ഫേസ് ആപ്പ് ഉപയോഗിച്ച് തങ്ങളുടെ ഫോട്ടോകളില്‍ വാര്‍ദ്ധക്യവും യൗവ്വനവും ബാല്യവുമൊക്കെ സൃഷ്‍ടിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പലരും. ഇതിനിടെ ഒരു കിടിലന്‍ ട്രോളുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. 

ഹെല്‍മറ്റ് ധരിക്കാത്ത യാത്രകരെയാണ് പൊലീസ് ട്രോളുന്നത്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് പൊലീസിന്‍റെ ഈ ട്രോള്‍. കുമ്പളങ്ങി നൈറ്റ്‍സിലെ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയും ഫ്രണ്ടസ് എന്ന സിദ്ദിഖ് ലാല്‍ സിനിമയിലെ ജയറാം കഥപാത്രവുമാണ് ട്രോളിലെ താരങ്ങള്‍.

ഹെല്‍മറ്റില്ലാത്ത യാത്രകളിലെ അപകടങ്ങളുടെ ഭീകരതയാണ് ഒരു ബൈക്ക് യാത്രികന്‍റെ ഫേസ്ആപ് അപാരത എന്ന തലക്കെട്ടില്‍ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്‍ത ഈ കിടിലന്‍ ട്രോളിലൂടെ പൊലീസ് വരച്ചുകാണിക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. പോസ്റ്റിന് രസകരങ്ങളായ കമന്‍റുകളുമായും നിരവധിപേര്‍ എത്തുന്നുണ്ട്.