ജീപ്പ് ഇന്ത്യയുടെ എസ്‍യുവി മോഡലുകൾക്ക് 3 ലക്ഷം രൂപ വരെ വിലക്കിഴിവ്! 2025 മാർച്ചിൽ ഈ അവസരം പ്രയോജനപ്പെടുത്തുക. ഓഫറുകൾ, വില, എഞ്ചിൻ വിവരങ്ങൾ എന്നിവ അറിയുക.

മേരിക്കൻ ഐക്കണിക്ക് വാഹന ബ്രാൻഡായ ജീപ്പിന് ഇന്ത്യയിൽ ഏറെ ഫാൻസ് ഉണ്ട്. നിങ്ങൾ ഇപ്പോൾ ഒരു ജീപ്പ് എസ്‌യുവി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ , 2025 മാർച്ചിൽ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം ലഭിക്കുന്നു. കാരണം ജീപ്പ് ഈ മാസം മൂന്ന് ലക്ഷം രൂപ വരെ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ജീപ്പ് കോംപസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ മോഡലുകളിൽ വ്യത്യത്‍തമായ കിഴിവുകൾ കമ്പനി വാഗ്‍ദാനം ചെയ്യുന്നു. ഇവയിൽ ഓരോ മോഡലിലും ലഭ്യമായ കിഴിവുകളുടെയും ഓഫറുകളുടെയും പൂർണ്ണ വിവരങ്ങൾ അറിയാം.

ജീപ്പ് കോംപസ്- 2.7 ലക്ഷം രൂപ വരെ കിഴിവ്
വില: 18.99 ലക്ഷം മുതൽ 32.41 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം)

ഡിസ്‌കൗണ്ട്: 2.7 ലക്ഷം രൂപ വരെ

കോർപ്പറേറ്റ് ആനുകൂല്യങ്ങൾ: 1.0 ലക്ഷം രൂപ (MY2024 മോഡലിൽ)

ഡോക്ടർമാർക്കും ലീസിംഗ് കമ്പനികൾക്കും പ്രത്യേക ഓഫർ: 15,000 രൂപ.

എഞ്ചിനും പ്രകടനവും
ജീപ്പ് കോംപസിന്‍റെ എഞ്ചിനെയും പ്രകടനത്തെയും കുറിച്ച് പറയുകയാണെങ്കിൽ, ഇതിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 170 bhp പവർ ഉത്പാദിപ്പിക്കും. ഇത് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. മോഡൽ എസ് വേരിയന്‍റിൽ മാത്രമേ 4x4 ഓപ്ഷൻ ലഭ്യമാകൂ. ചില ഡീലർഷിപ്പുകളിൽ MY2024 സ്റ്റോക്ക് പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതിനാൽ, ഒരു ജീപ്പ് കോമ്പസ് വാങ്ങാനുള്ള ശരിയായ സമയമാണിത്.

ജീപ്പ് മെറിഡിയൻ- 2.30 ലക്ഷം രൂപ വരെ കിഴിവ്
വില: 24.99 ലക്ഷം മുതൽ 38.79 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം)

ഡിസ്‌കൗണ്ട്: 2.3 ലക്ഷം രൂപ വരെ

കോർപ്പറേറ്റ് ഓഫർ: 1.30 ലക്ഷം രൂപ (MY2024 മോഡലിൽ)

ഡോക്ടർമാർക്കും മറ്റ് പ്രൊഫഷണലുകൾക്കും പ്രത്യേക ഓഫർ: 30,000 രൂപ

എഞ്ചിനും പ്രകടനവും
ജീപ്പ് മെറിഡിയന്‍റെ എഞ്ചിനെയും പ്രകടനത്തെയും കുറിച്ച് പറയുകയാണെങ്കിൽ, ജീപ്പ് കോംപസിലേത് പോലെ 2.0 ലിറ്റർ ഡീസൽ എഞ്ചിനും ഇതിനുണ്ട്. ഈ 7 സീറ്റർ എസ്‌യുവി ശക്തമായ പ്രകടനത്തോടെയാണ് വരുന്നത്. വലുതും ആഡംബരപൂർണ്ണവുമായ ഒരു എസ്‌യുവിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഈ ഓഫർ മെറിഡിയന് മികച്ച ഓഫർ നൽകും.

ജീപ്പ് ഗ്രാൻഡ് ചെറോക്കി- 3 ലക്ഷം രൂപ വരെ കിഴിവ്
വില: 67.5 ലക്ഷം രൂപ (എക്സ്-ഷോറൂം)

കിഴിവ്: 3 ലക്ഷം രൂപ വരെ (പരമാവധി)

ഇതോടൊപ്പം, ജീപ്പ് വേവ് എക്സ്ക്ലൂസീവ് പാക്കേജും ലഭ്യമാണ്. ഇത് 3 വർഷത്തെ സമഗ്ര വാറണ്ടിയോടെയാണ് വരുന്നത്.

എഞ്ചിനും പ്രകടനവും
ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ എഞ്ചിനെയും പ്രകടനത്തെയും കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 272 bhp പവറും 400 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഇത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു. ഇതിന് 4-വീൽ ഡ്രൈവ് സംവിധാനമുണ്ട്. ഗ്രാൻഡ് ചെറോക്കിയിലെ കിഴിവ് അതിനെ ഒരു മികച്ച ആഡംബര എസ്‌യുവി ഡീലാക്കി മാറ്റുന്നു.

അതേസമയം ജീപ്പ് റാംഗ്ലറിൽ ഓഫറുകളൊന്നുമില്ല. നിങ്ങൾ ഒരു ജീപ്പ് റാങ്‌ലർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഈ മാസം ഈ മോഡലിന് നിലവിൽ കിഴിവില്ല.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.