കഴിഞ്ഞ മാസം പുറത്തിറക്കിയ ഏറ്റവും പുതിയ മോഡൽ ഹോണ്ട സിറ്റി ഹൈബ്രിഡ് e:HEV ഒഴികെ, ജാപ്പനീസ് കാർ നിർമ്മാതാവ് രാജ്യത്ത് വാഗ്‍ദാനം ചെയ്യുന്ന നിലവിലുള്ള ലൈനപ്പില്‍ ഉടനീളം കിഴിവുകൾ പ്രഖ്യാപിച്ചു. 

ജൂണിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാർസ് ഇന്ത്യ വൻ കിഴിവ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം പുറത്തിറക്കിയ ഏറ്റവും പുതിയ മോഡൽ ഹോണ്ട സിറ്റി ഹൈബ്രിഡ് e:HEV ഒഴികെ, ജാപ്പനീസ് കാർ നിർമ്മാതാവ് രാജ്യത്ത് വാഗ്‍ദാനം ചെയ്യുന്ന നിലവിലുള്ള ലൈനപ്പില്‍ ഉടനീളം കിഴിവുകൾ പ്രഖ്യാപിച്ചു. ജാസ് ഹാച്ച്ബാക്ക്, ഡബ്ല്യുആർ-വി എസ്‌യുവി എന്നിവ കൂടാതെ സിറ്റി, അമേസ് സെഡാനുകളുടെ ഓഫർ മാസം മുഴുവൻ ലഭ്യമാണ്. മോഡലുകളും വേരിയന്‍റുകളും അനുസരിച്ച് കിഴിവുകൾ 27,400 രൂപ വരെ ലഭിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. ജൂൺ മുതൽ, ഹോണ്ട അതിന്റെ മോഡലുകളുടെ വില 20,000 രൂപ വരെ വർദ്ധിപ്പിച്ചു. നാലാം തലമുറ ഹോണ്ട സിറ്റി മിഡ്-സൈസ് സെഡാനാണ് ഏറ്റവും വലിയ വർദ്ധനവ്.

27,400 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്ന അഞ്ചാം തലമുറ മിഡ്-സൈസ് സെഡാൻ സിറ്റിയിലാണ് ഏറ്റവും വലിയ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത് . അഞ്ചാം തലമുറ സിറ്റിയിലെ കിഴിവിൽ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, ലോയൽറ്റി ബോണസ്, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, 5,000 രൂപ വീതം ക്യാഷ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. ലോയൽറ്റി എക്‌സ്‌ചേഞ്ച് ബോണസിന് കീഴിൽ 7,000 രൂപയുടെ ആനുകൂല്യം നേടാനുള്ള ഓപ്ഷനുമുണ്ട് . ക്യാഷ് ഡിസ്‌കൗണ്ടിൽ 5,400 രൂപയുടെ സൗജന്യ ആക്‌സസറികളും ഒരാൾക്ക് തിരഞ്ഞെടുക്കാം .

നാലാം തലമുറ സിറ്റി സെഡാനും 12,000 രൂപ വരെ കിഴിവ് ലഭിക്കും. ആനുകൂല്യങ്ങളിൽ 5,000 രൂപയുടെ ലോയൽറ്റി ബോണസും 7,000 ലോയൽറ്റി എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് ജാസിന് മറ്റ് കാറുകളിൽ രണ്ടാം സ്ഥാനത്താണ് കിഴിവ്. ജനപ്രിയ ഹാച്ച്ബാക്കിന് 27,000 രൂപ വരെ കിഴിവ് ഹോണ്ട വാഗ്ദാനം ചെയ്യുന്നു . ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, ലോയൽറ്റി ബോണസ് എന്നിവ ഓരോന്നിനും 5,000 രൂപ വീതം. ക്യാഷ് ഡിസ്‌കൗണ്ടിന് പകരം 6,000 രൂപയുടെ സൗജന്യ ആക്‌സസറികളും ഒരാൾക്ക് തിരഞ്ഞെടുക്കാം . ജാസ് ഓഫറിൽ 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ലോയൽറ്റി എക്സ്ചേഞ്ച് ബോണസ് 7,000 രൂപയും ഉണ്ട്.

ഡബ്ല്യു ആര്‍വി സബ്-കോംപാക്റ്റ് എസ്‌യുവിക്കും ജാസ് പോലെയുള്ള സമാന ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഓഫറിലുള്ള 27,000 കിഴിവിൽ, ഒരാൾക്ക് കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 5,000 രൂപ വീതം ലോയൽറ്റി ബോണസും 10,000 രൂപ വീതം എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 7,000 രൂപ ലോയൽറ്റി എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. 

പൊളിയുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം? ഇല്ലാതാകുമോ യൂസ്‍ഡ് കാര്‍ വിപണി?

കഴിഞ്ഞ വർഷം പുറത്തിറക്കിയ ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റ് സബ് കോംപാക്റ്റ് സെഡാനും 8,000 രൂപയുടെ കിഴിവുകൾ ലഭിക്കുന്നു. ഇതിൽ 5,000 രൂപ മൂല്യമുള്ള ലോയൽറ്റി ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു.