മലപ്പുറം പൊലീസിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ വീഡിയോ 

ഓരോ ദിവസവും നമ്മുടെ നിരത്തുകളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. നിരവധി പേര്‍ക്ക് സാരമായും അല്ലാതെയുമൊക്കെ പരിക്കേല്‍ക്കുകയും ചെയ്യുന്നു. അശ്രദ്ധയും നിയമലംഘനങ്ങളുമൊക്കെയാണ് ഇത്തരം അപകടങ്ങളുടെയൊക്കെ പിന്നില്‍. ഇത്തരം ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി കിടിലന്‍ ആനിമേഷന്‍ ഷോട്ട് ഫിലിമുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്.

മലപ്പുറം പൊലീസിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ഈ വീഡിയോ ഒരു ജീവന്‍ പോലും അശ്രദ്ധമൂലം പൊലിയരുത് എന്നാഗ്രഹം ഉള്ളതുകൊണ്ടാ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹെല്‍മറ്റ് വയ്ക്കാതെയുള്ള യാത്ര, വാഹനങ്ങള്‍ മോടിപിടിപ്പിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍, വാഹനാഭ്യാസം, ഇന്‍ഷുറന്‍സ് ഇല്ലാതെയുള്ള യാത്ര, ലൈസന്‍സ് ഇല്ലാതെയുള്ള യാത്ര തുടങ്ങിയ നിയമലംഘങ്ങളുടെ പരിണിത ഫലങ്ങളെല്ലാം വളരെ സരസമായി ഈ ഷോട്ട് ഫിലിം വ്യക്തമാക്കുന്നു. 

രസകരമായ ഈ വീഡിയോയുടെ സംവിധാനം ചെയ്‍തിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനും പ്രമുഖ പ്രസംഗകനുമായ ഫിലിപ്പ് മമ്പാടും കെ ഹരിനാരായണനും ചേര്‍ന്നാണ്.