന്നങ്ങള്‍ മുമ്പത്തേക്കാളും കൂടുതല്‍ ആകര്‍ഷകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വശത്ത് ഹ്യുണ്ടായി തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വൈദ്യുതീകരണത്തെ വലിയ തോതില്‍ നോക്കുന്നുണ്ടെങ്കിലും ആന്തരിക ജ്വലന എഞ്ചിനുകളുള്ള ഉത്പ്പന്നങ്ങളില്‍ കൂടുതല്‍ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഡ്രൈവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വൈദ്യുതീകൃതവും പരിസ്ഥിതി കേന്ദ്രീകൃതവുമായ വാഹന ശ്രേണി വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏഴ് എസ്‌യുവികള്‍ ഉള്‍പ്പടെ 2022 അവസാനത്തോടെ 10 പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ 10 വാഹനങ്ങളില്‍ അഞ്ച് ഹൈബ്രിഡ്, രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ്, മൂന്ന് ഇലക്ട്രിക്, ഒരു ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ കൊണ്ടുവരാന്‍ ഹ്യുണ്ടായി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios