ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ D-മാക്സ് V-ക്രോസിന്‍റെ ബിഎസ്6 പതിപ്പ് വിപണിയിലേക്ക്. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ D-മാക്സ് V-ക്രോസിന്‍റെ ബിഎസ്6 പതിപ്പ് വിപണിയിലേക്ക്. മെയ് 8ന് വാഹനം വിപണിയിൽ എത്തുമെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം കമ്പനി വാഹനത്തിന്റെ പുതിയ ടീസർ ചിത്രങ്ങളും പുറത്തിറക്കിയിരുന്നു. 

D-മാക്‌സ് V-ക്രോസ്, ഹൈ-ലാൻഡർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും ഇന്ത്യയിൽ എത്തുക എന്നാണ് റിപ്പോർട്ടുകള്‍. Z, Z പ്രസ്റ്റീജ് എന്നി രണ്ട് വകഭേദങ്ങളിലാകും ബിഎസ്-VI D-മാക്സ് V-ക്രോസ് തെരഞ്ഞെടുക്കാം. ഇസുസുവിന്റെ ലൈഫ് സ്റ്റൈൽ പിക്കപ്പിന്റെ കരുത്ത് 1.9 ലിറ്റർ ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിനാകും . ഇത് പരമാവധി 163 bhp കരുത്തിൽ 360 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സായിരിക്കും ലഭിക്കുക. ഒരു പുതിയ മാനുവൽ ഗിയർബോക്‌സും ലഭിച്ചേക്കാമെന്നാണ് സൂചന. ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ടോപ്പ് V-ക്രോസ് Z പ്രസ്റ്റീജ് ലഭ്യമാകും. റിയർ-വീൽ-ഡ്രൈവ് ഫോർമാറ്റിൽ മാത്രമാകും V-ക്രോസ് Z, ഹൈ-ലാൻഡർ എന്നിവ ഒരുങ്ങുക.

പരിഷ്ക്കാരങ്ങളുള്ള പഴയ തലമുറ മോഡൽ തന്നെയായിരിക്കും V-ക്രോസ്. അതേസമയം, പുതിയ അടിസ്ഥാന വേരിയന്റായിരിക്കും ഹൈ-ലാൻഡർ. മാത്രമല്ല, സ്റ്റീൽ വീലുകൾ, ഹാലോജൻ ഹെഡ്‌ലാമ്പുകൾ, മാനുവൽ എസി, ബ്ലാക്ക്-ഔട്ട് മിററുകൾ, ബ്ലാക്ക് ഔട്ട് ഡോർ ഹാൻഡിലുകൾ എന്നിവ ഇത് ലഭിക്കുന്നു. സ്മാർട്ട് കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, അലോയ് വീലുകൾ, റിയർ പാർക്കിംഗ് ക്യാമറ, വൺ-ടച്ച് പവർ വിൻഡോകൾ എന്നിവയുൾപ്പെടെ മികച്ച സംവിധാനങ്ങൾ V-ക്രോസിൽ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona