Asianet News MalayalamAsianet News Malayalam

നരെയ്൯ കാര്‍ത്തികേയ൯ ജെകെ ടയറിന്‍റെ ബ്രാന്‍ഡ് അംബാസഡറാകും

ജെകെ ടയ൪ & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പത്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വൺ ഡ്രൈവറുമായ നരെയ്൯ കാര്‍ത്തികേയനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു

JK Tyre ropes in Narain Karthikeyan as brand ambassador
Author
Mumbai, First Published Aug 10, 2021, 4:55 PM IST

ദില്ലി: ഇന്ത്യന്‍ ടയ൪ വ്യവസായത്തിലെ പ്രമുഖരും ട്രക്ക് ബസ് റേഡിയല്‍ വിഭാഗത്തിൽ വിപണിയിലെ മേധാവികളുമായ ജെകെ ടയ൪ & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പത്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വൺ ഡ്രൈവറുമായ നരെയ്൯ കാര്‍ത്തികേയനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഡ്രൈവിംഗ് രംഗത്തെ നൂതനാശങ്ങളോടും വിപണിയിലെ മികവിനോടുമുള്ള കമ്പനിയുടെ ആവേശം പ്രകടമാക്കുന്നതിന് അദ്ദേഹം ബ്രാന്‍ഡിന്റെ മുഖമാകുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജെകെ ടയറിന്റെ ബ്രാന്‍ഡ് മൂല്യത്തിനും നയതന്ത്രത്തിനും അനുയോജ്യമാകും വിധം വിശ്വസ്‍തതയുടെയും മികച്ച പെര്‍ഫോമന്‍സിന്റെയും രൂപമാണ് നരെയ്൯ കാര്‍ത്തികേയനെന്നും ഏറെ അംഗീകാരം നേടിയിട്ടുള്ള നരെയ്ന്‍ ഇന്ത്യ൯ കാറോട്ട മത്സര പ്രേമികളുടെ ഇതിഹാസതാരമാണെന്നും കമ്പനി പറഞ്ഞു. ഉത്പന്നങ്ങളിലും സേവനങ്ങളിലും ബ്രാന്‍ഡ് പുലര്‍ത്തുന്ന മികവ്, ഗുണമേന്മ, നൂതന സാങ്കേതികവിദ്യ എന്നിവയോടുള്ള പ്രതിബദ്ധതയ്ക്ക് നേര്‍സാക്ഷ്യവുമാണ് അദ്ദേഹമെന്നും കമ്പനി വ്യക്തമാക്കുന്നു.

2005 ല്‍ ഇന്ത്യയിൽ നിന്ന് ഫോര്‍മുല 1 രംഗത്തേക്കെത്തുന്ന ആദ്യത്തെ റേസിംഗ് ഡ്രൈവറാണ് നരെയ്ന്‍ കാര്‍ത്തികേയന്‍. തന്റെ കരിയറില്‍ അദ്ദേഹം എ1ജിപി, ലെ മാന്‍സ് സീരീസ് എന്നിവ പൂര്‍ത്തിയാക്കുകയും എ1ജിപി, ബ്രിട്ടീഷ് എഫ്3, നിസാന്‍ വേള്‍ഡ് സീരീസ്, ഓട്ടോജിപി, ഫോര്‍മുള ഏഷ്യ, ബ്രിട്ടീഷ് ഫോര്‍മുല ഫോര്‍ഡ് & ഒപെല്‍ സീരീസ് എന്നിവയില്‍ വിവിധ റേസുകളിൽ വിജയിക്കുകയും ചെയ്‍തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios