Asianet News MalayalamAsianet News Malayalam

അനാവശ്യ ഹോണിന് ഇനി കീശ കീറും, കര്‍ശന നടപടിയുമായി കേരളാ പൊലീസ്!

ഇപ്പോഴിതാ ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. 

Kerala Police waring against illegal air horn and unnecessary horn usage
Author
First Published Sep 17, 2022, 12:05 PM IST

ത്ര തിരക്കുള്ള റോഡിലും ചെറിയ വാഹനങ്ങളുടെ പിന്നിലെത്തി ഹോണടിച്ച് പേടിപ്പിക്കുക എന്നത് പല ഡ്രൈവര്‍മാരുടെയും വിനോദമാണ്. ട്രാഫിക്ക് സിഗ്നലുകളില്‍ പോലും ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരും നമ്മുടെ നാട്ടില്‍ ഉണ്ട്.  ആര്‍ക്കൊക്കെ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും സ്വന്തം വഴി മാത്രം ക്ലിയര്‍ ആക്കണമെന്ന ചിന്താഗതിയില്‍ നിന്നാണ് പല ഡ്രൈവര്‍മാരും മറ്റുള്ളവരെ പേടിപ്പിക്കുന്നത് പോലെ ഹോണ്‍ മുഴക്കുന്നത്. 

ഹോൺ മുഴക്കല്‍, പാർക്കിംഗ് തര്‍ക്കം; ഒടുവില്‍ പൊലിഞ്ഞത് ഒരു ജീവന്‍!

ഇപ്പോഴിതാ ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നതിനെതിരേ ബോധവത്കരണങ്ങളും ക്യാമ്പയിനുകളും നടത്തി ഫലം കാണാതെ വന്നതോടെയാണ് പൊലീസ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194 എഫ് പ്രകാരം അനാവശ്യമായും തുടര്‍ച്ചയായും ആവശ്യത്തിലധികമായി ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ, നോ ഹോണ്‍ ബോര്‍ഡ് ഉള്ള സ്ഥലങ്ങളില്‍ ഹോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനത്തിന് 1000 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് 2000 രൂപയാകും.

ഇതാ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്കുള്ള പോലീസ് മുന്നറിയിപ്പിന്‍റെ പൂര്‍ണരൂപം
ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവര്‍മാരും. ഹോണ്‍ നീട്ടി മുഴക്കിയില്ലെങ്കില്‍ എന്തോ കുറവ് പോലെയാണവര്‍ക്ക്. ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്നവര്‍, റെയില്‍വേ ഗേറ്റില്‍, ട്രാഫിക്ക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അത് ഉറപ്പായി അറിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരേയും നാം നിരത്തുകളില്‍ കാണാറുണ്ട്.

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ലൈസൻസ്, കിടിലൻ നീക്കവുമായി ഗതാഗത വകുപ്പ്!

അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഹോണ്‍. എന്നാല്‍, ചിലര്‍ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കുന്ന തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയാണ്. തുടര്‍ച്ചയായി കേള്‍ക്കുന്ന ഹോണ്‍ ശബ്ദം മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ എന്ത് ചെയ്യണമെന്ന് ആശയം കുഴപ്പം ഉണ്ടാകാറുണ്ട്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ, ശബ്‍ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടവുമാണ് ഈ തുടര്‍ച്ചയായ ഹോണ്‍ മുഴക്കല്‍.

ഹോണ്‍ ശബ്‍ദം ശല്യത്തേക്കാളുപരി ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ ഒരു കാര്യം കൂടിയാണ്. പ്രത്യേകിച്ച് എയര്‍ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവാധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം. ദീര്‍ഘനേരം ഹോണ്‍ ശബ്ദം ചെവിയില്‍ മുഴങ്ങുന്നത് പെട്ടെന്ന് തീരുമാനം എടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇത് അപകടം ഉണ്ടാകാനും കാരണമാകുന്നുണ്ട്.

മറ്റ് റോഡ് ഉപയോക്താക്കൾക്കോ അല്ലെങ്കിൽ വാഹനം ഓടിക്കുന്ന നമ്മൾക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദർഭം ഉണ്ടെങ്കിൽ മാത്രം ഹോൺ മുഴക്കുക. 
മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത് കുറ്റകരമാണ്:
1. അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്.
2. നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്.
ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 2000 രൂപ.

ഇങ്ങനെ ചെയ്‍ത് ഹീറോയാകാന്‍ ശ്രമിക്കരുത്, ക്യാംപസുകള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി!

Follow Us:
Download App:
  • android
  • ios