Asianet News MalayalamAsianet News Malayalam

കൂടുതല്‍ ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

സെല്‍റ്റോസിന്റെ താഴ്ന്ന പതിപ്പിലും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി കിയ. സെല്‍റ്റോസിന്റെ ഓട്ടോമാറ്റിക് പതിപ്പുകളായ HTK+, HTX, HTX+, GTX എന്നീ വേരിയന്റുകളില്‍ റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് സംവിധാനം നല്‍കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

Kia Seltos launched with new features
Author
Mumbai, First Published Jun 1, 2020, 4:36 PM IST

സെല്‍റ്റോസിന്റെ താഴ്ന്ന പതിപ്പിലും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി കിയ. സെല്‍റ്റോസിന്റെ ഓട്ടോമാറ്റിക് പതിപ്പുകളായ HTK+, HTX, HTX+, GTX എന്നീ വേരിയന്റുകളില്‍ റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് സംവിധാനം നല്‍കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സണ്‍റൂഫും എല്‍ഇഡി ക്യാബിന്‍ ലൈറ്റും സെല്‍റ്റോസിലെ താഴ്ന്ന വേരിയന്റുകളായ HTX, GTX മോഡലുകളില്‍ നല്‍കും. നിലവില്‍ സണ്‍റൂഫ് നല്‍കിയിട്ടുള്ളത് HTX+, GTX+ പതിപ്പുകളില്‍ മാത്രമാണ്.

യുഎസ്ബി ചാര്‍ജിങ്ങ് പോര്‍ട്ട് സെല്‍റ്റോസിന്റെ എല്ലാ വേരിയന്റുകളിലും മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ക്ക് ഒരുങ്ങുന്നു. ആറ് എന്‍ജിന്‍-ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലായി 18 വേരിയന്റുകളിലാണ് കിയ സെല്‍റ്റോസ് ഇന്ത്യന്‍ നിരത്തുകളിലെത്തുന്നത്. എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ സംവിധാനവും അടിസ്ഥാനമായി നല്‍കും.

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലായി 16 വേരിയന്റുകളായാണ് സെല്‍റ്റോസ് നിരത്തിലെത്തിയിട്ടുള്ളത്. സെല്‍റ്റോസിന് മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് ഉള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും.

ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരിലാക്കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് തകര്‍ത്തത്. 

സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX+ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും HTX 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലുമാണ് ഏറ്റവുമധികം ആളുകള്‍ ബുക്കു ചെയ്തിരിക്കുന്നത്. ഇതിലെ പെട്രോള്‍ വേരിയന്റില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ഡീസല്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനുമാണ് ഉയര്‍ന്ന ഡിമാന്റുള്ളത്. മൂന്ന് മാസമാണ് നിലവിലെ വെയിറ്റിംങ് പീരിയഡ്.

കിയയുടെ ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍.

അടുത്തിടെ ഇടി പരീക്ഷയിൽ അഞ്ചു സ്റ്റാറും സ്വന്തമാക്കി സുരക്ഷയില്‍ ഒരു വിട്ടുവീഴ്‍ചക്കുമില്ലെന്ന് ഈ വാഹനം തെളിയിച്ചിരുന്നു.  ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്.

Follow Us:
Download App:
  • android
  • ios